കാണ്‍പൂര്‍: ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുത്ത് കാമുകനോടൊപ്പം ജീവിക്കാനായി സ്വന്തം മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മയടക്കം മൂന്ന് പേര്‍ പോലീസ് പിടിയിലായി.
കാണ്‍പൂരിലെ അംഗദ്പൂരിലുള്ള പ്രദീപ് സിങ് (25) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ അമ്മ മംമ്ത സിങ്, അമ്മയുടെ കാമുകന്‍ മായങ്ക് കത്യാര്‍, മംമ്തയുടെ സഹോദരന്‍ ഋഷി എന്നിവരാണ് അറസ്റ്റിലായത്. ഭര്‍ത്താവിന്റെ മരണശേഷം മംമ്ത, മായങ്കുമായി അടുപ്പത്തിലായി. മകനായ പ്രദീപ് ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തിരുന്നു. മകന്റെ പേരിലുള്ള നാല് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികളിലായി ആകെ ഒരു കോടി രൂപയുടെ പരിരക്ഷ മംമ്ത എടുത്തിരുന്നു. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനും, തങ്ങളുടെ ബന്ധത്തിന് തടസ്സമുണ്ടാക്കിയ മകനെ ഒഴിവാക്കാനും മംമ്തയും കാമുകനും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. അത്താഴം കഴിക്കാനായി വീട്ടിലേക്ക് വിളിച്ചുവരുത്തിയ പ്രദീപിനെ, താമസസ്ഥലത്തേക്ക് മടങ്ങും വഴി മായങ്കും ഋഷിയും ചേര്‍ന്ന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിമൃതദേഹം ദേശീയപാതയ്ക്കരികില്‍ ഉപേക്ഷിക്കുകയായിരുന്നു. അപകട മരണണെന്ന് വരുത്തി തീക്കുകയായിരുന്നു ഉദ്ദേശ്യം.
് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രദീപിന്റെ തലയ്ക്ക് പിന്നില്‍ ഒന്നിലധികം തവണ അടിയേറ്റ പാടുകള്‍ കണ്ടതോടെ കൊലപാതകമാണെന്ന് പൊലിസ് സ്ഥിരീകരിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മംമ്ത-മായങ്ക് ബന്ധത്തെക്കുറിച്ചും, മകന്റെ പേരിലെ കോടികളുടെ ഇന്‍ഷുറന്‍സ് തുകയെക്കുറിച്ചും പൊലിസിന് വിവരം ലഭിച്ചു. സംഭവം നടന്ന സമയത്ത് മംമ്തയും മായങ്കും ഒരേ സ്ഥലത്തായിരുന്നുവെന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വഴി കണ്ടെത്തി. ചോദ്യം ചെയ്യലില്‍ ഇന്‍ഷുറന്‍സ് പണത്തിന് വേണ്ടി മംമ്തയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് മായങ്ക് മൊഴി നല്‍കി.
ഒളിവില്‍ പോയ മംമ്തയെയും പ്രധാന പ്രതിയായ മായങ്കിനെയും പൊലിസ് പിടികൂടി. കൂട്ടുപ്രതിയായ ഋഷിയെ പൊലിസ് ഏറ്റുമുട്ടലിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. ഇയാള്‍ക്ക് പൊലിസിന്റെ വെടിയേറ്റ് പരിക്കേറ്റിട്ടുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച ചുറ്റിക, തോക്ക്, മൃതദേഹം മാറ്റാന്‍ ഉപയോഗിച്ച കാര്‍ എന്നിവ പൊലിസ് കണ്ടെടുത്തു.
Related News