l o a d i n g

ഗൾഫ്

പ്രവാസികളുടെ മക്കള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 7, 2025

സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഗണ്യമായ സംഭാവന നല്‍കിയ പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസി മലയാളികളുടെ മക്കള്‍ക്കും തിരികെയെത്തിയ പ്രവാസികളുടെ മക്കള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിനു ആവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നതിനായി പ്രവാസി മലയാളികളായ നോര്‍ക്കാ റൂട്ട്‌സ് ഡയറക്ടര്‍മാരും നോര്‍ക്ക വകുപ്പും ചേര്‍ന്ന് നടപ്പിലാക്കിയിരിക്കുന്ന പദ്ധതിയാണ് നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പ് പദ്ധതി.

യോഗ്യതകള്‍
കുറഞ്ഞത് രണ്ട് വര്‍ഷമായി വിദേശത്ത് ജോലി ചെയ്യ്തിട്ടുള്ള താഴ്ന്ന വരുമാനക്കാരായ പ്രവാസി കേരളീയരുടെ (വാര്‍ഷിക വരുമാനം 3 ലക്ഷം വരെയുള്ള) മക്കള്‍ക്കും, (വാര്‍ഷിക വരുമാനം 3 ലക്ഷം വരെയുള്ള) തിരികെ എത്തിയ പ്രവാസികളുടെ കുട്ടികളുമാണ് ഈ പദ്ധതിയുടെ അനൂകൂല്യം ലഭിക്കുന്ന ഗുണഭോക്താക്കള്‍.

ഒരു പ്രവാസിയുടെ രണ്ടു കുട്ടികള്‍ക്ക് വരെ ഈ പദ്ധതിയിന്‍ കീഴില്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതാണ്.

സ്‌കോളര്‍ഷിപ്പ് പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍:
ഈ പദ്ധതിയുടെ അനൂകൂല്യം ലഭിക്കുന്നതിനുള്ള അധികാരപരിധിയില്‍പെടുന്നത് പ്രൊഫഷണല്‍ ബിരുദത്തിനും ബിരുദാനന്തര തലത്തിലും നിര്‍ദിഷ്ട കോഴ്‌സുകളില്‍ ആദ്യ വര്‍ഷം പഠിക്കുന്ന തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകരാണ്. തൊഴില്‍ മേഖലകളിലുള്ള അപേക്ഷകര്‍ ഈ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുന്നതല്ല. പഠിക്കുന്ന കോഴ്‌സിനുവേണ്ട യോഗ്യത പരീക്ഷയില്‍ (യൂണിവേഴ്‌സിറ്റി /ബോര്‍ഡ് പരീക്ഷയില്‍) ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക.

പഠിക്കുന്ന കോഴ്‌സിനുവേണ്ട നിശ്ചിത യോഗ്യത പരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് കരസ്ഥമാക്കിയവര്‍ക്കായിരിക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അര്‍ഹത. കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ച കോഴ്‌സുകള്‍ക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റെഗുലര്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്കുമായിരിക്കും സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഒരാള്‍ക്ക് വിദ്യാഭ്യാസകാലത്ത് ഒരു പ്രാവശ്യം മാത്രമേ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ

തുല്യമായ മാര്‍ക്കോ ഗ്രേഡോ വരികയും അതില്‍ ഒരാളെ മാത്രം തെരഞ്ഞെടുക്കേണ്ട സാഹചര്യം വരുകയും ചെയ്യുന്ന പക്ഷം വരുമാനം കുറഞ്ഞയാള്‍ക്കായിരിക്കും മുന്‍ഗണന.

വരുമാനവും/ മാര്‍ക്ക് / ഗ്രേഡ് തുല്യമായി വരുകയാണെങ്കില്‍,യോഗ്യത കോഴ്‌സിന്റെ പ്രധാന വിഷയത്തില്‍ ലഭിച്ച മാര്‍ക്കിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും മുന്‍ഗണന നിശ്ചയിച്ചിരിക്കുന്നത്. നോര്‍ക്ക റൂട്ട്‌സ് സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ മാനദണ്ഡം മെരിറ്റ് മാത്രമായിരിക്കും.
വിവിധ കോഴ്‌സുകളിലെ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവരുടെ എണ്ണവും അപേക്ഷകരുടെ എണ്ണവും അനുസരിച്ച് ആകെ നല്‍കുന്ന സ്‌കോളര്‍ഷിപ്പുകളുടെ എണ്ണത്തില്‍ വ്യതിയാനം വരുത്താതെ പുനര്‍ക്രമീകരിക്കുന്നതിന് നോര്‍ക്ക -റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്

തെറ്റായ വിവരങ്ങളോ രേഖകളോ ഹാജരാക്കുന്ന അപേക്ഷകരെ ഈ പദ്ധതിയുടെ അനൂകൂല്യം ലഭിക്കുന്നതിന് പരിഗണിക്കുന്നതല്ല. തെറ്റായ വിവരങ്ങളോ രേഖകളോ ഹാജരാക്കിയാണ് അനൂകൂല്യം കൈപറ്റിയതെന്ന് ബോധ്യപ്പെടുന്നപക്ഷം ടി അപേക്ഷകരില്‍ നിന്നും തുക 15 ശതമാനം പലിശ സഹിതം തിരിച്ചടിക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണ്. അങ്ങനെയുള്ള അപേക്ഷകരെ ഭാവിയില്‍ ഇതുപോലെയുള്ള ധനസഹായം കൈപറ്റുന്നതില്‍ നിന്നും മാറ്റി നിര്‍ത്തുന്നതാണ്.

തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കളുടെ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് മുഖേനയാണ് സ്‌കോളര്‍ഷിപ്പ് തുക വിതരണം ചെയ്യുന്നത്
ഓരോ കോഴ്സ്സിനും 15000/ രൂപയായിരിക്കും സ്‌കോളര്‍ഷിപ് തുക.

Latest News

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026