l o a d i n g

ഗൾഫ്

പ്രവാസികള്‍ക്ക് ആശ്വാസം: ഒമാന്‍ തൊഴില്‍ മന്ത്രാലയം വര്‍ക്ക് പെര്‍മിറ്റ് നിരക്കുകള്‍ കുറച്ചു, കാലാവധി വര്‍ധിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 27, 2025

മസ്‌കത്ത്: ഒമാനിലെ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും ബിസിനസ് നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനും ലക്ഷ്യമിട്ട് തൊഴില്‍ മന്ത്രാലയം പുതിയ നിയമാവലി പ്രഖ്യാപിച്ചു. വര്‍ക്ക് പെര്‍മിറ്റുകളുടെ (വിസ) നിരക്ക് കുറയ്ക്കുക, കാലാവധി ദീര്‍ഘിപ്പിക്കുക, നടപടികള്‍ ലളിതമാക്കുക എന്നിവ ഉള്‍പ്പെടുന്ന പുതിയ ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് മൂന്ന് മാസത്തിന് ശേഷം പ്രാബല്യത്തില്‍ വരും.

പധാന മാറ്റങ്ങള്‍:കാലാവധി വര്‍ധനവ്: വര്‍ക്ക്-പ്രാക്ടീസ് ലൈസന്‍സുകള്‍, റിക്രൂട്ട്മെന്റ് ലൈസന്‍സുകള്‍ എന്നിവയുടെ കാലാവധി 15 മുതല്‍ 24 മാസം വരെയായി വര്‍ധിപ്പിക്കും. വര്‍ക്ക് ലൈസന്‍സുകളുടെ സാധുത കാലയളവും വര്‍ധിപ്പിക്കും. വൈകല്യമുള്ളവര്‍, വയോധികര്‍, ഗാര്‍ഹിക വരുമാന സഹായ പദ്ധതി ഗുണഭോക്താക്കള്‍, പ്രത്യേക വൈദ്യസഹായം ആവശ്യമുള്ള വ്യക്തികള്‍, ചൈല്‍ഡ് കെയര്‍ ജോലിക്കാര്‍, സ്വകാര്യ ഡ്രൈവര്‍മാര്‍, സ്വകാര്യ നഴ്‌സുമാര്‍, ഹോം ഹെല്‍ത്ത് അസിസ്റ്റന്റുമാര്‍ എന്നിവരുള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ക്ക് സമഗ്രമായ ഫീസ് ഇളവുകള്‍ ലഭിക്കും.സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകള്‍ക്ക് ഒമാനികളല്ലാത്ത തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് 141 റിയാലില്‍ നിന്ന് 101 റിയാലായി കുറയ്ക്കും.നിര്‍ബന്ധിത സ്വദേശിവല്‍ക്കരണ നിരക്കുകള്‍ പാലിക്കുന്ന തൊഴിലുടമകള്‍ക്ക് ലൈസന്‍സ് ഫീസില്‍ 30% കുറവ് ലഭിക്കും. നിയമങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് ഇരട്ടി ഫീസ് നല്‍കേണ്ടിവരും.

ഫീസ് പേയ്മെന്റുകളിലും കാലതാമസ പിഴകളിലും ഘടനാപരമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ലൈസന്‍സ് പുതുക്കുന്നതിനോ ഡേറ്റാ രജിസ്ട്രേഷനിലോ കാലതാമസം വരുത്തുന്നതിനുള്ള പരമാവധി പിഴ ഒരു തൊഴിലാളിക്ക് 500 റിയാലായി നിജപ്പെടുത്തി. തൊഴില്‍ വിഭാഗങ്ങള്‍ തിരിച്ച് വര്‍ക്ക് പെര്‍മിറ്റ് നിരക്കുകള്‍: ഫസ്റ്റ് ക്ലാസ് പ്രഫഷനുകള്‍ 301റിയാല്‍, രണ്ടാം ക്ലാസ് പ്രഫഷനുകള്‍251, മൂന്നാം ക്ലാസ് പ്രഫഷനുകള്‍201, നിക്ഷേപക ക്ലാസ് തൊഴിലുകള്‍301, വീട്ടുജോലിക്കാര്‍ / സ്വകാര്യ ഡ്രൈവര്‍ / നഴ്‌സ് (പരമാവധി 3 തൊഴിലാളികള്‍) 101, വീട്ടുജോലിക്കാര്‍ / സ്വകാര്യ ഡ്രൈവര്‍ / നഴ്‌സ് (4 തൊഴിലാളികള്‍ അല്ലെങ്കില്‍ അതില്‍ കൂടുതല്‍) 141, കാര്‍ഷിക തൊഴിലാളികള്‍ / കന്നുകാലി വളര്‍ത്തുന്നവര്‍ / റെസിഡന്‍ഷ്യല്‍ കെട്ടിട തൊഴിലാളികള്‍ (പരമാവധി 3 തൊഴിലാളികള്‍) 141, കാര്‍ഷിക തൊഴിലാളികള്‍ / കന്നുകാലി വളര്‍ത്തുന്നവര്‍ / റെസിഡന്‍ഷ്യല്‍ കെട്ടിട തൊഴിലാളികള്‍ (4 തൊഴിലാളികള്‍ വരെ) 241 റിയാലാണ് നിരക്ക്.

മറ്റു ഫീസുകള്‍:വര്‍ക്ക് പെര്‍മിറ്റില്‍ പ്രഫഷന്‍ മാറ്റുന്നതിന്: 5 റിയാല്‍. കരാറിലെ വേതനവും ബോണസ് ഡാറ്റയും മാറ്റുന്നതിന്: 1 റിയാല്‍. ഒരു തൊഴിലാളിയുടെ സേവനം മറ്റൊരു തൊഴിലുടമയിലേക്ക് മാറ്റുന്നതിന്: 5 റിയാല്‍. കരാര്‍ അവസാനിപ്പിച്ചതിന് ശേഷമുള്ള തൊഴിലാളി പരാതികള്‍, മരണം, വിസ സ്റ്റാറ്റസ് മാറ്റങ്ങള്‍ തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളില്‍ ഫീസുകളിലും പിഴകളിലും ഇളവ് അനുവദിക്കും.

മെഡിക്കല്‍ പരീക്ഷയില്‍ പരാജയപ്പെടുക, വിസ അംഗീകാരം ലഭിക്കാതിരിക്കുക, തൊഴിലാളിയുടെ മരണം, 90 ദിവസത്തിനുള്ളില്‍ തൊഴിലാളിയെ സ്വദേശത്തേക്ക് കൊണ്ടുപോകല്‍ തുടങ്ങിയ നിര്‍ദ്ദിഷ്ട സാഹചര്യങ്ങളില്‍ ലൈസന്‍സ് ഫീസ് തിരികെ ലഭിക്കാനും പുതിയ ലൈസന്‍സുകള്‍ നേടാനും സാധിക്കും. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റിനുള്ള നിലവിലുള്ള ഫീസ് ഘടനയില്‍ മാറ്റമില്ല. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശ സംരക്ഷണം ഉറപ്പാക്കാന്‍ ഈ നടപടിക്രമങ്ങള്‍ തുടരും. ഈ പരിഷ്‌കാരങ്ങള്‍ തൊഴിലുടമകള്‍ക്ക് സാമ്പത്തിക ബാധ്യത ലഘൂകരിക്കാനും തൊഴില്‍ വിപണിയില്‍ കൂടുതല്‍ സ്ഥിരത വളര്‍ത്താനും സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Latest News

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026