പട്‌ന: എക്‌സിറ്റ് പോള്‍ പ്രവചനം ശരിവെച്ചുകൊണ്ട് ബിഹാറില്‍ എന്‍.ഡി.എ വന്‍ ഭൂരിപക്ഷത്തില്‍ അധികാരം നിലനിര്‍ത്തുമെന്ന് ഉറപ്പായി. വോട്ടെണ്ണല്‍ തുടങ്ങി രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 161 സീറ്റിലാണ് എന്‍.ഡി.എ ലീഡ് നിലനിര്‍ത്തുന്നത്. ഇന്‍ഡ്യ സഖ്യത്തിന് 61 സീറ്റിലും ജന്‍സുരാജിന് മൂന്നും മറ്റുള്ളവര്‍ 13ഉം സീറ്റുകളില്‍ മേല്‍ക്കൈ ഉണ്ട്.
എല്ലാ എക്‌സിറ്റ് പോളുകളും എന്‍.ഡി.എക്ക് 150നും 170നും ഇടയില്‍ സീറ്റ് ലഭിക്കുമെന്ന് പ്രവചിച്ചിരുന്നു. ഏതാണ്ട് ഇത് ശരിവെക്കുന്ന തരത്തിലാണ് നിലവിലുള്ള ഫലം. എന്‍.ഡി.എയില്‍ ജെ.ഡി.യു 74 സീറ്റുകളില്‍ നിലനിര്‍ത്തി ഏറ്റവും വലിയ ഒറ്റകക്ഷിയായി മുന്നിലാണ്. 72 സീറ്റുകളുായി ബി.ജെ.പിയും ഒപ്പമുണ്ട്. കോണ്‍ഗ്രസ് വളരെ മോശം പ്രകടനമാണ് കാഴ്ചവെച്ചത്.
ഇത്തവണ 66.91 ശതമാനമാണ് ഓവറോള്‍ പോളിങ് ശതമാനം. ബിഹാറിന്റെ ചരിത്രത്തിലെ റെക്കോഡ് പോളിങ്ങാണിത്. ആദ്യഘട്ടത്തില്‍ 65.08ശതമാനമായിരുന്നു പോളിങ്. രണ്ടാംഘട്ടത്തില്‍ 68.76ശതമാനമായി. 2020ലെ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ 9.62ശതമാനം അധികമാണ് ഇത്തവണ ഓവറോള്‍ പോളിങ് ശതമാനം. കഴിഞ്ഞ തവണ അത് 57.29ശതമാനമായിരുന്നു.
Related News