l o a d i n g

ഇന്ത്യ

ഡെറാഡൂണില്‍ ഒളിഞ്ഞിരിക്കുന്ന സ്ത്രീ ആര്? ചര്‍ച്ചയായി രാഹുലിന്റെ പരാമര്‍ശം

Thumbnail
Publisher By     Staff Reporter
October 15, 2026

ന്യൂഡല്‍ഹി: ഡെറാഡൂണില്‍ ഒളിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് ഒരു സ്ത്രീയെക്കുറിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം വലിയ ചര്‍ച്ചയായി. തിരഞ്ഞെടുപ്പ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട പ്രസ്താവനയിലാണ് രാഹുല്‍ ഈ പരാമര്‍ശം നടത്തിയത്. സ്ത്രീയുടെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഐ.ടി. വിഭാഗം ഡയറക്ടര്‍ ജനറല്‍ സീമ ഖന്നയെയാരിക്കും ഉദ്ദേശിച്ചതെന്ന ചര്‍ച്ച പൊടിപൊടിച്ചത്.
ചൊവ്വാഴ്ച ഇന്ത്യാ മുന്നണി നേതാക്കള്‍ പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ എന്നിവരുടെ പേരുകള്‍ പരാമര്‍ശിച്ച അദ്ദേഹം, തിരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടത്തിയെന്ന് ആരോപിക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നു പറഞ്ഞു. ഇതോടൊപ്പമാണ് ഡെറാഡൂണില്‍ ഒളിച്ചിരിക്കുന്ന സ്ത്രീയെയും പരാമര്‍ശിച്ചത്.
കോണ്‍ഗ്രസ് പ്രവര്‍ത്തക ഹര്‍മീത് കൗര്‍ സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ സീമ ഖന്നയുടെ പേര് ഉന്നയിച്ചതോടെയാണ് ചര്‍ച്ച സജീവമായത്. ഖന്ന എവിടെയാണെന്നും അവരെ ആരാണ് സംരക്ഷിക്കുന്നതെന്നും ചോദിച്ച കൗര്‍, തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിവരസാങ്കേതിക സംവിധാനങ്ങളുടെ നിയന്ത്രണം ഇപ്പോഴും അവരുടെ കൈകളിലാണെന്ന ആരോപണവും ഉന്നയിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഐ.ടി. വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഖന്ന 2025ല്‍ നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററില്‍നിന്ന് ഡെപ്യൂട്ടേഷനിലാണ് കമ്മിഷനിലെത്തിയത്. വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള സ്‌പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്.ഐ.ആര്‍.) നടപടികളുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയര്‍ നിയന്ത്രണമാണ് ഇപ്പോള്‍ വിവാദത്തിന്റെ കേന്ദ്രം.
സോഫ്റ്റ്‌വെയറിന്റെ നിയന്ത്രണം കേന്ദ്രീകരിക്കുന്നതിനെക്കുറിച്ചും വോട്ടര്‍പട്ടിക പരിപാലിക്കാന്‍ നിയമപരമായ ചുമതലയുള്ള ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് അത് പരിശോധിക്കാന്‍ അവസരം ലഭിക്കുന്നുണ്ടോയെന്നതിനെക്കുറിച്ചും തിരഞ്ഞെടുപ്പ് കമ്മിഷനിലെ രണ്ട് അംഗങ്ങള്‍ പലതവണ എതിര്‍പ്പുകള്‍ ഉന്നയിച്ചിരുന്നു.
വോട്ടര്‍മാരുടെ വിവരങ്ങള്‍ തിരുത്തുന്നതും പട്ടികയില്‍നിന്ന് നീക്കപ്പെട്ട പേരുകള്‍ പുനഃസ്ഥാപിക്കുന്നതുമടക്കമുള്ള കാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലെന്നാണ് റിപ്പോര്‍ട്ട്.
ഖന്നയ്ക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനുമെതിരെ ഇതേ ആരോപണങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്രയും ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.

Latest News

ലോട്ടെ ചോക്കോ പൈ പൂര്‍ണ്ണ സുരക്ഷിതം
ലോട്ടെ ചോക്കോ പൈ പൂര്‍ണ്ണ സുരക്ഷിതം
October 15, 2026
വേദാന്ത പവര്‍ ലിമിറ്റഡിന് റെക്കോര്‍ഡ് വൈദ്യുതി വില്‍പ്പന
വേദാന്ത പവര്‍ ലിമിറ്റഡിന് റെക്കോര്‍ഡ് വൈദ്യുതി വില്‍പ്പന
October 15, 2026
സി.ജെ.പിക്ക് വിദേശ ഫണ്ടോ?, പ്രതികരിച്ച് അഭിജിത് ദീപ്‌കെ
സി.ജെ.പിക്ക് വിദേശ ഫണ്ടോ?, പ്രതികരിച്ച് അഭിജിത് ദീപ്‌കെ
October 15, 2026
  കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു
കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു
October 15, 2026
 ആക്ഷന്‍ പാക്ക്ഡ് ത്രില്ലര്‍, ഇത്തിഹാദില്‍ ജയിച്ച് പി.എസ്.ജി
ആക്ഷന്‍ പാക്ക്ഡ് ത്രില്ലര്‍, ഇത്തിഹാദില്‍ ജയിച്ച് പി.എസ്.ജി
October 15, 2026
ഡെറാഡൂണില്‍ ഒളിഞ്ഞിരിക്കുന്ന സ്ത്രീ ആര്? ചര്‍ച്ചയായി രാഹുലിന്റെ പരാമര്‍ശം
ഡെറാഡൂണില്‍ ഒളിഞ്ഞിരിക്കുന്ന സ്ത്രീ ആര്? ചര്‍ച്ചയായി രാഹുലിന്റെ പരാമര്‍ശം
October 15, 2026
പരിഭ്രാന്തരാകരുത്; ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍
പരിഭ്രാന്തരാകരുത്; ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍
October 14, 2026
സൗദിയിലെ ഹൂതി ആക്രമണം: ഇരകള്‍ക്ക് രക്തദാനവുമായി പോളിഷ് എംബസി അധികൃതര്‍
സൗദിയിലെ ഹൂതി ആക്രമണം: ഇരകള്‍ക്ക് രക്തദാനവുമായി പോളിഷ് എംബസി അധികൃതര്‍
October 14, 2026
 സലീം കൂട്ടിലങ്ങാടിക്ക് ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യാത്രയയപ്പ്
സലീം കൂട്ടിലങ്ങാടിക്ക് ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യാത്രയയപ്പ്
October 14, 2026
ചീമാടന്‍ മുസ്തഫക്ക് അരീക്കോട് ജിദ്ദ കെ.എം.സി.സി.യുടെ ഹൃദ്യമായ യാത്രയയപ്പ്
ചീമാടന്‍ മുസ്തഫക്ക് അരീക്കോട് ജിദ്ദ കെ.എം.സി.സി.യുടെ ഹൃദ്യമായ യാത്രയയപ്പ്
October 14, 2026