l o a d i n g

ബിസിനസ്

കോഴിക്കോട് സമാപിച്ച കാന്റണ്‍ ട്രേഡ് ബ്രിഡ്ജ് 2025 സംരംഭകര്‍ക്ക് ഫെയറിലേക്കുള്ള പ്രവേശന കവാടമായി

Thumbnail

കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ ട്രേഡ് ഫെയറായ ചൈന കാന്റണ്‍ ഫെയറിന്റെ ഇന്ത്യയിലെ ഔദ്യോഗിക പാര്‍ട്ണര്‍മാരായ ഗോഖൈര്‍ ട്രാവല്‍സ് കോഴിക്കോട് സംഘടിപ്പിച്ച 'കാന്റണ്‍ ട്രേഡ് ബ്രിഡ്ജ്' സമാപിച്ചു. സംരംഭകര്‍, വ്യവസായ പ്രമുഖര്‍, വ്യാപാര സംഘടനള്‍, പൗരപ്രമുഖര്‍ തുടങ്ങിയവരുടെ വലിയ പങ്കാളിത്തം 'കാന്റണ്‍ ട്രേഡ് ബ്രിഡ്ജ്' നെ ശ്രദ്ധേയമാക്കി.

ചൈനയില്‍ നിന്നുള്ള കാന്റണ്‍ ഫെയര്‍ അധികൃതര്‍ പരിപാടിയിലുടനീളം വിര്‍ച്വലായി പങ്കെടുത്തു. അവരുടെ സാന്നിധ്യവും പ്രതിബദ്ധതയും ഈ പരിപാടിക്ക് അന്താരാഷ്ട്ര ഗൗരവം നല്‍കി. ഇന്ത്യയും കാന്റണ്‍ ഫെയറും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ തെളിവുകൂടിയായി കാന്റണ്‍ ട്രേഡ് ബ്രിഡ്ജ്.

ചെനയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായിരുന്ന മുരളീധരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യ-ചൈന വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുന്നതിന്റെ സാഹചര്യങ്ങളെക്കുറിച്ചും ഇന്ത്യന്‍ വ്യവസായികള്‍ക്കുള്ള വിപുലമായ സാധ്യതകളെക്കുറിച്ചും അദ്ദേഹം മുഖ്യപ്രഭാഷണത്തില്‍ വിശദീകരിച്ചു.

പ്രൊ. വിപിന്‍ (ഐഐഎം കോഴിക്കോട്), നിത്യ ആനന്ദ് (പ്രസിഡന്റ്, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്), മുന്‍ഷിദ് അലി (എക്‌സ്‌പോര്‍ട്ട് അസോസിയേഷന്‍), ആഷിക് (ആഷിക് അസോസിയേറ്റ്‌സ്) എന്നിവര്‍ പാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് ഉറവിടങ്ങള്‍, നവീകരണം, ആഗോള വ്യാപാര പ്രവണതകള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിലയേറിയ അഭിപ്രായങ്ങള്‍ പങ്കുവച്ചു.

ഗോഖൈര്‍ ജനറല്‍ മാനേജര്‍ പി.കെ സീഹാന്‍ ഇന്ത്യന്‍ വ്യവസായികള്‍ക്ക് കാന്റണ്‍ ഫെയറിലേക്കുള്ള യാത്ര എങ്ങനെ കൂടുതല്‍ ഫലപ്രദമാക്കാമെന്ന് വിശദീകരിച്ചു. കാന്റണ്‍ ട്രേഡ് ബ്രിഡ്ജ് 2025 ആഗോള വ്യാപാര അവസരങ്ങളിലേക്കുള്ള ഒരു പാലമാണെന്നും കാന്റണ്‍ ഫെയര്‍ ഉദ്യോഗസ്ഥരുടെ തുടര്‍ച്ചയായ സാന്നിധ്യം പരിപാടിക്ക് അന്താരാഷ്ട്ര പരിവേഷം നല്‍കിയെന്നും ഇതു ആത്മവിശ്വാസം നല്‍കുന്നതാണെന്നും ഗോഖൈര്‍ മാനേജിംഗ് ഡയറക്ടര്‍ പി.കെ ബഷീര്‍ പറഞ്ഞു.

ചൈനയില്‍ നിന്നുള്ള കാന്റണ്‍ ഫെയര്‍ ഉദ്യോഗസ്ഥരുടെ മുഴുവന്‍ സമയ സാന്നിധ്യം, 150 ലേറെ പ്രതിനിധികളുടെ സാന്നിധ്യം, ഭാവിയിലെ വ്യാപാര സാധ്യതകളില്‍ ഊന്നിയുള്ള പാനല്‍ ചര്‍ച്ചകള്‍ എന്നിവയെല്ലാം സംഗമത്തിന്റെ പ്രത്യേകതകളായിരുന്നു. ചരിത്രപ്രാധാന്യമുള്ള വ്യാപാര കവാടമായ കോഴിക്കോട് ആഗോള ബിസിനസ് ബന്ധങ്ങളുടെ പുതിയ കേന്ദ്രമായി മാറുന്നതിനുള്ള അവസരം കൂടിയായി കാന്റണ്‍ ട്രേഡ് ബ്രിഡ്ജ്.

Photo

Latest News

 പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് ഭരണാധികാരികളുടെ നിലപാട് സ്വാഗതാര്‍ഹം - ഫിറോസ് കൊയിലാണ്ടി
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് ഭരണാധികാരികളുടെ നിലപാട് സ്വാഗതാര്‍ഹം - ഫിറോസ് കൊയിലാണ്ടി
April 21, 2026
 ഇറാനില്‍നിന്നുള്ള ആണവശേഖരം ദുഷ്‌കരം; കരാര്‍ പഴയതിനേക്കാളും മികച്ചതാവും -ഡൊണാള്‍ഡ് ട്രംപ്
ഇറാനില്‍നിന്നുള്ള ആണവശേഖരം ദുഷ്‌കരം; കരാര്‍ പഴയതിനേക്കാളും മികച്ചതാവും -ഡൊണാള്‍ഡ് ട്രംപ്
April 21, 2026
ലെബനനില്‍ ക്രിസ്തുപ്രതിമ തകര്‍ത്ത് ഇസ്രായേല്‍ സൈനികന്‍; യു.എസില്‍ കടുത്ത പ്രതിഷേധം
ലെബനനില്‍ ക്രിസ്തുപ്രതിമ തകര്‍ത്ത് ഇസ്രായേല്‍ സൈനികന്‍; യു.എസില്‍ കടുത്ത പ്രതിഷേധം
April 21, 2026
ജര്‍മ്മനിയിലെ ഗുരുദ്വാരയില്‍ വന്‍ സംഘര്‍ഷം: 11 പേര്‍ക്ക് പരിക്ക്, തോക്കും കത്തിയും ഉപയോഗിച്ചതായി റിപ്പോര്‍ട്ട്
ജര്‍മ്മനിയിലെ ഗുരുദ്വാരയില്‍ വന്‍ സംഘര്‍ഷം: 11 പേര്‍ക്ക് പരിക്ക്, തോക്കും കത്തിയും ഉപയോഗിച്ചതായി റിപ്പോര്‍ട്ട്
April 21, 2026
ആപ്പിള്‍ സിഇഒ സ്ഥാനത്തുനിന്ന് ടിം കുക്ക് മാറുന്നു; ജോണ്‍ ടെര്‍നസ് പുതിയ മേധാവി
ആപ്പിള്‍ സിഇഒ സ്ഥാനത്തുനിന്ന് ടിം കുക്ക് മാറുന്നു; ജോണ്‍ ടെര്‍നസ് പുതിയ മേധാവി
April 21, 2026
കാലിഫോര്‍ണിയയില്‍ ചെറുവിമാനം തകര്‍ന്നു വീണു; 70 കാരനായ പൈലറ്റിന് ഗുരുതര പരിക്ക്
കാലിഫോര്‍ണിയയില്‍ ചെറുവിമാനം തകര്‍ന്നു വീണു; 70 കാരനായ പൈലറ്റിന് ഗുരുതര പരിക്ക്
April 21, 2026
ഗള്‍ഫ് സിനിമാലോകത്തിന്റെ പ്രിയതാരം ഹയാത്ത് അല്‍-ഫഹദ് അന്തരിച്ചു
ഗള്‍ഫ് സിനിമാലോകത്തിന്റെ പ്രിയതാരം ഹയാത്ത് അല്‍-ഫഹദ് അന്തരിച്ചു
April 21, 2026
ഇന്ത്യയുമായി സാംസ്‌കാരിക സഹകരണത്തിന് സൗദി ശൂറ കൗണ്‍സില്‍ അംഗീകാരം
ഇന്ത്യയുമായി സാംസ്‌കാരിക സഹകരണത്തിന് സൗദി ശൂറ കൗണ്‍സില്‍ അംഗീകാരം
April 21, 2026
യുഡിഎഫ് മിന്നും വിജയം നേടും; മുഖ്യമന്ത്രി ചര്‍ച്ചകള്‍ അനാവശ്യം: റിയാദ് ഒ.ഐ.സി.സി.
യുഡിഎഫ് മിന്നും വിജയം നേടും; മുഖ്യമന്ത്രി ചര്‍ച്ചകള്‍ അനാവശ്യം: റിയാദ് ഒ.ഐ.സി.സി.
April 20, 2026
ബഹ്റൈന്‍ കെ.എം.സി.സി പ്രസിഡന്റ് ഹബീബ്‌റഹ്‌മാന്റെ ഭാര്യ യസീന നിര്യാതയായി
ബഹ്റൈന്‍ കെ.എം.സി.സി പ്രസിഡന്റ് ഹബീബ്‌റഹ്‌മാന്റെ ഭാര്യ യസീന നിര്യാതയായി
April 20, 2026