l o a d i n g

ഗൾഫ്

നമ്മള്‍ ചാവക്കാട്ടുകാര്‍ 'നമ്മളോത്സവം 2025 'റിയാദില്‍ അരങ്ങേറി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 12, 2025

റിയാദ് : നമ്മള്‍ ചാവക്കാട്ടുകാര്‍ ഒരാഗോള സൗഹൃദക്കൂട്ട് സൗദി ചാപ്റ്റര്‍ ഇന്ത്യന്‍ ബ്രീസ് റെസ്റ്റോറന്റ് 'നമ്മളോത്സവം 2025' അരങ്ങേറി. റിയാദിലെ അല്‍ യാസ്മിന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്. ഔട്ട് ഡോര്‍ മത്സരങ്ങളോടെ ആരംഭിച്ച പരിപാടി രാത്രി 12 വരെ നീണ്ടു നിന്നു. വടം വലി, സ്പൂണ്‍ റെയ്‌സ്, പെനാല്‍റ്റി ഷൂട്ട് ഔട്ട് തുടങ്ങി നിരവധി മത്സരങ്ങള്‍ ഉണ്ടായിരുന്നു.

മൂവായിരത്തിലധികം വേദികള്‍ പിന്നിട്ട ഹാസ്യ കലാകാരന്‍ നസീബ് കലാഭവന്‍ അവതരിപ്പിച്ച മാജിക്കല്‍ ഫിഗര്‍ ഷോ, സാക്‌സോ ഫോണ്‍ സംഗീതോപകരണ പ്രകടനത്തിലൂടെ കാണികളെ ആവേശത്തിലാക്കി അക്ബര്‍ ചാവക്കാട് (ജിദ്ദ), കുഞ്ഞു മുഹമ്മദ് നയിച്ച മ്യൂസിക്കല്‍ നൈറ്റ് എന്നിവ ഉണ്ടായിരുന്നു. കുട്ടികളുടെ ഫാഷന്‍ ഷോ, ഒപ്പന, നൃത്ത നൃത്യങ്ങള്‍ തുടങ്ങിയവ പരിപാടിയുടെ മാറ്റു കൂട്ടി.

ആരിഫ് വൈശ്യം വീട്ടിലിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച സാംസ്‌കാരിക സമ്മേളനം സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഡോ. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ജാഫര്‍ അധ്യക്ഷനായിരുന്നു. പ്രവാസി സമ്മാന്‍ പുരസ്‌കാര ജേതാവ് ശിഹാബ് കൊട്ടുകാട്, ഇന്ത്യന്‍ എംബസ്സി പ്രധിനിധി പുഷ്പരാജ്, റിയാദ് മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍, ഫോര്‍ക ചെയര്‍മാന്‍ റഹ്‌മാന്‍ മുനമ്പത്ത്, അബ്ദുല്‍ ഖാദര്‍, ഷാഹിദ് അറക്കല്‍, സിറാജുദ്ധീന്‍ ഓവുങ്ങല്‍, കബീര്‍ വൈലത്തൂര്‍, ഫാറൂഖ് പൊക്കുളങ്ങര, ഷഹീര്‍ ബാബു, ഇ കെ ഇജാസ്, ഖയ്യും അബ്ദുള്ള, യൂനസ് പടുങ്ങല്‍, ഷെഫീഖ് അലി, മുഹമ്മദ് ഇഖ്ബാല്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. ഫെര്‍മിസ് മടത്തൊടിയില്‍ സ്വാഗതവും മനാഫ് അബ്ദുള്ള നന്ദിയും പറഞ്ഞു.

നമ്മള്‍ ചാവക്കാട്ടുകാര്‍ സൗദി ചാപ്റ്ററിന്റെ ഇത് വരെയുള്ള പ്രവത്തനങ്ങള്‍ സംക്ഷിപ്ത രൂപത്തില്‍ ഉള്‍പ്പെടുത്തിയ ഡോക്യൂമെന്ററി അന്‍വര്‍ ഖാലിദ്, അന്‍സാഫ് അബ്ദുല്‍ വഹാബ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ചു. ചിത്രകാരന്‍, അവതാരകന്‍, ഗായകന്‍ എന്നീ നിലകളില്‍ കലാ രംഗത്തു മികച്ച സംഭാവന നല്‍കിയതിന് ഷാജഹാന്‍ ചാവക്കാടില്‍ നിന്നും നിസാര്‍ ഗുരുക്കള്‍ സ്‌നേഹോപഹാരം ഏറ്റുവാങ്ങി.

കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പരിപാടിയില്‍ പങ്കെടുത്തവരില്‍ നിന്ന് ഒപ്പു ശേഖരണം നടത്തി നോര്‍ക്ക കെയര്‍ സി ഇ ഒ, സ്‌പെഷ്യല്‍ സെക്രട്ടറി എന്നിവര്‍ക്ക് ഇമെയില്‍ അയച്ചു.

സലിം പി വി, സയ്യിദ് ഷാഹിദ്, അലി പൂത്താട്ടില്‍, ഫിറോസ് കോളനിപ്പടി, സലിം അകലാട്, ഫായിസ് ബീരാന്‍, സലിം പെരുമ്പിള്ളി, നൗഫല്‍ തങ്ങള്‍, ശറഫുദ്ധീന്‍ ചാവക്കാട്, പ്രകാശന്‍ ഇ ആര്‍, സിദ്ദീഖ് വി എ, ഫായിസ് ഉസ്മാന്‍, അബ്ബാസ് കൈതമുക്ക്, ജഹാംഗീര്‍, റഹ്‌മാന്‍ തിരുവത്ര, ഷഹബാസ് പാലയൂര്‍, ഫവാദ് കറുകമാട് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Photo Photo

Latest News

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026