l o a d i n g

ഗൾഫ്

ഇരുളടഞ്ഞ ഗ്രാമങ്ങളില്‍ വിദ്യയുടെ വെളിച്ചം; 30,000 കുട്ടികള്‍ക്ക് തണലായി സുഹൈറുദ്ധീന്‍ നൂറാനിയുടെ സേവനവഴികള്‍

Thumbnail
Publisher By     എ.എം. സജിത്ത്
November 22, 2025

ജിദ്ദ- പ്രൗഢമായ ഭൂതകാലത്തിന്റെ ശേഷിപ്പുകള്‍ക്കിടയില്‍ ദരിദ്രരും നിരാലംബരുമായ ഒരു സമൂഹത്തിന്റെ നേര്‍ചിത്രം സുഹൈറുദ്ധീന്‍ നൂറാനിയുടെ വാക്കുകളിലൂടെ ഇതള്‍ വിടര്‍ന്നപ്പോള്‍ കേട്ടിരുന്നവര്‍ ഒരു നിമിഷം നടുങ്ങി. ഉത്തരേന്ത്യയിലേയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയും വിദൂരഗ്രാമങ്ങളില്‍ അധിവസിക്കുന്ന ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങളുടെ ദീനതയാര്‍ന്ന ജീവിതങ്ങള്‍ പലരുടേയും മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചു. തങ്ങള്‍ കാണാത്ത, അറിയാത്ത മറ്റൊരു ഇന്ത്യയില്‍ തങ്ങളുടെ സഹോദരന്മാരുടെ തീക്ഷ്ണമായ ജീവിത സാഹചര്യങ്ങളെ തൊട്ടറിയാനുള്ള വലിയ അവസരമായി അത്.

ജിദ്ദയിലെ 'ക്യാന്‍ഡില്‍ ഓഫ് ഹോപ്പ്' കൂട്ടായ്മ സംഘടിപ്പിച്ച ചെറുസദസ്സായിരുന്നു വേദി. ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെയും പിന്നാക്ക ഗ്രാമീണ സമൂഹങ്ങളുടെയും സമഗ്ര ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് 'ക്യാന്‍ഡില്‍ ഓഫ് ഹോപ്പ്'. ഷറഫിയ എം.ആര്‍.എ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജിദ്ദയിലെ വ്യവസായ-സാമൂഹിക-സാംസ്‌കാരിക-മാധ്യമ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. പശ്ചിമ ബംഗാളിലെ ദിനാജ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തൈബ ഗാര്‍ഡന്റെ സാരഥി സുഹൈറുദ്ധീന്‍ നൂറാനി, ക്യാന്‍ഡില്‍ ഓഫ് ഹോപ്പ് അക്കാദമിക് ഡയറക്ടര്‍ ഡോ. ലുഖ്മാനുല്‍ ഹകീം എന്നിവര്‍ സംസാരിച്ചു.

ദല്‍ഹിയില്‍ പഠിക്കാനെത്തി, പിന്നീട് ഈ ദരിദ്രജനവിഭാഗങ്ങളുടെ ദുരിത ജീവിതങ്ങളിലേക്ക് പ്രതീക്ഷയുടെ കൈത്തിരിയുമായി ഇറങ്ങിത്തിരിച്ച സാമൂഹിക പ്രവര്‍ത്തകനാണ് സുഹൈറുദ്ധീന്‍ നൂറാനി. ബീഹാര്‍, ഝാര്‍ഖണ്ഡ്, ബംഗാള്‍, ഒഡിഷ, അസം, മണിപ്പൂര്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വലിയൊരു സേവന ശൃംഖലയാണ് കഴിഞ്ഞ 15 വര്‍ഷത്തിനിടെ അദ്ദേഹം വികസിപ്പിച്ചെടുത്തത്. വിദ്യാഭ്യാസമോ തൊഴിലോ അവബോധമോ ഇല്ലാതെ അതീവ പിന്നോക്കാവസ്ഥയിലും ദാരിദ്ര്യത്തിലും കഴിഞ്ഞ കുടുംബങ്ങളേയും കുട്ടികളേയും കൈപിടിച്ചുയര്‍ത്താന്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം ആരംഭിച്ചു. ഇന്ന് 21 സ്ഥാപനങ്ങളിലായി മുപ്പതിനായിരത്തിലധികം കുട്ടികള്‍ പഠിക്കുന്നതായി അദ്ദേഹം പറഞ്ഞു. പ്രാഥമിക വിദ്യാലയങ്ങള്‍ മുതല്‍ കോളജുകള്‍ വരെ ഇതിലുണ്ട്. അനാഥ കുട്ടികള്‍ക്ക് സംരക്ഷണം ഒരുക്കാനായി ഓര്‍ഫനേജുകളും പട്ടിണിക്കാര്‍ക്ക് ഭക്ഷണമെത്തിക്കുന്നതിനായുള്ള പദ്ധതിയും സാംസ്‌കാരിക ഉന്നമനത്തനായി കള്‍ച്ചറല്‍ സെന്ററുമടക്കമുള്ള പദ്ധതികളാണ് വിവിധ സംസ്ഥാനങ്ങളിലായി നടപ്പാക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, സ്വയംതൊഴില്‍, വനിതാ ശക്തീകരണം തുടങ്ങിയ മേഖലകളില്‍ നടന്നുവരുന്ന പദ്ധതികളില്‍ ലക്ഷക്കണക്കിന് ആളുകള്‍ ഗുണഭോക്താക്കളാണ്.

ഇനിയും സേവനങ്ങള്‍ എത്തിച്ചേരേണ്ട വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗ്രാമീണ സാഹചര്യങ്ങളെ കുറിച്ച് അധ്യക്ഷത വഹിച്ച 'ക്യാന്‍ഡില്‍ ഓഫ് ഹോപ്പ്' ജിദ്ദ ചെയര്‍മാന്‍ നാസര്‍ വെളിയങ്കോട് വിശദീകരിച്ചു. സി.ഇ.ഒ ജലീല്‍ കണ്ണമംഗലം സ്വാഗതവും, റഊഫ് പൂനൂര്‍ നന്ദിയും പറഞ്ഞു. ഹിഫ്‌സുറഹ്‌മാന്‍ ആശംസ നേര്‍ന്നു.

Photo

Latest News

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026