കോഴിക്കോട്: ആധുനിക ഐ.വി. ഫ്‌ലൂയിഡ് നിര്‍മ്മാണ സ്ഥാപനമായ ലൈഫ് ഇന്‍ഫ്യൂഷന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് കിനാലൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 75 കോടി രൂപയാണ് നിര്‍മാണ് ചെലവ്. 250 ലേറെ തൊഴിലാളികള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതാണ് പുതിയ സംരംഭമെന്ന് സി.എം.ഡി ഉനൈസ് ചെറുമല പറഞ്ഞു. കൂടാതെ ആയിരക്കണക്കിനു പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. ഇതോടൊപ്പം 100 കോടി നിക്ഷേപത്തോടെ നടക്കുന്ന രണ്ടാംഘട്ട വികസന പദ്ധതി പൂര്‍ത്തിയായാല്‍, ലൈഫ് ഇന്‍ഫ്യൂഷന്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐ.വി. ഫ്‌ലൂയിഡ് ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ ഒന്നായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.
ഈ സോഫ്റ്റ് ഉദ്ഘാടനം പ്രവര്‍ത്തനത്തിന്റെ തുടക്കം മാത്രമല്ല; ഇത് ആരോഗ്യരംഗത്തെ നവീകരണത്തിനും, തൊഴില്‍ സൃഷ്ടിക്കും, പ്രദേശിക വികസനത്തിനുമുള്ള ഞങ്ങളുടെ ദീര്‍ഘകാല പ്രതിബദ്ധത കൂടിയാണെന്ന് ഡയറക്ടര്‍ ഷാക്കിര്‍ ഹുസൈന്‍ വലിയകത്ത് വ്യക്തമാക്കി. ലോകോത്തര നിലവാരത്തിലുള്ള ഇന്‍ഫ്യൂഷന്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതിനോടൊപ്പം, പ്രാദേശിക സാമ്പത്തിക വളര്‍ച്ചയ്ക്കും ഗണ്യമായ സംഭാവന നല്‍കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആധുനിക സാങ്കേതികവിദ്യ, ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍, ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയോടെ ഈ സ്ഥാപനം ജീവന്‍ രക്ഷിക്കുന്ന മരുന്നുകളും ഇന്‍ഫ്യൂഷന്‍ സൊല്യൂഷനുകളും ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് നല്‍കുന്നത്. വിവിധ രംഗങ്ങളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് കമ്പനിയുടെ വലിയ തോതിലുള്ള ഉദ്ഘാടനം ഉടന്‍ ഉണ്ടാകുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
സോഫ്റ്റ് ഉദ്ഘാടനം ചടങ്ങളില്‍ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ഉനൈസ്് ചെറുമല, ഡയറക്ടര്‍ അബ്ബാസ് കുവപ്പാറ, ഡയറക്ടര്‍ ഷാക്കിര്‍ ഹുസൈന്‍ വലിയകത്ത്, കെ.എം.സി.ടി ഗ്രൂപ്പ് എം.ഡി. ഡോ. നവാസ് കെ.എം. എന്നിവര്‍ സംബന്ധിച്ചു. കാരാടന്‍ സുലൈമാന്‍ മുഖ്യാതിഥിയായിരുന്നു.
Related News