l o a d i n g

ഗൾഫ്

ദംദം ബിരിയാണി മത്സരം സൗദിയിലും; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 22, 2025

ജിദ്ദ: കോഴിക്കോടിനും യു.എ.ഇക്കും ഒമാനും പിന്നാലെ സൗദി അറേബ്യയിലും ദം ദം ബിരിയാണിയുടെ രുചിക്കൂട്ട് തയാറാകുന്നു. സൗദിയിലെ വിവിധ നഗരങ്ങളിലായി നടക്കുന്ന 'വിജയ് ദം ദം ബിരിയാണി' പാചക മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജിദ്ദ ഹോട്ടല്‍ ഗലേറിയയില്‍ നടന്ന ചടങ്ങിലാണ് മത്സരത്തിന്റെ ലോഗോ പ്രകാശനവും പ്രഖ്യാപനവും നടന്നത്.
ഗള്‍ഫ് മാധ്യമവും മീ ഫ്രണ്ടും ചേര്‍ന്ന അവതരിപ്പിക്കുന്ന ദംദം ബിരിയാണി മത്സരം നാല് മാസം നീളും. സൗദിയിലെ ചെറുനഗരങ്ങളിടലക്കം പ്രാഥമിക മത്സരങ്ങള്‍ നടക്കും. ജിദ്ദ, ദമാം റിയാദ് എന്നിവിടങ്ങളില്‍ സെമിഫൈനലും മെയ് ഒന്നിന് റിയാദില്‍ ഫൈനലും അരങ്ങേറും. ഷെഫും ടി.വി അവതാരകനുമായ രാജ് കലേഷാണ് മത്സരത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍.

വീട്ടമ്മമാര്‍ മുതല്‍ പാചകം ഹോബിയാക്കിയ ആര്‍ക്കും ലിംഗഭേദമന്യേ മത്സരിക്കാന്‍ സാധിക്കുന്ന ജനറല്‍ കാറ്റഗറിയില്‍ മികച്ച ബിരിയാണി തയ്യാറാക്കുന്നയാള്‍ 'സൗദി ബിരിയാണി ദം സ്റ്റാര്‍' എന്ന പേരിലുള്ള പുരസ്‌കാരം നേടും. പ്രവാസ ലോകത്തെ ബാച്ചിലര്‍ മുറികളില്‍ ഒതുങ്ങിപ്പോയ പാചക വിദഗ്ധരെ കണ്ടെത്താനുള്ള മത്സരം ഇത്തവണത്തെ സവിശേഷതയാണ്. കുറഞ്ഞ ചേരുവകള്‍ ഉപയോഗിച്ച് ലളിതമായ രീതിയില്‍ രുചികരമായ ബിരിയാണി തയ്യാറാക്കാന്‍ സാധിക്കുന്നവര്‍ക്ക് മാത്രമായി നടക്കുന്ന ഈ മത്സരത്തില്‍ തിരഞ്ഞെടുക്കുന്ന മികച്ച ബിരിയാണി പാചകക്കാരന്‍ 'വിജയ് ബിരിയാണി രാജ' എന്ന പേരിലുള്ള പുരസ്‌കാരം നേടും.

നവംബര്‍ 21 മുതല്‍ ഡിസംബര്‍ 30 വരെ മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയമാണ്. www.madhyamam.com/dumdumbiriyani എന്ന ലിങ്ക് ഉപയോഗിച്ചാണ് സൗജന്യ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്. 40,000 റിയാലിലധികം ക്യാഷ് പ്രൈസുകളും, 50,000 റിയാലിലധികം മൂല്യമുള്ള സമ്മാനങ്ങളും ട്രോഫിയും സ്ഥാനവസ്ത്രങ്ങളും സര്‍ട്ടിഫിക്കറ്റും വിജയികള്‍ക്ക് ലഭിക്കും.

ജിദ്ദ ഹോട്ടല്‍ ഗലേറിയയില്‍ നടന്ന ചടങ്ങില്‍ മത്സരത്തിന്റെ ലോഗോ പ്രകാശനവും പ്രഖ്യാപനവും നടന്നു. പ്രത്യേകം തയ്യാറാക്കിയ ബിരിയാണി ചെമ്പ് ദം പൊട്ടിച്ചാണ് മത്സരത്തിന്റെ പ്രഖ്യാപനം നടന്നത്. വിജയ് മസാല മാനേജിങ് ഡയറക്ടര്‍മാരായ സാജു മൂലന്‍, ജോയ് മൂലന്‍, ഡയറക്ടര്‍ പ്രവീണ്‍ മൂലന്‍, പാര്‍ട്ടണര്‍ അബ്ദുല്‍ അസീസ്, 'ഗള്‍ഫ് മാധ്യമം' ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഹെഡ് മുഹമ്മദ് റഫീഖ്, മത്സര ബ്രാന്‍ഡ് അംബാസഡര്‍ രാജ് കലേഷ്, അബീര്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. അഹമ്മദ് ആലുങ്ങല്‍, കാഫ് ലോജിസ്റ്റിക്‌സ് സി.ഇ.ഒ അനീസ്, ശറഫിയ ട്രേഡിങ്ങ് ഡയറക്ടര്‍ നാഫി നീലാമ്പ്ര, 'ഗള്‍ഫ് മാധ്യമം' രക്ഷാധികാരികളായ എ. നജ്മുദ്ധീന്‍, ഫസല്‍ കൊച്ചി, പടിഞ്ഞാറന്‍ മേഖല കോഡിനേറ്റര്‍ ബഷീര്‍ ചുള്ളിയന്‍, സൗദി മാര്‍ക്കറ്റിങ് മാനേജര്‍ നിഷാദ് ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.

മത്സരത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ട്രേഡ്, സ്‌പോണ്‍സര്‍ഷിപ്പ് അന്വേഷണങ്ങള്‍ക്കും 0559280320, 0504507422, 0542837994 എന്നീ നമ്പറുകളിലോ nishad@gulfmadhyamam.net എന്ന ഈമെയിലിലോ ബന്ധപ്പെടാവുന്നതാണ്.

Photo

Latest News

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026