l o a d i n g

ഇന്ത്യ

പ്രധാനമന്ത്രി ട്രംപിനെ 'ഭയക്കുന്നു', രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

Thumbnail

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നല്‍കിയെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന പ്രധാനമന്ത്രി ട്രംപിനെ 'ഭയക്കുന്നു' എന്നതിന് തെളിവാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങില്ലെന്ന് ട്രംപിന് 'തീരുമാനിക്കാനും പ്രഖ്യാപിക്കാനും' മോദി അനുവാദം നല്‍കിയെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.

ബുധനാഴ്ച വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി തനിക്ക് ഉറപ്പ് നല്‍കിയതായി ട്രംപ് അവകാശപ്പെട്ടത്. 'അവര്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് അദ്ദേഹം (മോദി) ഇന്ന് എനിക്ക് ഉറപ്പ് നല്‍കി. അതൊരു വലിയ ചുവടുവെപ്പാണ്. ഇനി ചൈനയെക്കൊണ്ട് ഇതേ കാര്യം ചെയ്യിക്കണം,' ട്രംപ് പറഞ്ഞു. ഈ നീക്കം നടപ്പിലാക്കാന്‍ സമയമെടുക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. റഷ്യ യുക്രെയ്നുമായി നടത്തുന്ന യുദ്ധത്തിന് പണം നല്‍കാന്‍ ഈ വാങ്ങലുകള്‍ സഹായിക്കുന്നുണ്ടെന്നും അതിനാല്‍ ഇന്ത്യ റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നതില്‍ താന്‍ 'സന്തുഷ്ടനായിരുന്നില്ല' എന്നും ട്രംപ് പറഞ്ഞു.

പ്രധാനമന്ത്രി ട്രംപിനെ ഭയക്കുന്നുവെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി എക്‌സില്‍ പോസ്റ്റ് ചെയ്തു. 'പ്രധാനമന്ത്രി മോദി ട്രംപിനെ ഭയക്കുന്നു. റഷ്യന്‍ എണ്ണ ഇന്ത്യ വാങ്ങില്ലെന്ന് ട്രംപിന് തീരുമാനിക്കാനും പ്രഖ്യാപിക്കാനും അനുവദിച്ചു. ആവര്‍ത്തിച്ചുള്ള അവഗണനകള്‍ക്കിടയിലും അഭിനന്ദന സന്ദേശങ്ങള്‍ അയച്ചുകൊണ്ടേയിരിക്കുന്നു. ധനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി. ശറമുശൈഖ് ഒഴിവാക്കി. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയെ എതിര്‍ക്കുന്നുമില്ല,' രാഹുല്‍ ഗാന്ധി കുറിച്ചു.

റഷ്യന്‍ എണ്ണ ഇറക്കുമതി സംബന്ധിച്ച് മോദി യുഎസ് പ്രസിഡന്റിന് ഉറപ്പ് നല്‍കിയതായി ന്യൂഡല്‍ഹി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വാഷിംഗ്ടണും ന്യൂഡല്‍ഹിയും തമ്മിലുള്ള ബന്ധത്തില്‍ റഷ്യന്‍ എണ്ണ ഇറക്കുമതി ഒരു തര്‍ക്കവിഷയമായി നിലനില്‍ക്കുന്നുണ്ട്. ഓഗസ്റ്റില്‍ ഇന്ത്യയുടെ ഇറക്കുമതിക്ക് യുഎസ് 25% അധിക തീരുവ ചുമത്തിയിരുന്നു, ഇതോടെ മൊത്തം ലെവി 50% ആയി ഉയര്‍ന്നു.

റഷ്യന്‍ ഫോസില്‍ ഇന്ധനങ്ങളുടെ രണ്ടാമത്തെ വലിയ ഉപഭോക്താവാണ് ഇന്ത്യ. ചൈനയാണ് ഒന്നാം സ്ഥാനത്ത്. പ്രധാനമന്ത്രി മോദിയും ട്രംപും സെപ്റ്റംബര്‍ 16 നും ഒക്ടോബര്‍ 9 നും സംസാരിച്ചിരുന്നു.

Latest News

 'ഒലീവിലകളും എണ്ണപ്പാടങ്ങളും',  പുസ്തകം പുറത്തിറങ്ങി
'ഒലീവിലകളും എണ്ണപ്പാടങ്ങളും', പുസ്തകം പുറത്തിറങ്ങി
February 13, 2026
സൗദിയിലെ നഗരങ്ങള്‍ക്കിടയില്‍ ഇനി സ്വകാര്യ വിമാനയാത്ര; എയര്‍എക്സ് ചാര്‍ട്ടര്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും
സൗദിയിലെ നഗരങ്ങള്‍ക്കിടയില്‍ ഇനി സ്വകാര്യ വിമാനയാത്ര; എയര്‍എക്സ് ചാര്‍ട്ടര്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും
February 13, 2026
വിടവാങ്ങുമ്പോഴും നാലുപേരിലൂടെ ആലിന്‍ പുഞ്ചിരിക്കും; അവയവദാനത്തിലൂടെ പുതുചരിത്രമെഴുതി ആലിന്‍ ഷെറിന്‍
വിടവാങ്ങുമ്പോഴും നാലുപേരിലൂടെ ആലിന്‍ പുഞ്ചിരിക്കും; അവയവദാനത്തിലൂടെ പുതുചരിത്രമെഴുതി ആലിന്‍ ഷെറിന്‍
February 13, 2026
കേരള ആഫ്രിക്ക പ്രവാസ ചരിത്ര പഠനം:  നോര്‍ക്ക റൂട്ട്‌സും കേരള ചരിത്ര ഗവേഷണ കൗണ്‍സിലും ധാരണ പത്രം ഒപ്പുവച്ചു
കേരള ആഫ്രിക്ക പ്രവാസ ചരിത്ര പഠനം: നോര്‍ക്ക റൂട്ട്‌സും കേരള ചരിത്ര ഗവേഷണ കൗണ്‍സിലും ധാരണ പത്രം ഒപ്പുവച്ചു
February 13, 2026
യാത്രക്കാരുടെ വര്‍ധനവ്:  കൊച്ചി മട്രോ സമയം ദീര്‍ഘീപ്പിച്ചു
യാത്രക്കാരുടെ വര്‍ധനവ്: കൊച്ചി മട്രോ സമയം ദീര്‍ഘീപ്പിച്ചു
February 13, 2026
പി.കെ ബഷീര്‍ എംഎല്‍എക്ക് ഏറനാട് മണ്ഡലം കെഎംസിസി സ്വീകരണം
പി.കെ ബഷീര്‍ എംഎല്‍എക്ക് ഏറനാട് മണ്ഡലം കെഎംസിസി സ്വീകരണം
February 13, 2026
ബെംഗളൂരുവില്‍ വാഹനാപകടം: രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം 7 പേര്‍ മരിച്ചു
ബെംഗളൂരുവില്‍ വാഹനാപകടം: രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം 7 പേര്‍ മരിച്ചു
February 13, 2026
മോട്ടിവേഷന്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് പോക്‌സോ കേസില്‍ അറസ്റ്റില്‍; പീഡിപ്പിച്ചത് കൗണ്‍സിലിങ്ങിനെത്തിയ പതിനാറുകാരിയെ
മോട്ടിവേഷന്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് പോക്‌സോ കേസില്‍ അറസ്റ്റില്‍; പീഡിപ്പിച്ചത് കൗണ്‍സിലിങ്ങിനെത്തിയ പതിനാറുകാരിയെ
February 13, 2026
ഷാര്‍ജയില്‍ കാറിടിച്ച് രണ്ടു വയസുകാരനായ മലയാളി ബാലന്‍ മരിച്ചു
ഷാര്‍ജയില്‍ കാറിടിച്ച് രണ്ടു വയസുകാരനായ മലയാളി ബാലന്‍ മരിച്ചു
February 12, 2026
 ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിസാന്‍ ബെയിഷില്‍ മരിച്ചു
ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിസാന്‍ ബെയിഷില്‍ മരിച്ചു
February 12, 2026