l o a d i n g

ഗൾഫ്

സിഫ് ചാമ്പ്യന്‍സ് ലീഗ് ബി ഡിവിഷനില്‍ വൈസിസി സാഗൊ എഫ്‌സിക്കും, ബ്ലൂസ്റ്റാറിനും, യാസ് എഫ്‌സിക്കും, റെഡ്സീ ബ്ലാസ്റ്റേഴ്‌സിനും വിജയം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 18, 2025

ജിദ്ദ: സൗദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സിഫ് റബിയ ടീ ചാമ്പ്യന്‍സ് ലീഗില്‍ ഡി ഡിവിഷനില്‍ ലിങ്ക് ടെലികോം സോക്കര്‍ ഫ്രീക്സ് ജൂനിയര്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് പവര്‍ സ്‌പോട് ഫിറ്റ്‌നസ് സ്‌പോര്‍ട്ടിങ് യുണൈറ്റഡ് ജിദ്ദ ബി ടീമിനെ തോല്‍പ്പിച്ചു. സോക്കര്‍ ഫ്രീക്സിനു വേണ്ടി മുഹമ്മദ് റിദാന്‍ ടൂര്‍ണമെന്റിലെ ആദ്യ ഹാട്രിക് നേടി. മത്സരത്തിലെ മികച്ച കളിക്കാരന്‍.മുഹമ്മദ് റിദാനു ഡോ. ഇന്ദു ട്രോഫി സമ്മാനിച്ചു.

ബി ഡിവിഷനിലെ ആദ്യ മത്സരത്തില്‍ വൈ സി സി സാഗൊ എഫ് സി ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് എഫ് സി കുവൈസയെ തോല്‍പ്പിച്ചു. അജ്മല്‍ പറത്തൊടി, മുബാറക് കാരത്തൊടി, നംഷീര്‍ അലി, ഷാദിന്‍ എന്നിവരാണ് സാഗൊ എഫ് സിയുടെ ഗോളുകള്‍ നേടിയത്. കളിയിലെ കേമനായി തിരഞ്ഞെടുത്ത സാഗോ എഫ്‌സിയുടെ മുബാറക് കാരത്തൊടിക്കു മുഹമ്മദ് ആലുങ്ങല്‍ ട്രോഫി സമ്മാനിച്ചു.

ബി ഡിവിഷനിലെ രണ്ടാം മത്സരത്തില്‍ ഡേ് ബൈ ഡേ മാര്‍ക്കറ്റ് യാസ് എഫ് സി രണ്ടു ഗോളുകള്‍ക്ക് എച്ച് എം ആര്‍ ജെ എസ് സി ഫാല്‍ക്കണ്‍ എഫ് സി തൂവലിനെ പരാജയപ്പെടുത്തി. മുഹമ്മദ് റാഷിദും ഫാസില്‍ കൊണ്ടോട്ടി പറമ്പനുമാണ് യാസ് എഫ്സിയുടെ ഗോളുകള്‍ നേടിയത്. യാസ് എഫ്സിയുടെ അമന്‍ മായന്‍ റഷീദ് ആണ് പ്ലയെര്‍ ഓഫ് ദി മാച്ച്.

തുല്യശക്തികളുടെ പോരാട്ടം കണ്ട ബി ഡിവിഷനിലെ മൂന്നാം മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പായ എം എസ് വണ്‍ കോള്‍ഡ് ചെയിന്‍ ടെക്‌നോളോജിസ് റെഡ് സീ ബ്ലാസ്റ്റേഴ്സ് എഫ് സി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അല്‍ ഫിഫി ജിദ്ദ എഫ് സിയെ പരാജയപ്പെടുത്തി. തുടക്കം മുതല്‍ അവസാന വിസില്‍ വരെ കാണികളെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ആവേശകമായ പോരാട്ടത്തില്‍ മുഹമ്മദ് അഷ്ഫാഖും, മുഹമ്മദ് നവാസും റെഡ് സീ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോള്‍ സ്‌കോര്‍ ചെയ്തപ്പോള്‍, ജിദ്ദ എഫ് സിയുടെ ഗോള്‍ ഫവാസ് കാരാട്ടിലിന്റെ വകയായിരുന്നു.

ഗോള്‍ രഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയാലായിരുന്നു മത്സരത്തിലെ മൂന്ന് ഗോളുകളും. മത്സരത്തിന്റെ തുടക്കം മുതല്‍ വേഗതയാര്‍ന്ന നീക്കങ്ങളിലൂടെ റെഡ് സീ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയില്‍ മികച്ച പ്രകടനം നടത്തുകയും ഉജ്വലമായ ഗോളിലൂടെ ടീമിന് ലീഡ് നേടിക്കൊടുക്കുകയും ചെയ്ത മത്സരത്തിലെ മികച്ച കളിക്കാരന്‍ കൂടിയായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് നവാസിനു ഫിര്‍ദൗസും ഫിറോസ് ചെറുകോടും സംയുക്തമായി ട്രോഫി നല്‍കി..

ബി ഡിവിഷനിലെ നാലാം മത്സരത്തില്‍ റബിയ ടീ അബീര്‍ ബ്ലൂസ്റ്റാര്‍ എ ടീം ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് നജിം അമന്‍ യുണൈറ്റഡ് സ്‌പോര്‍ട്‌സ് ക്ലബ് എ ടീമിനെ തോല്‍പ്പിച്ചു. ബ്ലൂസ്റ്റാറിന് വേണ്ടി അബ്ദുള്ള ഹസ്സന്‍ മുസ്ലിയാരകത് (2), സുഫൈദ് താഴത്തെ കളത്തില്‍ (2) , മിന്‍ഹാജ് റഹ്‌മാന്‍ (1) എന്നിവരുടെ വകയായിരുന്നു ഗോളുകള്‍. നല്ല കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ബ്ലൂസ്റ്റാര്‍ എ ടീമിന്റെ അബ്ദുള്ള ഹസ്സന്‍ മുസ്ലിയാരകത്തിനു നാസര്‍ ശാന്തപുരം ട്രോഫി സമ്മാനിച്ചു.
വിവിധ മത്സരങ്ങളിലായി തമീം, മനാഫ്, നൗഷാദ് മഞ്ചേരി, ഇസ്ഹാഖ് യൂ പി, ബഷീര്‍ ലക്കി ദര്‍ബാര്‍, ഗഫൂര്‍ മമ്പാട്, മന്‍സൂര്‍ കെ.സി, സിദ്ധിഖ്, (നജ്ഉം അമാന്‍ മക്ക ), അഹ്‌മദ് ഷാന്‍ (കൊക്കരക്കോ -മക്ക , മുസ്തഫാ ( മാര്‍ക്കറ്റിങ് മാനേജര്‍ -ന്യൂ ഗുലൈല്‍ പോളിക്ലിനിക്ക് ), സാദിഖ് (ചെയര്‍മാന്‍ -അല്‍ഫിഫി ) റഫീഖ് (എം.ഡി.-അല്‍ഫിഫി ) കളിക്കാരുമായി പരിചയപ്പെട്ടു.,

സിഫും സാന്‍ഫോഡും സംയുക്തമായി സംഘടിപ്പിച്ച ഭാഗ്യ നറുക്കെടുപ്പില്‍ മുജീബ്, മുഹമ്മദ് ജാസിം എന്നിവര്‍ വിജയികളായി. സിഫ് റബിയ ടീ ചാമ്പ്യന്‍സ് ലീഗിലെ അടുത്ത ആഴ്ച്ച മുതലുള്ള മത്സരങ്ങള്‍ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ തന്നെ ആയിരിക്കും നടക്കുക എന്ന് സിഫ് ഭാരവാഹികള്‍ അറിയിച്ചു. അടുത്ത ആഴ്ച്ച മുതല്‍ മത്സരങ്ങള്‍ 4:00 ന് തന്നെ ആരംഭിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

ഫോട്ടോ: എഫ്‌സി കുവൈസ - വൈ. സി. സി. സഗോ എഫ്‌സി മത്സരത്തില്‍ നിന്ന്.

Latest News

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026