l o a d i n g

കേരള

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 15, 2026

തൃശൂര്‍: വലപ്പാട് ബീച്ചില്‍ കുടുംബവഴക്കിനെത്തുടര്‍ന്ന് യുവതിയും നാലര വയസ്സുകാരനായ മകനും കൊല്ലപ്പെട്ടു. തെക്കിനിയേടത്ത് വിജേഷാണ് ഭാര്യ വിസ്മയയെയും (30) മകന്‍ ദക്ഷിനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച വിജേഷ് ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. വിസ്മയയുടെ കരച്ചില്‍ കേട്ട് സഹോദരന്‍ ഓടിയെത്തി വാതില്‍ തള്ളിത്തുറന്നപ്പോഴാണ് കഴുത്തറത്ത നിലയില്‍ വിസ്മയയെ തറയില്‍ ചോരയില്‍ കുളിച്ചു കിടക്കുന്നതായി കണ്ടത്. ഈ സമയം മകനെയും കൊണ്ട് മറ്റൊരു മുറിയില്‍ കയറി വാതിലടച്ച വിജേഷ് കുട്ടിയെയും കൊലപ്പെടുത്തുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വലപ്പാട് പോലീസ് ഇരുവരേയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബ്ലേഡ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ദമ്പതികള്‍ തമ്മില്‍ കുറച്ചുകാലമായി കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. ഇരുവരുടെയും മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Latest News

ലോട്ടെ ചോക്കോ പൈ പൂര്‍ണ്ണ സുരക്ഷിതം
ലോട്ടെ ചോക്കോ പൈ പൂര്‍ണ്ണ സുരക്ഷിതം
October 15, 2026
വേദാന്ത പവര്‍ ലിമിറ്റഡിന് റെക്കോര്‍ഡ് വൈദ്യുതി വില്‍പ്പന
വേദാന്ത പവര്‍ ലിമിറ്റഡിന് റെക്കോര്‍ഡ് വൈദ്യുതി വില്‍പ്പന
October 15, 2026
സി.ജെ.പിക്ക് വിദേശ ഫണ്ടോ?, പ്രതികരിച്ച് അഭിജിത് ദീപ്‌കെ
സി.ജെ.പിക്ക് വിദേശ ഫണ്ടോ?, പ്രതികരിച്ച് അഭിജിത് ദീപ്‌കെ
October 15, 2026
  കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു
കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു
October 15, 2026
 ആക്ഷന്‍ പാക്ക്ഡ് ത്രില്ലര്‍, ഇത്തിഹാദില്‍ ജയിച്ച് പി.എസ്.ജി
ആക്ഷന്‍ പാക്ക്ഡ് ത്രില്ലര്‍, ഇത്തിഹാദില്‍ ജയിച്ച് പി.എസ്.ജി
October 15, 2026
ഡെറാഡൂണില്‍ ഒളിഞ്ഞിരിക്കുന്ന സ്ത്രീ ആര്? ചര്‍ച്ചയായി രാഹുലിന്റെ പരാമര്‍ശം
ഡെറാഡൂണില്‍ ഒളിഞ്ഞിരിക്കുന്ന സ്ത്രീ ആര്? ചര്‍ച്ചയായി രാഹുലിന്റെ പരാമര്‍ശം
October 15, 2026
പരിഭ്രാന്തരാകരുത്; ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍
പരിഭ്രാന്തരാകരുത്; ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍
October 14, 2026
സൗദിയിലെ ഹൂതി ആക്രമണം: ഇരകള്‍ക്ക് രക്തദാനവുമായി പോളിഷ് എംബസി അധികൃതര്‍
സൗദിയിലെ ഹൂതി ആക്രമണം: ഇരകള്‍ക്ക് രക്തദാനവുമായി പോളിഷ് എംബസി അധികൃതര്‍
October 14, 2026
 സലീം കൂട്ടിലങ്ങാടിക്ക് ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യാത്രയയപ്പ്
സലീം കൂട്ടിലങ്ങാടിക്ക് ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യാത്രയയപ്പ്
October 14, 2026
ചീമാടന്‍ മുസ്തഫക്ക് അരീക്കോട് ജിദ്ദ കെ.എം.സി.സി.യുടെ ഹൃദ്യമായ യാത്രയയപ്പ്
ചീമാടന്‍ മുസ്തഫക്ക് അരീക്കോട് ജിദ്ദ കെ.എം.സി.സി.യുടെ ഹൃദ്യമായ യാത്രയയപ്പ്
October 14, 2026