l o a d i n g

ഗൾഫ്

അറബി ഭാഷയുടെ പ്രതിസന്ധി അറബ് സമൂഹത്തിന്റെ പ്രതിസന്ധിയെന്ന് അന്താരാഷ്ട്ര അറബി ഭാഷാ സമ്മേളനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 28, 2025

ദുബായ്: ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ അല്‍മക്തൂമിന്റെ നേതൃത്വത്തില്‍ മൂവന്‍പിക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അന്താരാഷ്ട്ര അറബി ഭാഷ സമ്മേളനം സമാപിച്ചു. അറബി ഭാഷയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും വേണ്ടി ദുബായ് ഭരണാധികാരി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായിട്ടാണ് അന്താരാഷ്ട്ര അറബി ഭാഷാ സമ്മേളനം ഓരോ വര്‍ഷവും സംഘടിപ്പിക്കുന്നത്.

അറബി ഭാഷയുടെ പ്രതിസന്ധി അറബ് സമൂഹത്തിന്റെ പ്രതിസന്ധിയാണെന്ന തലക്കെട്ടിലാണ് മൂന്നു ദിവസത്തെ സമ്മേളനം ഒരുക്കിയത്. 73 രാജ്യങ്ങളില്‍ നിന്നായി 1700 അക്കാദമി വിദഗ്ധരും ഭാഷാ പണ്ഡിതരും ഗവേഷകരും പങ്കെടുത്ത സമ്മേളനത്തില്‍ 800 പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. 123 സെഷനുകളിലായി നടന്ന സമ്മേളനത്തില്‍ അറബി ഭാഷയുടെ സമകാലിക ചലനങ്ങളും സാഹിത്യ സാമൂഹിക രംഗത്തെ വെല്ലുവിളികളും പരിഹാരങ്ങളും ചര്‍ച്ച ചെയ്തു. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് ആധുനിക ടൂളുകള്‍ ഉപയോഗിച്ച് എങ്ങനെ അറബി ഭാഷാ പഠനം മെച്ചപ്പെടുത്താന്‍ കഴിയുമെന്ന ആഴത്തിലുള്ള ചര്‍ച്ചയാണ് ത്രിദിന സമ്മേളനത്തില്‍ നടന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ആഗോളതലത്തില്‍ അറബി ഭാഷക്കും സാഹിത്യത്തിനും സംസ്‌കാരത്തിനും നല്‍കിയ സമഗ്രമായ സംഭാവനകള്‍ക്കുള്ള ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം അറബി ഭാഷ അവാര്‍ഡും വിതരണം ചെയ്തു.

ശൈഖ ലത്വീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം അവാര്‍ഡുകള്‍ വിതരണം ചെയ്തു. കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നും കോളജുകളില്‍ നിന്നുമായി ഡോ. ശൈഖ് മുഹമ്മദ് (പ്രിന്‍സിപ്പല്‍ ഇ.റ്റി.സി. ഇ. എസ്. കോളേജ് മഞ്ചേരി), ഡോ. ഇ അബ്ദുല്‍ മജീദ് (അറബിക് വിഭാഗം കാലിക്കറ്റ് സര്‍വകലാശാല) ,ഡോ.എ ഐ അബ്ദുല്‍ മജീദ് (പ്രിന്‍സിപ്പല്‍, അന്‍സ്വാര്‍ അറബിക് കോളേജ് വളവന്നൂര്‍), യൂസുഫ് സാഹിബ് നദുവി ഓച്ചിറ (റിസര്‍ച്ച് സ്‌കോളര്‍, എം.യു.എ. കോളേജ് പുളിക്കല്‍), ഡോ. ഇ കെ സാജിദ് ( പ്രിന്‍സിപ്പല്‍, എം.എം.ഒ. കോജേജ്, മുക്കം), ഡോ.സുബൈര്‍ വാഴമ്പുറം, മുഹമ്മദ് ആര്യന്‍ തൊടിക, ഡോ. അബ്ദുല്‍ മജീദ്, അബ്ദുല്‍ അസീസ്, സിദ്ദീഖ് നദ്വി ചേറൂര്‍, അബ്ദുന്നാസിര്‍ ഹുദവി കൈപ്പുറം, അബ്ദുസ്സമദ് വാഫി കുണിയ, അല്‍സഫ ബിന്‍ത് ഹസന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

ഫോട്ടോ: ദുബായ് അന്താരാഷ്ട്ര അറബി ഭാഷാ സമ്മേളനത്തില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള അക്കാദമിക വിദഗ്ധര്‍.

Latest News

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026