l o a d i n g

ഗൾഫ്

ലവ് ദി ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ സ്പീച്ച് കോണ്ടെസ്റ്റ് സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 5, 2025

റിയാദ്: ഇസ്ലാമിക രംഗത്ത് പ്രബുദ്ധരായ പ്രബോധകരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യവുമായി റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലവ് ദി ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ് ന്റെ 2025-2026 വര്‍ഷത്തെ ഇന്റര്‍നാഷണല്‍ സ്പീച്ച് കോണ്ടെസ്റ്റ് സംഘടിപ്പിച്ചു. മത്സരം അഞ്ചു ദിവസം നീണ്ടുനിന്നു. 21 ക്ലബ് കളില്‍നിന്നായി പ്രവാസികള്‍ ഉള്‍പ്പെടെ 106 പേരാണ് ഇപ്രാവശ്യം മത്സരത്തില്‍ പങ്കെടുത്തത്. ലവ് ദി ഖുര്‍ആന്‍ വാട്ട്‌സ് ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പ് വഴിയാണ് മത്സരം സംഘടിപ്പിച്ചത്.

ഇപ്രാവശ്യം മത്സരത്തിന് തെരഞ്ഞെടുത്തത് സൂറത്തുല്‍ റഹ്‌മാനിലെ 31 പ്രാവശ്യം ആവര്‍ത്തിച്ചുവരുന്ന ഫബി അയ്യി ആ ലാ ഇ റബ്ബിക്കുമാ തുക്കദ്ദി ബാന്‍ എന്ന ആയത്തായിരുന്നു. അഞ്ചു മിനിറ്റില്‍ കുറയാതെ ആറു മിനിറ്റില്‍ കവിയാതെ അവതരിപ്പിക്കണം എന്നായിരുന്നു നിര്‍ദ്ദേശം. വിജയികളെ കണ്ടെത്തുക എന്നുള്ളത് വളരെ ശ്രമകരമായ കാര്യമായിരുന്നു എന്ന് ജഡ്ജിങ് പാനലില്‍ ഉള്ളവര്‍ ഒന്നടങ്കം പറഞ്ഞു. ഓരോ ദിവസവും ആറു വീഡിയോകള്‍ വീതം സ്‌ക്രീന്‍ ചെയ്തു എടുത്ത ശേഷം ആണ് ഫൈനല്‍ വിന്നേഴ്‌സിനെ തെരഞ്ഞെടുത്തത്.

ഈ പ്രോഗ്രാമിന് ഇവന്റ് ചെയറായി വന്നത് മിഥ്ഹ മുജീബ് ചെറുമുക്ക് ആയിരുന്നു. അഞ്ച് തവണ ഗ്ലോബല്‍ വേള്‍ഡ് റെക്കോര്‍ഡ് വിന്നറും യൂണിവേഴ്‌സല്‍ ഇന്‍സ്പെക്ഷന്‍ കമ്പനി മാനേജിങ് ഡയറക്ടറും സിഇഒ യും ആയിട്ടുള്ള ബദറുദ്ധീന്‍ അബ്ദുല്‍ മജീദ് ആണ് വിജയികളെ പ്രഖ്യാപിച്ചത്. മത്സരത്തില്‍ ക്ലബ് നമ്പര്‍ 6 കോഴിക്കോടിലെ മുബാഷിറയും, ക്ലബ് നമ്പര്‍ നാല് എറണാകുളത്തിന്റെ ഹസീന ഷാനവാസും ഒന്നാം സ്ഥാനം പങ്കിട്ടു. ക്ലബ് നമ്പര്‍ 15 ഇടുക്കിയിലെ അനീസാ ഷെഫീക്കും, ക്ലബ് നമ്പര്‍ 11 പാലക്കാടിന്റെ സുലൈഖ പി ഇ യും രണ്ടാം സ്ഥാനം പങ്കിട്ടു. ക്ലബ് നമ്പര്‍ 10 ട്രിവാന്‍ഡ്രത്തിന്റെ മെഹറു നിസ, ക്ലബ് നമ്പര്‍ 6 കോഴിക്കോടിന്റെ മുനീറ, ക്ലബ് നമ്പര്‍ വണ്‍ റിയാദിന്റെ ആഷിക് മഞ്ചേരി എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു.

എല്ലാവരും തന്നെ വളരെ നല്ല പെര്‍ഫോമന്‍സ് ആണ് കാഴ്ചവച്ചത്. അതിനാല്‍ ഇപ്രാവശ്യം നാലാം സ്ഥാനത്തേക്ക് കൂടി മൂന്നുപേരെ തിരഞ്ഞെടുത്തു. ക്ലബ് നമ്പര്‍ 17 ദമാമില്‍ നിന്നുമുള്ള അസ്മ കെ.എ. ക്ലബ് നമ്പര്‍ വണ്‍ റിയാദില്‍ നിന്നുമുള്ള മുഹമ്മദ് ഹാഷിം, അഡ്വക്കേറ്റ് അബ്ദുല്‍ ജലീല്‍ എന്നിവരാണ് ആ വിജയികള്‍. വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ 2026 ജനുവരി പത്തിന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സിക്‌സ്ത്ത് ആനുവല്‍ കോണ്‍ഫറന്‍സില്‍ വെച്ച് വിതരണം ചെയ്യുമെന്ന് ലവ് ദി ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ് ചെയര്‍മാന്‍ അബ്ദുന്നസീര്‍ പ്രവാസി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു. ക്ലബ്ബില്‍ ഇല്ലാത്ത അംഗങ്ങള്‍ക്കായി ഒരു പ്രസംഗ മത്സരം കൂടി നടക്കുന്നുണ്ട്. അതിന്റെ രജിസ്‌ട്രേഷന്‍ അഞ്ചാം തീയതിയാണ് ക്ലോസ് ചെയ്യുന്നത് എന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫോട്ടോ: യൂണിവേഴ്‌സല്‍ ഇന്‍സ്‌പെക്ഷന്‍ കമ്പനി ഡയറക്ടര്‍ അബ്ദുല്‍ മജീദ് ബദറുദ്ദീന്‍ വിജയികളെ പ്രഖ്യാപിക്കുന്നു.

Latest News

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026