l o a d i n g

ഇന്ത്യ

ദല്‍ഹി സ്‌ഫോടനം: രണ്ടാം തവണയും ഉന്നതതല സുരക്ഷാ യോഗം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 11, 2025

ന്യൂഡല്‍ഹി- ചെങ്കോട്ടക്ക് സമീപം നടന്ന ചാവേറാക്രമണത്തിനു പിന്നാലെ ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീട്ടില്‍ ഉന്നതതല യോഗം. സുരക്ഷാ ഏജന്‍സി തലവന്മാര്‍ യോഗത്തില്‍ പങ്കെടുക്കുന്നു. ഇന്ന് ഇത് രണ്ടാം തവണയാണ് യോഗം ചേരുന്നത്. രാവിലേയും ആഭ്യന്തരമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു.

ആഭ്യന്തര സെക്രട്ടറിയും സുരക്ഷാ ഏജന്‍സികളുടെ തലവന്‍മാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സ്‌ഫോടനക്കേസ് എന്‍.ഐ.എ ഏറ്റെടുത്തതിനു പിന്നാലെയാണ് ഉന്നതതല യോഗം ചേന്നത്. ഐബി തലവന്‍, ഡല്‍ഹി പോലീസ് കമ്മിഷണര്‍, എന്‍.ഐ.എ ഡി.ജി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ചെങ്കോട്ടയില്‍ ഉണ്ടായത് ഭീകരാക്രമണമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. യു.എ.പി.എ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഡല്‍ഹി പോലീസ് കേസെടുത്തത്. ഇതിന് പിന്നാലെ എന്‍.ഐ.എ കേസ് ഏറ്റെടുത്തിരുന്നു. സംഭവസ്ഥലത്ത് എന്‍ഐഎ സംഘം എത്തി പരിശോധന നടത്തി. സംശയാസ്പദമായി കസ്റ്റഡിയില്‍ എടുത്തവരെ ചോദ്യം ചെയ്തു വരുന്നതായാണ് വിവരം.

അംഗോളയില്‍ ഉള്ള രാഷ്ട്രപതി ദ്രൗപദി മുര്‍മു ആഭ്യന്തര മന്ത്രി അമിത് ഷായെ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സ്‌ഫോടനത്തിനുപിന്നാലെ രാജ്യ തലസ്ഥാനത്തും വിവിധയിടങ്ങളിലും ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് അമിത് ഷാ രാഷ്ട്രപതിയെ അറിയിച്ചു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026