l o a d i n g

ഗൾഫ്

സൗദി കിരീടാവകാശി ഇന്ന് അമേരിക്കയില്‍; ഫലസ്തീന്‍ രാഷ്ട്ര രൂപീകരണത്തില്‍ ഉറച്ച് സൗദി

Thumbnail
Publisher By     BY - DESK
November 18, 2025

റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ (എംബിഎസ്) ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഇന്ന് യുഎസിലെത്തും. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കിരീടാവകാശി കൂടിക്കാഴ്ച നടത്തും. ഇസ്രായേല്‍-സൗദി ബന്ധം സ്ഥാപിക്കുന്നതിനും പ്രതിരോധ സഹകരണത്തിനുമാണ് സന്ദര്‍ശനത്തില്‍ പ്രാധാന്യം നല്‍കുന്നത്.

ട്രംപിന്റെ നേതൃത്വത്തില്‍ 'അബ്രഹാം ഉടമ്പടി' വിപുലീകരിച്ച് കൂടുതല്‍ അറബ് രാജ്യങ്ങളെ ഇസ്രായേലുമായി അടുപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് കിരീടാവകാശിയുടെ ഈ സുപ്രധാന സന്ദര്‍ശനം. ചര്‍ച്ചകള്‍ക്ക് മുന്നോടിയായി, സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന് വഴിയൊരുങ്ങാതെ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്ന് സൗദി അറേബ്യ യുഎസിനെ ഔദ്യോഗികമായി അറിയിച്ചു. ഒക്ടോബര്‍ ഏഴിന് ശേഷമുള്ള നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍, മറ്റ് രാജ്യങ്ങള്‍ ഒപ്പിട്ടതുപോലെ ഉപാധികളില്ലാതെ അബ്രഹാം ഉടമ്പടിയില്‍ പങ്കുചേരാന്‍ സൗദിക്ക് സാധിക്കില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫലസ്തീന്‍ രാഷ്ട്രം സാധ്യമല്ലെന്ന് ഇസ്രായേല്‍ ഭരണകൂടം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍, സൗദി തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കാനാണ് സാധ്യത. ഇതോടെ, ഇസ്രായേലുമായി വീണ്ടും വിട്ടുവീഴ്ചകള്‍ക്കായി ട്രംപ് സംസാരിച്ചേക്കുമെന്നാണ് സൂചന.

ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചാല്‍ മാത്രം സൗദിക്ക് ലഭിക്കുമായിരുന്ന ആധുനിക ആയുധങ്ങള്‍, ബന്ധം സ്ഥാപിക്കാതെ തന്നെ സൗദിക്ക് നല്‍കാന്‍ യുഎസ് തയ്യാറായേക്കും. ഫലസ്തീന് വഴിയൊരുങ്ങാതെ ഇസ്രായേലുമായി ബന്ധത്തിലേക്ക് പോയാല്‍ അത് സൗദിക്ക് ദേശസുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന വിലയിരുത്തല്‍ യുഎസിനുമുണ്ട്. ഈ സാഹചര്യത്തില്‍, ചര്‍ച്ചയുടെ ഫലമായി എഫ്-35 ഉള്‍പ്പെടെയുള്ള വന്‍ ആയുധ പാക്കേജുകള്‍ ഉള്‍പ്പെടുന്ന പ്രതിരോധ കരാറുകള്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെക്കാന്‍ സാധ്യതയുണ്ട്.

പ്രതിരോധ മേഖലയ്ക്ക് പുറമെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), റിയല്‍ എസ്റ്റേറ്റ്, വിനോദം, ബഹിരാകാശം ഉള്‍പ്പെടെയുള്ള ഏഴ് പ്രധാന മേഖലകളിലെ വിവിധ കരാറുകളും സന്ദര്‍ശന വേളയില്‍ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദിയുടെ വിഷന്‍ 2030 പദ്ധതിക്ക് ഊര്‍ജ്ജം പകരുന്ന സാമ്പത്തിക സഹകരണത്തിനാണ് ഈ കരാറുകളിലൂടെ ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്.

Latest News

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026