l o a d i n g

കായികം

സിഫ് ചാമ്പ്യന്‍സ് ലീഗ്: നാളെ അഞ്ച് മത്സരങ്ങള്‍, വമ്പന്‍ താരനിര, പ്രശസ്ത യൂട്യൂബര്‍മായ കൊമ്പന്‍ കാട കോയയും കുഞ്ഞാപ്പുവും മുഖ്യാഥിതികള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 20, 2025

ജിദ്ദ കിങ് അബ്ദുല്‍ അസിസ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ സൗദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സിഫ് റബിയ ടീ ചാമ്പ്യന്‍സ് ലീഗില്‍ നാളെ (വെള്ളിയാഴ്ച്ച) അഞ്ചു മത്സരങ്ങള്‍.

വൈകുന്നേരം നാല് മണിക്ക് പതിനേഴു വയസ്സിനു താഴെയുള്ള ജൂനിയര്‍ താരങ്ങള്‍ മത്സരിക്കുന്ന ഡി ഡിവിഷനിലെ നിര്‍ണായക മത്സരത്തില്‍ പവര്‍ സ്‌പോട് ഫിറ്റ്‌നസ് സ്‌പോര്‍ട്ടിങ് യുണൈറ്റഡ് ജിദ്ദ, ഗ്രീന്‍ ബോക്‌സ് ലോജിസ്റ്റിക്സ് ടാലെന്റ്‌റ് ടീന്‍സ് ഫുട്‌ബോള്‍ അക്കാഡമിയെ നേരിടും. അഞ്ചു മണിക്ക് ബി ഡിവിഷനിലെ ആദ്യ മത്സരത്തില്‍ കാഫ് ലോജിസ്റ്റിക്സ് ഫ്രണ്ട്സ് ജൂനിയര്‍ ആര്‍ച്ചുണ് അഡ്വെര്‍ടൈസിങ് & ഇവെന്റ്‌സ് എ സി സി എഫ്‌സി ബി ടീമിനെയും, രണ്ടാം മത്സരത്തില്‍ ബുക്കറ്റ് എഫ് സി സോക്കര്‍ ഫ്രീക്സ് സീനിയേഴ്സ് അഹ്ദാബ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചാംസ് ന്യൂ കാസില്‍ എഫ് സിയെയും നേരിടും. ബി ഡിവിഷനിലെ മൂന്നാം മത്സരത്തില്‍ വിജയ് മസാല ബി എഫ് സി ജിദ്ദ ബ്ലൂസ്റ്റാര്‍ സീനിയേഴ്സ്, വെല്‍ കണക്ട് ഐ ടി & സെക്യൂരിറ്റി സൊല്യൂഷന്‍സ് യൂത്ത് ഇന്ത്യ ക്ലബ്ബിനെ നേരിടും. ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനത്തിന് എല്ലാ ടീമുകള്‍ക്കും വിജയം അനിവാര്യമായതിനാല്‍ എല്ലാ മത്സരങ്ങളിലും വാശിയേറിയ പോരാട്ടം ഉറപ്പാണ്.

ഒമ്പത് മണിക്ക് നടക്കുന്ന എ ഡിവിഷന്‍ ക്ലാസിക് പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്മാരും നിലവിലെ റണ്ണേഴ്സ് അപ്പുമായ എച് എം ആര്‍ റിയല്‍ കേരള എഫ് സി, ജിദ്ദയിലെ മഞ്ഞപ്പട എന്നറിയപ്പെടുന്ന അര്‍കാസ് ബ്ലാസ്റ്റേഴ്സ് എഫ് സിയെ നേരിടും. മുന്‍ ഇന്ത്യന്‍ താരം വി പി സുഹൈറിന്റെ നേതൃത്വത്തില്‍ ഐ എസ് എല്‍ താരങ്ങളായ യാഷിം മാലിക്, അമീന്‍ കോട്ടകുത്, മുബീന്‍, ആദില്‍ അമന്‍ തുടങ്ങി വമ്പന്‍ താരനിരയുമായി കഴിഞ്ഞ വര്‍ഷം കൈവിട്ട കിരീടം തിരിച്ചു പിടിക്കാന്‍ കച്ച കെട്ടി ഇറങ്ങുന്ന എച്. എം. ആര്‍ റിയല്‍ കേരള എഫ് സി ഒരു ഭാഗത്തു അണിനിരക്കുമ്പോള്‍, ഈസ്റ്റ് ബംഗാള്‍ താരം സുജേഷ് നെല്ലിപ്പറമ്പന്റെ നേതൃത്വത്തില്‍ ഐ എസ് എല്‍, സന്തോഷ് ട്രോഫി താരങ്ങളായ അന്‍സില്‍ അഷറഫ്, മുഹമ്മദ് ആദില്‍ഷാന്‍, മുഹമ്മദ് നബീല്‍, മിദ്ലാജ് തുടങ്ങിയ പരിചയ സമ്പന്നരായ താരനിരയെ അണിനിരത്തി തങ്ങളുടെ കന്നി എ ഡിവിഷന്‍ കിരീടം സ്വന്തമാക്കാനുറച്ചു മറുവശത്തു ആര്‍ക്കാസ് ബ്ലാസ്റ്റേഴ്സ് എഫ്സി പോരാട്ടത്തിനിറങ്ങുമ്പോള്‍ മത്സരം തീപാറുമെന്നുറപ്പാണ്.

പ്രമുഖ യുടൂബ് കോമഡി താരങ്ങളായ കൊമ്പന്‍കാടന്‍ കോയയും കുഞ്ഞാപ്പുവും നാളെ സ്റ്റേഡിയത്തില്‍ മുഖ്യാതിഥികളായി എത്തുമെന്നും സാന്‍ ഫോര്‍ഡും സിഫും സംയുക്ത മായി നടത്തുന്ന ഭാഗ്യനറുക്കെടുപ്പിലെ വിജയികള്‍ക്ക് ആകര്‍ഷണീയമായ സമ്മാനങ്ങള്‍ ലഭിക്കുന്നതാണെന്നും സിഫ് ഭാരവാഹികള്‍ അറിയിച്ചു.

ഫോട്ടോ: വി.പി സുഹൈര്‍.

Latest News

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026