l o a d i n g

ഗൾഫ്

ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവിന്റെ പത്താമത് പതിപ്പ് ഒക്ടോബര്‍ 26 മുതല്‍ 29 വരെ റിയാദില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 10, 2026

റിയാദ്: തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവിന്റെ രക്ഷാകര്‍തൃത്വത്തിലും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ നിര്‍ദ്ദേശാനുസരത്തിലും ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവിന്റെ പത്താമത് പതിപ്പ് ഒക്ടോബര്‍ 26 മുതല്‍ 29 വരെ റിയാദിലെ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററില്‍ നടക്കും. 'ദ പവര്‍ ഓഫ് ലെഗസി' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ഈ സംരംഭത്തിന്റെ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള സവിശേഷമായ പതിപ്പായിരിക്കും ഇത്.

ലോകമെമ്പാടുമുള്ള രാഷ്ട്രത്തലവന്മാര്‍, നിക്ഷേപകര്‍, നയരൂപകര്‍ത്താക്കള്‍, നവീകര്‍ത്താക്കള്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ സംഗമിക്കുന്ന സമ്മേളനം, നിക്ഷേപത്തിന്റെയും സമ്പദ്വ്യവസ്ഥയുടെയും ഭാവിയെ രൂപപ്പെടുത്തുന്ന അവസരങ്ങളും വെല്ലുവിളികളും ചര്‍ച്ച ചെയ്യും. നിര്‍മ്മാണ മൂലധനം, മുന്നേറ്റം നയിക്കുന്ന സാങ്കേതികവിദ്യ, വളര്‍ച്ച നേടുന്ന സമൂഹങ്ങള്‍, പ്രചോദനാത്മക നേതൃത്വം എന്നീ നാല് പ്രധാന സ്തംഭങ്ങളെ അടിസ്ഥാനമാക്കിയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുക.

ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് ഫൗണ്ടേഷന്‍ സി.ഇ.ഒ ഡോ. മഹാ ബിന്ത് മിശാരി ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരി, പത്താമത് പതിപ്പിനുള്ള രാജകീയ രക്ഷാകര്‍തൃത്വത്തെയും ഭരണനേതൃത്വത്തിന്റെ തുടര്‍ച്ചയായ പിന്തുണയെയും പ്രശംസിച്ചു. സൗദി വിഷന്‍ 2030-ന്റെ അടിത്തറയായ സമഗ്ര വികസന പ്രക്രിയക്ക് കരുത്തുപകരുന്നതില്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദ്ദേശങ്ങള്‍ നിര്‍ണായകമാണെന്ന് അവര്‍ വിശേഷിപ്പിച്ചു.

'കഴിഞ്ഞ പത്തു വര്‍ഷമായി മനുഷ്യപുരോഗതിക്കായി നിക്ഷേപത്തിന്റെ ശക്തി തിരിച്ചറിഞ്ഞ നേതാക്കളെ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് ഒന്നിപ്പിച്ചു. നമ്മള്‍ നടത്തുന്ന തിരഞ്ഞെടുപ്പുകള്‍, രൂപപ്പെടുത്തുന്ന പങ്കാളിത്തങ്ങള്‍, പിന്തുണക്കുന്ന നവീകരണങ്ങള്‍ എന്നിവയുടെ പാരമ്പര്യത്തെക്കുറിച്ച് ചിന്തിക്കാന്‍ പത്താമത് പതിപ്പ് ആഗോള സമൂഹത്തെ ക്ഷണിക്കുന്നു. ആളുകള്‍ക്കും ഭാവി തലമുറകള്‍ക്കും സുസ്ഥിരമായ മാറ്റമുണ്ടാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.'- അവര്‍ കൂട്ടിച്ചേര്‍ത്തു

നാല് ദിവസങ്ങളിലായി നടക്കുന്ന കോണ്‍ഫറന്‍സ്, ആഗോള സാമ്പത്തിക-നിക്ഷേപ രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളും മുന്‍ഗണനകളും ചര്‍ച്ച ചെയ്യുന്ന സമഗ്രമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. തുടക്കം മുതല്‍ തന്നെ ആഗോള സംവാദങ്ങളുടെയും സഹകരണത്തിന്റെയും പ്രമുഖ വേദിയായി മാറിയ ഈ ഇനിഷ്യേറ്റീവ്, നിരവധി സുപ്രധാന തന്ത്രപരമായ കരാറുകളില്‍ ഒപ്പുവെക്കാന്‍ കളമൊരുക്കിയിട്ടുണ്ട്. ഇത് നിക്ഷേപത്തിന്റെയും തീരുമാനമെടുക്കലിന്റെയും ഒരു പ്രധാന ആഗോള കേന്ദ്രമെന്ന നിലയില്‍ റിയാദിന്റെ സ്ഥാനം കൂടുതല്‍ അരക്കിട്ടുറപ്പിക്കുന്നു.

Latest News

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026