റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില് അടുത്തിടെയുണ്ടായ ഹൂതി ആക്രമണങ്ങളില് പരിക്കേറ്റവര്ക്കായി രക്തദാനം ചെയ്ത് പോളിഷ് എംബസി ഉദ്യോഗസ്ഥര്. റിയാദിലെ പോളിഷ് അംബാസഡര് റോബര്ട്ട് റോസ്റ്റെക് ഉള്പ്പെടെയുള്ള എംബസി ജീവനക്കാരാണ് രക്തദാന ക്യാമ്പില് പങ്കാളികളായത്.
ആക്രമണങ്ങളില് ദുരിതമനുഭവിക്കുന്ന ജനങ്ങളോടും കുടുംബങ്ങളോടുമുള്ള പിന്തുണയും അനുകമ്പയും വാക്കുകളില് മാത്രം ഒതുക്കാതെ പ്രവൃത്തിയിലൂടെ കാണിക്കാനാണ് തങ്ങള് ഈ മഹത്തായ സംരംഭത്തില് പങ്കാളികളായതെന്ന് അംബാസഡര് റോബര്ട്ട് റോസ്റ്റെക് പറഞ്ഞു. സൗദി കിരീടാവകാശി മുഹമ്മദ് ബിന് സല്മാന് അടുത്തിടെ തുടക്കം കുറിച്ച സൗദി ഓണററി രക്തദാന പ്രചാരണ പരിപാടിയുടെ ഭാഗമായാണ് എംബസി ഉദ്യോഗസ്ഥരും രക്തദാനം നടത്തിയത്.
എംബസിയിലെ ഡെപ്യൂട്ടി ഡിഫന്സ് അറ്റാഷെ ലെഫ്റ്റനന്റ് കേണല് ജാസെക് നോവാക് ഉള്പ്പെടെയുള്ളവര് രക്തദാനം ചെയ്യുന്ന ചിത്രങ്ങള് പോളിഷ് എംബസി തങ്ങളുടെ ഔദ്യോഗിക 'എക്സ്' (ത) അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. പ്രയാസകരമായ ഈ ഘട്ടത്തില് സൗദിയിലെ ജനങ്ങളോട് ഐക്യദാര്ഢ്യം പ്രഖ്യാപിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും എംബസി വ്യക്തമാക്കി.
Related News