l o a d i n g

ഇന്ത്യ

കര്‍ണാടക ഡാമില്‍ വിനോദയാത്ര ദുരന്തത്തില്‍ കലാശിച്ചു, രണ്ട് മരണം, നാല് പേരെ കാണാനില്ല

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 8, 2025

ബെംഗളൂരു: കര്‍ണാടകയിലെ തുമകുരുവില്‍ മാര്‍ക്കോണഹള്ളി ഡാമില്‍ വിനോദയാത്രക്ക് പോയ കുടുംബത്തിന് ദാരുണമായ ദുരന്തം. ഡാമിന്റെ താഴ് ഭാഗത്ത് ശക്തമായ ഒഴുക്കില്‍പ്പെട്ട് കുടുംബത്തിലെ ഏഴ് പേരെയാണ് കാണാതായത്. രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

തൂമകുരു നഗരത്തിലെ ബി.ജി. പാളയ നിവാസികളായ കുടുംബം ബന്ധുവീട് സന്ദര്‍ശിക്കാന്‍ മഗദിപാളയയില്‍ എത്തിയതാണ്. ഉച്ചഭക്ഷണത്തിന് ശേഷം മാര്‍ക്കോണഹള്ളി റിസര്‍വോയര്‍ സന്ദര്‍ശിക്കാന്‍ പോവുകയായിരുന്നു. തുമകുരു പോലീസ് സൂപ്രണ്ട് അശോക് കെ.വി. അറിയിച്ചതനുസരിച്ച്, 15 പേരാണ് വിനോദയാത്രക്കായി ഡാം സൈറ്റില്‍ ഉണ്ടായിരുന്നത്.

ഇതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഏഴ് പേര്‍ ഡാമിന്റെ വെള്ളക്കെട്ടിലേക്ക് ഇറങ്ങുകയും, ഈ സമയം ഡാമിന്റെ സൈഫണ്‍ സംവിധാനം അപ്രതീക്ഷിതമായി തുറന്നതോടെ ശക്തമായ ജലപ്രവാഹം ഉണ്ടാകുകയും അവര്‍ ഒഴുക്കില്‍പെടുകയുമായിരുന്നു.

പോലീസും അഗ്‌നിശമന സേനാംഗങ്ങളും ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഒഴുക്കില്‍പ്പെട്ടവരില്‍ ഒരാളായ നവാസ് എന്നയാളെ രക്ഷപ്പെടുത്തി ആദിചുഞ്ചനഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ രണ്ട് പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്.

നവാസ് ഒഴികെ ഒഴുക്കില്‍പ്പെട്ട മറ്റെല്ലാവരും സ്ത്രീകളും പെണ്‍കുട്ടികളുമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. തബസും (45), ഷബാന (44), മിഫ്ര (4), മൊഹിബ് (1) എന്നിവരെയാണ് കാണാതായിട്ടുള്ളത്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് ഡാം എഞ്ചിനീയര്‍മാര്‍ അറിയിച്ചു. ഡാമിലേക്കുള്ള നീരൊഴുക്ക് അപ്രതീക്ഷിതമായി വര്‍ധിച്ചതാണ് സൈഫണ്‍ സംവിധാനം തുറക്കാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026