l o a d i n g

ഗൾഫ്

അബുദാബിയില്‍ 'മലയാളോത്സവം': പ്രവാസികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍; അതിദാരിദ്ര്യ മുക്ത കേരളത്തെ പ്രശംസിച്ച് യുഎഇ മന്ത്രി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 10, 2025

അബുദാബി: കേരളപ്പിറവിയുടെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ച് അബുദാബി സിറ്റി ഗോള്‍ഫ് ക്ലബ് മൈതാനത്ത് സംഘടിപ്പിച്ച 'മലയാളോത്സവ'ത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തു. കേരളത്തെ പട്ടിണിയില്‍നിന്ന് കൈപിടിച്ചുയര്‍ത്തിയത് പ്രവാസികളാണ് എന്ന് മുഖ്യമന്ത്രി പ്രശംസിച്ചു. ആപദ്ഘട്ടങ്ങളില്‍ കേരളത്തിന് കൈത്താങ്ങായ യുഎഇയുടെ പിന്തുണ എന്നും ഓര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള വികസനമാണ് ലക്ഷ്യമെന്നും അതിനുവേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎഇയിലെ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍നഹ്യാന്‍ ആണ് മലയാളോത്സവം ഉദ്ഘാടനം ചെയ്തത്. അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട കേരളത്തെ അദ്ദേഹം അഭിനന്ദിച്ചു. ഇത് മറ്റുള്ളവര്‍ മാതൃകയാക്കേണ്ട നേട്ടമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാളികളുടെയും കേരളത്തിന്റെയും നേട്ടങ്ങളെ മന്ത്രി എടുത്തുപറഞ്ഞു.

മലയാളോത്സവത്തില്‍ മുഖ്യമന്ത്രിക്ക് വന്‍ വരവേല്‍പാണ് ലഭിച്ചത്. അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിനായുള്ള തീരുമാനം ഒറ്റദിവസം കൊണ്ട് എടുത്തതല്ലെന്ന് മുഖ്യമന്ത്രി തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. 2018-ലെ മഹാപ്രളയകാലത്ത് കേരളത്തെ സഹായിക്കാന്‍ സന്നദ്ധരായ യുഎഇ ഭരണാധികാരികളോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു. യുഎഇ-കേരള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈകീട്ട് ആറ് മണിക്ക് ആരംഭിച്ച പരിപാടിയില്‍ കിണ്ണംകളി, നാടന്‍ പാട്ടുകള്‍, നാടോടി നൃത്തം, വിപ്ലവ ഗാനങ്ങള്‍, കേരളത്തിന്റെ തനത് പാട്ടുകള്‍, കേരളത്തനിമയും അറബ് സംസ്‌കൃതിയും സമന്വയിപ്പിച്ച കലാപരിപാടികള്‍ എന്നിവ അരങ്ങേറി. യുഎഇയിലെ വിവിധ എമിറേറ്റുകളില്‍നിന്നായി ആയിരങ്ങളാണ് പരിപാടിയില്‍ പങ്കെടുത്തത്. ലോക കേരള സഭ, മലയാളം മിഷന്‍, അബുദാബിയിലെയും അല്‍ ഐനിലെയും അംഗീകൃത പ്രവാസി സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്.
മന്ത്രി സജി ചെയറിയാന്‍, മുഖ്യാതിഥി ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍, എം.എ. യൂസുഫ് അലി, കേരള ചീഫ് സെക്രട്ടറി ജയതിലക് തുടങ്ങിയവരും പരിപാടിയില്‍ സംസാരിച്ചു.

Latest News

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026