കൊല്‍ക്കത്ത: റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന നാല് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് ഓടയില്‍ ഉപേക്ഷിച്ചു. കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊല്‍ക്കത്തയിലെ ഹൂഗ്ലിയില്‍ താരഗേശ്വറിലാണ് സംഭവം. നാലുവയസുകാരിയെ കൊതുക് വല മുറിച്ച് അജ്ഞാതനായ ഒരാള്‍ തട്ടിക്കൊണ്ട് പോകുകയും പീഡിപ്പിച്ച് ഓടയില്‍ ഉപേക്ഷിക്കുകയുമായിരുന്നു.
കുട്ടിയെ മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. ചോരയില്‍ കുളിച്ച് നഗ്‌നയാക്കപ്പെട്ട നിലയിലായിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസ് സ്റ്റേഷനിലേക്ക് കുട്ടിയുമായി എത്തിയെങ്കിലും പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നും വൈദ്യസഹായം ഉറപ്പാക്കാന്ഡ തയാറായില്ലെന്നും ആരോപണമുണ്ട്. പോലീസിന് ഇതുവരെ പ്രതികളെ കണ്ടെത്താനായിട്ടില്ല.
സംഭവം രാഷ്ട്രീയ വിവാദത്തിനു വഴിയൊരുക്കിയിട്ടുണ്ട്. ബി.ജെ.പി മമത സര്‍ക്കാരിന്റെ പിടിപ്പുകേടായി ഇതിനെ ചിത്രീകരിച്ചു. മമത സര്‍ക്കാരിന്റെ ഭരണത്തില്‍ കുറ്റവാളികള്‍ സ്വതന്ത്രരായി വിലസുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
Related News