ജിദ്ദ: രണ്ട് പതിറ്റാണ്ടിലേറെക്കാലം ജിദ്ദയില് ഫാര്മസിസ്റ്റായി സേവനമനുഷ്ഠിച്ച് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അരീക്കോട് സ്വദേശി ചീമാടന് മുസ്തഫക്ക് ജിദ്ദ അരീക്കോട് പഞ്ചായത്ത് കെ.എം.സി.സി.യുടെ നേതൃത്വത്തില് യാത്രയയപ്പ് നല്കി.
ജിദ്ദ കെ.എം.സി.സി. സെന്ട്രല് കമ്മിറ്റി ജനറല് സെക്രട്ടറി വി.പി. മുസ്തഫ, വൈസ് പ്രസിഡന്റ് റസാഖ് മാസ്റ്റര്, മലപ്പുറം ജില്ലാ കമ്മിറ്റി ജനറല് സെക്രട്ടറി ഇസ്ഹാഖ് നാണി മാസ്റ്റര്, ട്രഷറര് ഇല്യാസ് കല്ലിങ്ങല്, വൈസ് പ്രസിഡന്റ് സൈദലവി പുളിയാക്കോടന്, ഏറനാട് മണ്ഡലം പ്രസിഡന്റ് സുല്ഫിക്കര് ഒതായി എന്നിവര് ചടങ്ങില് സംബന്ധിച്ച് യാത്രാമംഗളങ്ങള് നേര്ന്നു.
ഏറനാട് മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് കമ്മിറ്റികളെ പ്രതിനിധീകരിച്ച് അബ്ദുല് സലാം കെ.വി. (കാവനൂര്), കെ.ടി.എ. ബക്കര് (കുഴിമണ്ണ), ഫസലു റഹ്മാന് (കിഴുപറമ്പ്), ഉമര് ഫാറൂഖ് (ഉറുങ്ങാട്ടിരി), അബ്ദുല് ബാരി എം.കെ. (അരീക്കോട്), കെ.പി. സുനീര് (എടവണ്ണ) എന്നിവരും ആശംസകള് നേര്ന്ന് സംസാരിച്ചു. അബ്ദുല് റഷീദ് ടി. അധ്യക്ഷത വഹിച്ച ചടങ്ങില് കെ.സി. മന്സൂര് സ്വാഗതവും അബ്ദുല് സലാം നന്ദിയും പറഞ്ഞു.
Related News