l o a d i n g

ഗൾഫ്

സൗദിയില്‍ ചരിത്രനേട്ടം: സെഹാ വെര്‍ച്വല്‍ ഹോസ്പിറ്റല്‍ 11 റോബോട്ടിക് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 11, 2026

റിയാദ്: അത്യാധുനിക വിദൂര നിയന്ത്രിത സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സൗദി അറേബ്യയിലെ 'സെഹാ വെര്‍ച്വല്‍ ഹോസ്പിറ്റല്‍' തുടര്‍ച്ചയായി 11 റോബോട്ടിക് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. വിദഗ്ധ ചികിത്സാ മേഖലകളില്‍ നടത്തിയ ഈ ശസ്ത്രക്രിയകളിലൂടെ രോഗികള്‍ക്ക് മികച്ച പരിചരണമാണ് ലഭ്യമായതെന്ന് അധികൃതര്‍ വ്യക്തമാക്കി.

റിയാദിലെ വിദഗ്ധ മെഡിക്കല്‍ സംഘമാണ് ഹായിലിലും സൗദിയുടെ മറ്റ് ഭാഗങ്ങളിലും കഴിയുന്ന രോഗികളില്‍ റോബോട്ടിക് സംവിധാനത്തിലൂടെ വിജയകരമായി ശസ്ത്രക്രിയകള്‍ നടത്തിയത്. സൗദിയുടെ വിദൂര ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള ആശുപത്രികളെ സമഗ്ര ശൃംഖലയില്‍ ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ശ്വാസകോശത്തിലെ തകരാറിലായ ഭാഗം നീക്കം ചെയ്യുന്ന 'റൈറ്റ് ലോവര്‍ ലോബ് റിസെക്ഷന്‍' ഉള്‍പ്പെടെയുള്ള സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ലോകത്തിലെ തന്നെ രണ്ടാമത്തെ വിദൂര ലോബെക്ടമിയും അഞ്ചാമത്തെ വിദൂര ന്യുാമോണെക്ടമിയുമാണ് ഇത്. പുറമെ സ്ലീവ് ഗാസ്‌ട്രെക്ടമി, ഹെര്‍ണിയ റിപ്പയര്‍, പെല്‍വിക് എക്‌സ്‌പ്ലോറേഷന്‍, ഹിസ്റ്ററെക്ടമി തുടങ്ങിയ ശസ്ത്രക്രിയകളും വിജയകരമായി നിര്‍വ്വഹിച്ചു.

ഏറ്റവും ഉയര്‍ന്ന ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കി രാജ്യത്ത് റോബോട്ടിക് മെഡിക്കല്‍ ഇടപെടലുകളെ നിയന്ത്രിക്കുന്നതിനുള്ള ദേശീയ ചട്ടക്കൂടായി സെഹാ വെര്‍ച്വല്‍ ഹോസ്പിറ്റല്‍ ആവിഷ്‌കരിച്ച സൗദി പ്രോട്ടോക്കോളിന്റെ ഭാഗമായാണ് ഈ നേട്ടം.

പദ്ധതിക്കായി ഉപയോഗിച്ച റോബോട്ടിക് സര്‍ജിക്കല്‍ സിസ്റ്റങ്ങള്‍ക്ക് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇത് ക്ലിനിക്കല്‍ ഉപയോഗത്തിനുള്ള സജ്ജീകരണവും രാജ്യത്തിന്റെ നിയന്ത്രണ-സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കുന്നു.

Latest News

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026