l o a d i n g

ഗൾഫ്

യുഎഇ ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് കോഴിക്കോട് സ്വദേശി അനസ് കാതിയാരകത്തിന്, ക്യാഷ് അവാര്‍ഡ് ഒരു ലക്ഷം ദിര്‍ഹം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 14, 2025

അബുദാബി: യുഎഇയിലെ സ്വകാര്യ തൊഴില്‍ മേഖലയിലെ ഏറ്റവും വലിയ ബഹുമതിയായ 'എമിറേറ്റ്‌സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡി'ല്‍ മികച്ച വിദഗ്ധ തൊഴിലാളിക്കുള്ള പുരസ്‌കാരം കോഴിക്കോട് കുറ്റിച്ചിറ സ്വദേശി അനസ് കാതിയാരകം നേടി. മാനേജ്മെന്റ്, എക്സിക്യൂട്ടീവ് വിഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് അപേക്ഷകരെ പിന്തള്ളിയാണ് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഈ ഉന്നത പുരസ്‌കാരം അനസ് സ്വന്തമാക്കിയത്.

ഔട്ട്സ്റ്റാന്‍ഡിങ് വര്‍ക്ക്ഫോഴ്സ് വിഭാഗത്തിലെ മാനേജ്മെന്റ് ആന്‍ഡ് എക്സിക്യൂട്ടീവ് ഉപവിഭാഗത്തിലാണ് അനസ് ഒന്നാം സ്ഥാനം നേടിയത്. മിഡില്‍ ഈസ്റ്റ്-വടക്കന്‍ ആഫ്രിക്ക (MENA) മേഖലയിലെ ഏറ്റവും വലിയ ആരോഗ്യ സേവന ദാതാക്കളായ ബുര്‍ജീല്‍ ഹോള്‍ഡിങ്സില്‍ റീജനല്‍ ഹ്യൂമന്‍ റിസോഴ്സ് മാനേജരായാണ് അദ്ദേഹം ജോലി ചെയ്യുന്നത്.

പുരസ്‌കാരത്തുകയായി ഒരു ലക്ഷം ദിര്‍ഹം (ഏകദേശം 24 ലക്ഷം ഇന്ത്യന്‍ രൂപ) കാഷ് അവാര്‍ഡ്, സ്വര്‍ണ നാണയം, ആപ്പിള്‍ വാച്ച്, ഫസ പ്ലാറ്റിനം പ്രിവിലേജ് കാര്‍ഡ്, പ്രത്യേക ഇന്‍ഷുറന്‍സ് കാര്‍ഡ് എന്നിവയാണ് അനസിന് ലഭിച്ചത്. അബുദാബിയില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫോര്‍ ഡെവലപ്മെന്റ് ആന്‍ഡ് ഫോളന്‍ ഹീറോസ് അഫയേഴ്സ് ഡെപ്യൂട്ടി ചെയര്‍മാന്‍ തെയ്യാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുരസ്‌കാരം സമ്മാനിച്ചു.

കഴിഞ്ഞ 16 വര്‍ഷമായി യുഎഇ തൊഴില്‍ മേഖലയുടെ ഭാഗമായ തനിക്ക് രാജ്യം നല്‍കുന്ന അംഗീകാരമായിട്ടാണ് ഈ പുരസ്‌കാരത്തെ കാണുന്നതെന്ന് അനസ് പറഞ്ഞു. ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദധാരിയായ അനസ് 2009-ലാണ് യുഎഇയില്‍ എത്തിയത്. അബുദാബിയിലെ എല്‍എല്‍എച്ച് ഡേ കെയര്‍ സെന്ററില്‍ എച്ച്ആര്‍ എക്സിക്യൂട്ടീവായി തുടങ്ങിയ അദ്ദേഹത്തിന്റെ പ്രവാസ ജീവിതം സീനിയര്‍ എച്ച്ആര്‍ എക്സിക്യൂട്ടിവ്, അസിസ്റ്റന്റ് മാനേജര്‍, റീജനല്‍ മാനേജര്‍ തുടങ്ങിയ ഉയര്‍ന്ന പദവികളിലേക്ക് വളര്‍ന്നു.

നേരത്തെ, കോവിഡ്-19 കാലത്ത് ബുര്‍ജീല്‍ ഹോള്‍ഡിങ്സ് കൈകാര്യം ചെയ്ത മഫ്റഖ് കോവിഡ് ആശുപത്രിയുടെ എച്ച്ആര്‍ ഓപറേഷന്‍സ് ചുമതല വിജയകരമായി നിര്‍വഹിച്ചതിന് 'ഹീറോസ് ഓഫ് ദി യുഎഇ' മെഡലും ഗോള്‍ഡന്‍ വിസയും അനസിന് ലഭിച്ചിരുന്നു. നിലവില്‍ ബുര്‍ജീലിന്റെ രാജ്യാന്തര പദ്ധതികളുടെ എച്ച്ആര്‍ ചുമതലയും അദ്ദേഹമാണ് നിര്‍വഹിക്കുന്നത്. ആരോഗ്യ മേഖലയിലെ ദീര്‍ഘകാല പ്രവര്‍ത്തനത്തിലൂടെ രാജ്യത്തിന്റെ തൊഴില്‍ മേഖല ശക്തിപ്പെടുത്തിയതിനുള്ള ആദരവ് കൂടിയാണ് ഈ പുരസ്‌കാരം. ഖദീജ ജിഷ്‌നിയാണ് ഭാര്യ. ഹൈറിന്‍, ഹായ്സ്, ഹൈസ എന്നിവര്‍ മക്കളാണ്.

വ്യക്തിഗത വിഭാഗത്തിനൊപ്പം സ്ഥാപനങ്ങളുടെ വിഭാഗത്തിലും ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ഗ്രൂപ്പ് തിളങ്ങി. അബുദാബിയിലെ എല്‍എല്‍എച്ച് ഹോസ്പിറ്റലിന് ഹെല്‍ത്ത് കെയര്‍ കമ്പനി ഉപവിഭാഗത്തിലാണ് അംഗീകാരം ലഭിച്ചത്. ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡില്‍ എല്‍എല്‍എച്ച് ഹോസ്പിറ്റലിന് ഇത് തുടര്‍ച്ചയായ മൂന്നാം തവണത്തെ വിജയമാണ്. വിദഗ്ധ സമിതികള്‍ പരിശോധിച്ച 18,000-ല്‍ അധികം അപേക്ഷകളില്‍ നിന്നാണ് കമ്പനികളും വ്യക്തികളും ഉള്‍പ്പെടുന്ന വിജയികളെ തിരഞ്ഞെടുത്തത്.

Latest News

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026