l o a d i n g

കായികം

ആക്ഷന്‍ പാക്ക്ഡ് ത്രില്ലര്‍, ഇത്തിഹാദില്‍ ജയിച്ച് പി.എസ്.ജി

Thumbnail
Publisher By     Staff Reporter
October 15, 2026

മാഞ്ചസ്റ്റര്‍: ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിലെ ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ 4-2ന് തകര്‍ത്ത് പാരിസ് സെന്റ് ജെര്‍മെയ്ന്‍. ചാമ്പ്യന്‍സ് ലീഗ് കിരീടം തുടര്‍ച്ചയായി മൂന്നാം തവണയും സ്വന്തമാക്കുകയെന്ന ലക്ഷ്യവുമായി മുന്നേറുന്ന നിലവിലെ ചാമ്പ്യന്മാര്‍ ആദ്യപകുതിയിലെ ഉജ്ജ്വല പ്രകടനത്തിലൂടെ 3-0 ന് മുന്നിലെത്തുകയായിരുന്നു. സ്വന്തം ഗ്രൗണ്ടില്‍ സിറ്റിയെ വരച്ച വരയില്‍ നിര്‍ത്തുന്ന ഉജ്വല പ്രകടനമാണ് പി.എസ്.ജി പുറത്തെടുത്തത്.

ഡിസിറെ ഡൂയേ, ഉസ്മാന് ദൈംബെലെ, വിറ്റിഞ്ഞ എന്നിവരുടെ ഗോളുകളാണ് ആദ്യപകുതിയില്‍ പി.എസ്.ജിക്ക് നിര്‍ണായക ലീഡ് സമ്മാനിച്ചത്. വെറും 19 മിനിറ്റിനുള്ളിലായിരുന്നു സിറ്റിയെ ഞെട്ടിച്ച ഈ ഗോള്‍വേട്ട. ഡൂയേയുടെ മികവാര്‍ന്ന നീക്കങ്ങളും കൃത്യതയാര്‍ന്ന പാസുകളും സിറ്റിയുടെ പ്രതിരോധത്തെ പലവട്ടം പരീക്ഷിച്ചു. ഡൂയേ ഒരുക്കിയ അവസരത്തില്‍ ദെംബെലെ നേടിയ ഗോളും ശ്രദ്ധേയമായി.

രണ്ടാം പകുതിയില്‍ തിരിച്ചുവരവിന് ശ്രമിച്ച സിറ്റിക്കായി എര്‍ലിങ് ഹാലണ്ട് രണ്ട് ഗോളുകള്‍ നേടി. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ സിറ്റിയുടെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായി ഹാലണ്ട് മാറി. ചാമ്പ്യന്‍സ് ലീഗില്‍ 60 ഗോളുകള്‍ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും അദ്ദേഹം സ്വന്തമാക്കി. ലയണല്‍ മെസിയുടെ റെക്കോഡാണ് ഹാലണ്ട് മറികടന്നത്.

എന്നാല്‍ സിറ്റിയുടെ തിരിച്ചുവരവ് പ്രതീക്ഷകള്‍ക്ക് മാഗ്നസ് അക്ലിയൂഷിന്റെ ഗോളിലൂടെ പി.എസ്.ജി. വീണ്ടും തിരിച്ചടി നല്‍കി. മത്സരത്തിന്റെ അവസാനഘട്ടത്തില്‍ ലഭിച്ച പെനാല്‍റ്റി ഫെറാന്‍ ടോറസിന് ഗോളാക്കാനായില്ല. പി.എസ്.ജി. ഗോള്‍കീപ്പര്‍ ജിയാന്‍ലൂയിജി ഡോണറുമ്മ സിറ്റിയുടെ തിരിച്ചുവരവിനുള്ള സാധ്യതകള്‍ക്ക് വിരാമമിട്ടു.
സിറ്റിയുടെ മുന്‍ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയും മത്സരത്തിന് സാക്ഷിയാകാനെത്തിയിരുന്നു. പത്തുവര്‍ഷത്തെ പരിശീലകകാലത്തിനു ശേഷം ഇത്തിഹാദിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനമായിരുന്നു ഇത്. എന്നാല്‍ നിലവിലെ പരിശീലകന്‍ എന്‍സോ മാരെസ്‌കയുടെ ടീമിന് പി.എസ്.ജിയുടെ ആക്രമണവേഗത്തെ നേരിടാനായില്ല.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തിയ സിറ്റി മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും പി.എസ്.ജിയുടെ കൂട്ടായ കളിമികവിനെ മറികടക്കാനായില്ല. വ്യക്തിഗത മികവിനൊപ്പം മധ്യനിരയിലെയും പ്രതിരോധത്തിലെയും ഏകോപനവും പി.എസ്.ജിയുടെ വിജയത്തില്‍ നിര്‍ണായകമായി.
2025ല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തിയ പി.എസ്.ജി., യൂറോപ്പിലെ മുന്‍നിര ക്ലബ്ബുകളിലൊന്നെന്ന സ്ഥാനം വീണ്ടും ഉറപ്പിക്കുന്ന പ്രകടനമാണ് ഇത്തിഹാദില്‍ കാഴ്ചവെച്ചത്. തുടര്‍ച്ചയായ മൂന്നാം കിരീടമാണ് ഇത്തവണ ലക്ഷ്യം. സിറ്റിക്കാകട്ടെ, യൂറോപ്യന്‍ പോരാട്ടങ്ങളില്‍ മുന്നേറാന്‍ പ്രതിരോധത്തിലെ പോരായ്മകള്‍ പരിഹരിക്കേണ്ടതിന്റെ വ്യക്തമായ മുന്നറിയിപ്പായി ഈ തോല്‍വി മാറി.

Latest News

ലോട്ടെ ചോക്കോ പൈ പൂര്‍ണ്ണ സുരക്ഷിതം
ലോട്ടെ ചോക്കോ പൈ പൂര്‍ണ്ണ സുരക്ഷിതം
October 15, 2026
വേദാന്ത പവര്‍ ലിമിറ്റഡിന് റെക്കോര്‍ഡ് വൈദ്യുതി വില്‍പ്പന
വേദാന്ത പവര്‍ ലിമിറ്റഡിന് റെക്കോര്‍ഡ് വൈദ്യുതി വില്‍പ്പന
October 15, 2026
സി.ജെ.പിക്ക് വിദേശ ഫണ്ടോ?, പ്രതികരിച്ച് അഭിജിത് ദീപ്‌കെ
സി.ജെ.പിക്ക് വിദേശ ഫണ്ടോ?, പ്രതികരിച്ച് അഭിജിത് ദീപ്‌കെ
October 15, 2026
  കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു
കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു
October 15, 2026
 ആക്ഷന്‍ പാക്ക്ഡ് ത്രില്ലര്‍, ഇത്തിഹാദില്‍ ജയിച്ച് പി.എസ്.ജി
ആക്ഷന്‍ പാക്ക്ഡ് ത്രില്ലര്‍, ഇത്തിഹാദില്‍ ജയിച്ച് പി.എസ്.ജി
October 15, 2026
ഡെറാഡൂണില്‍ ഒളിഞ്ഞിരിക്കുന്ന സ്ത്രീ ആര്? ചര്‍ച്ചയായി രാഹുലിന്റെ പരാമര്‍ശം
ഡെറാഡൂണില്‍ ഒളിഞ്ഞിരിക്കുന്ന സ്ത്രീ ആര്? ചര്‍ച്ചയായി രാഹുലിന്റെ പരാമര്‍ശം
October 15, 2026
പരിഭ്രാന്തരാകരുത്; ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍
പരിഭ്രാന്തരാകരുത്; ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍
October 14, 2026
സൗദിയിലെ ഹൂതി ആക്രമണം: ഇരകള്‍ക്ക് രക്തദാനവുമായി പോളിഷ് എംബസി അധികൃതര്‍
സൗദിയിലെ ഹൂതി ആക്രമണം: ഇരകള്‍ക്ക് രക്തദാനവുമായി പോളിഷ് എംബസി അധികൃതര്‍
October 14, 2026
 സലീം കൂട്ടിലങ്ങാടിക്ക് ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യാത്രയയപ്പ്
സലീം കൂട്ടിലങ്ങാടിക്ക് ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യാത്രയയപ്പ്
October 14, 2026
ചീമാടന്‍ മുസ്തഫക്ക് അരീക്കോട് ജിദ്ദ കെ.എം.സി.സി.യുടെ ഹൃദ്യമായ യാത്രയയപ്പ്
ചീമാടന്‍ മുസ്തഫക്ക് അരീക്കോട് ജിദ്ദ കെ.എം.സി.സി.യുടെ ഹൃദ്യമായ യാത്രയയപ്പ്
October 14, 2026