ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തീപാറും പോരാട്ടത്തിന് ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം വേദിയാകുന്നു. വൈകുന്നേരം 6.30-നാണ് മത്സരം ആരംഭിക്കുന്നതെങ്കിലും, അതിന് മൂന്ന് മണിക്കൂര്‍ മുമ്പേ തന്നെ സ്റ്റേഡിയത്തിന്റെ ഗേറ്റുകള്‍ തുറന്നു. ആരാധകര്‍ പതിയെ സ്റ്റേഡിയത്തിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.
ആദ്യ ഓവര്‍ എറിയുമ്പോഴേക്കും സ്റ്റേഡിയം നിറഞ്ഞ് കവിയുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. ക്രിക്കറ്റ് ആവേശവും ആകാംഷയും നിറഞ്ഞ ഒരു നല്ല മത്സരത്തിനുള്ള എല്ലാ സൂചനകളും കാണികള്‍ നല്‍കുന്നു.
കളിയുടെ വീറും വാശിയും അക്ഷരാര്‍ത്ഥത്തില്‍ മൈതാനത്ത് അനുഭവപ്പെടുന്നുണ്ടെന്ന് ലൈവ് റിപ്പോര്‍ട്ടര്‍മാര്‍ പറയുന്നു. ഇവര്‍ തമ്മില്‍ ഇതിന് മുന്‍പ് ഏറ്റുമുട്ടിയപ്പോള്‍ മൈതാനത്തും പുറത്തും അത് വലിയ ചര്‍ച്ചയായിരുന്നു, ഇന്ന് അതിന് മാറ്റമൊന്നും ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ. സിക്‌സറുകളും, ബൗണ്ടറികളും, ഉന്നത നിലവാരത്തിലുള്ള ബൗളിംഗും, അമ്പയര്‍മാരുമായി തര്‍ക്കവും വരെ ഈ മത്സരത്തില്‍ പ്രതീക്ഷിക്കാം. കാരണം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം വെറുമൊരു ക്രിക്കറ്റ് മത്സരം മാത്രമല്ല.
Related News