l o a d i n g

ഗൾഫ്

മടങ്ങിവന്ന പ്രവാസികള്‍ക്കായി 'നോര്‍ക്ക കെയര്‍' മാതൃകയില്‍ പുതിയ ഇന്‍ഷുറന്‍സ് പദ്ധതി ആകാമെന്ന് നോര്‍ക്ക റൂട്‌സ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 21, 2025

തിരുവനന്തപുരം: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുവന്ന പ്രവാസികള്‍ക്കായി (NRK Returnees) 'നോര്‍ക്ക കെയര്‍' മാതൃകയില്‍ പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്‌കരിക്കാമെന്നും ഇതിനുള്ള പ്രൊപ്പോസല്‍ ഉടനെ സര്‍ക്കാരിന് സമര്‍പ്പിക്കാമെന്നും നോര്‍ക്ക റൂട്‌സ് സി ഇ ഒ അജിത് കൊളശ്ശേരി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടനെ ഇതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും ഡിസംബറില്‍ തന്നെ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നോര്‍ക്ക കെയറിന്റെ അതേ നിബന്ധനകളും വ്യവസ്ഥകളുമാകും മടങ്ങിവന്നവരുടെ ഇന്‍ഷുറന്‍സ് പദ്ധതിക്കും ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോര്‍ക്ക കെയര്‍ പദ്ധതിയില്‍ മടങ്ങിവന്നവരെ ഉള്‍പ്പെടുത്തണമെന്ന പ്രവാസി ലീഗല്‍ സെല്ലിന്റെ ഹര്‍ജിയില്‍ 2025 സെപ്റ്റംബര്‍ 26-ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ നിര്‍ദ്ദേശപ്രകാരം PLCയുമായി നടത്തിയ ഹീയറിങ്ങിലാണ് നോര്‍ക്ക റൂട്‌സ് സി ഇ ഒ ഇത് പറഞ്ഞത്. ഈ വിഷയത്തില്‍ പ്രവാസി ലീഗല്‍ സെല്‍ നല്‍കിയ നിവേദനം എത്രയും വേഗം സര്‍ക്കാറുമായി കൂടിയാലോചിച്ച് നോര്‍ക്ക റൂട്ട്‌സ് ഉത്തരവ് ഇറക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ സര്‍ക്കാരോ നോര്‍ക്ക റൂട്‌സോ വിഷയത്തില്‍ വേണ്ട താല്പര്യം കാണിക്കാത്തതിനെത്തുടര്‍ന്ന് പ്രവാസി ലീഗല്‍ സെല്‍ നോര്‍ക്ക പ്രത്യേക സെക്രട്ടറി ടി വി അനുപമ IAS -നെ നവംബര്‍ 6-ന് കണ്ട് പരാതി പറഞ്ഞിരുന്നു. വിഷയത്തില്‍ ഉടനെ നടപടി എടുക്കണം എന്ന സ്പെഷ്യല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശമാണ് മടങ്ങിവന്നവര്‍ക്ക് നോര്‍ക്ക കെയറിന്റെ മാതൃകയില്‍ പുതിയ പദ്ധതി ആകാമെന്ന നിലപാടിലേക്ക് എത്താന്‍ നോര്‍ക്ക റൂട്‌സ് തയ്യാറാകുന്നത്.

നോര്‍ക്ക റൂട്‌സ്, മഹിന്ദ്ര ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ്, ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി എന്നീ മൂന്ന് സ്ഥാപനങ്ങള്‍ ചേര്‍ന്നുള്ള ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് നോര്‍ക്ക കെയറിന്റെ വ്യവസ്ഥകളും നിബന്ധനകളും നിര്‍ണ്ണയിച്ചിരിക്കുന്നത്. നോര്‍ക്ക ഐ ഡി അല്ലങ്കില്‍ സ്റ്റുഡന്റസ് ഐ ഡി എന്നിവ ഉള്ളവര്‍ക്ക് മാത്രമാണ് ഈ പദ്ധതിയില്‍ അംഗത്വം എടുക്കാന്‍ കഴിയുക. മറുനാടന്‍ മലയാളികള്‍ക്കും വിദേശ മലയാളികള്‍ക്കും മാത്രമാണ് ഇതിന് കഴിയുന്നത്. കേരളത്തിലേക്ക് മടങ്ങിവന്ന് സ്ഥിരതാമസമാക്കിയ മലയാളികള്‍ക്ക് ഇതിന് കഴിയാത്തതിനാല്‍ പദ്ധതിയുടെ ഭാഗമാകാനായില്ല.

അതുകൊണ്ടാണ് കേരളത്തില്‍ തിരിച്ചെത്തി സ്ഥിരതാമസമാക്കിയ പ്രവാസികള്‍ക്കും, നിലവില്‍ വിദേശത്ത് ഉള്ള പ്രവാസികള്‍ക്ക് ലഭിക്കുന്നതുപോലെ അതേ നിബന്ധനകള്‍, പ്രീമിയം, ആനുകൂല്യങ്ങള്‍ എന്നിവയില്‍ ചേരാന്‍ അനുമതി നല്‍കണമെന്ന് പ്രവാസി ലീഗല്‍ സെല്‍ നിര്‍വ്വഹണ ഏജന്‍സി ആയ നോര്‍ക്ക റൂട്ട്‌സിനോടും കേരള സര്‍ക്കാരിനോടും അഭ്യര്‍ത്ഥിച്ചത്. വിദേശങ്ങളില്‍ ജോലിചെയ്യുന്ന പ്രവാസികള്‍ക്ക് റെസിഡന്റ് ഐ ഡി പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ബന്ധിത മെഡിക്കല്‍ ഇന്‍ഷുറന്‍സ് ആവശ്യമാണ്. എന്നാല്‍ വിദേശത്തുനിന്ന് മടങ്ങിയെത്തി നാട്ടില്‍ സ്ഥിരതാമസമാക്കിയ മുന്‍ പ്രവാസികളാണ് കേരളത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാതെ ബുദ്ധിമുട്ടുന്നത്, പ്രത്യേകിച്ച് 60-70+ പ്രായത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ള മുതിര്‍ന്നവര്‍. പല വിദേശ പ്രവാസികള്‍ക്കും അവരുടെ ആതിഥേയ രാജ്യത്തില്‍ ഇന്‍ഷുറന്‍സ് നിലവിലുണ്ടാകാറുണ്ട്; അതിനാല്‍ യഥാര്‍ത്ഥ ആവശ്യം മടങ്ങിയെത്തിയ പ്രവാസികള്‍ക്കാണ് കൂടുതല്‍.
അതുകൊണ്ട് സര്‍ക്കാര്‍ മടങ്ങിയെത്തിയ പ്രവാസികളും NORKA-CARE-bn ചേരാമെന്നത് വ്യക്തമാക്കുന്ന ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കണമെന്നും, NORKA Roots ഉം ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്ന് പോളിസി ഷെഡ്യൂള്‍ ഭേദഗതി ചെയ്ത്, ആപ്പിലും പോര്‍ട്ടലിലും വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്നും PLC അഭ്യര്‍ത്ഥിച്ചിരുന്നു. ഇതൊരു ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി ആയതിനാല്‍ പോളിസി എടുക്കുന്ന ഓരോ അംഗവും ആവശ്യമായ പ്രീമിയം അടക്കുന്നതിനാല്‍ നോര്‍ക്ക റൂട്ട്‌സിനോ സര്‍ക്കാറിനോ അധികബാധ്യത ഉണ്ടാകുന്നില്ല.

പ്രവാസി ലീഗല്‍ സെല്ലിനെ പ്രതിനിധീകരിച്ച് അഡ്വ. ആര്‍ മുരളീധരന്‍ (ജന.സെക്രട്ടറി), എം.എ. ജഹാംഗിര്‍ (വൈസ് പ്രസിഡന്റ്), റോഷന്‍ പുത്തന്‍പറമ്പില്‍ (ട്രഷറര്‍), ഷെരിഫ് കൊട്ടാരക്കര, നന്ദഗോപകുമാര്‍ (എക്‌സി.അംഗം) എന്നിവര്‍ ഹീയറിങ്ങില്‍ പങ്കെടുത്തു.

Latest News

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026