l o a d i n g

ഗൾഫ്

നവാഗത ക്യാമ്പയിനുമായി ജിദ്ദ കെ.എം.സി.സി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 5, 2026

ജിദ്ദ: പ്രവാസലോകത്ത് തലമുറ മാറ്റം സംഭവിക്കുമ്പോള്‍, പുതുതായി എത്തുന്ന ജെന്‍സി (ഏലി ദ) തലമുറയെ ജീവകാരുണ്യ സേവന സംഘടനകളിലേക്കും സാംസ്‌കാരിക വൈജ്ഞാനിക മേഖലകളിലേക്കും കൊണ്ടുവരാനും, അതുവഴി പ്രവാസത്തിന്റെ നന്മകള്‍ അടുത്ത തലമുറകളിലേക്ക് പകരാനും ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി രണ്ട് മാസം നീണ്ടുനില്‍ക്കുന്ന 'നവാഗത ക്യാമ്പയിന്‍' സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നവാഗത സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ ജിദ്ദ കെ.എം.സി.സി പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.

ജിദ്ദ കെ.എം.സി.സി പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നാഷണല്‍ കമ്മിറ്റി ട്രഷര്‍ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി വി.പി. മുസ്തഫ പ്രവര്‍ത്തന റിപ്പോര്‍ട്ടും സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. നാസര്‍ മച്ചിങ്ങല്‍ നന്ദി പറഞ്ഞു. ക്യാമ്പയിന്റെ ഭാഗമായി സംഘടിത പ്രവാസത്തിന്റെ മഹത്തായ നന്മകള്‍ അവതരിപ്പിക്കുന്ന ചര്‍ച്ചകളും സംവാദങ്ങളും ജോബ് ഫെയറുകളും സംഘടിപ്പിക്കും.

സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും വിവിധ ജില്ലാ, ഏരിയ കമ്മിറ്റി ഭാരവാഹികളുമായ എ.കെ. ബാവ, ഹസ്സന്‍ ബത്തേരി, ജലാല്‍ തേഞ്ഞിപ്പലം, ലത്തീഫ് കളരാന്തരി, സുബൈര്‍ വട്ടോളി, ഷൗക്കത്ത് ഞാറക്കോടന്‍, സിറാജ് കണ്ണവം, ഇസ്മായില്‍ മുണ്ടപ്പറമ്പ്, കൊല്ലി ഇബ്രാഹിം, സക്കരിയ ആറളം, ശിഹാബ് തോട്ടോളി, നസീര്‍ പെരിമ്പള, മുഹമ്മദ് റാഫി അല്‍സാമിര്‍, കരീം മഹാജര്‍, അബൂട്ടി നിലമ്പൂര്‍, നൗഫല്‍ റഹേലി, സമീര്‍ ആമയൂര്‍, സലിം പാലോളി, ജംഷീര്‍ കെ.വി., സകീര്‍ മണ്ണാര്‍മല, കുഞ്ഞുമുഹമ്മദ് കൊമ്പന്‍, എം.എം. സുബൈര്‍, ഇക്ബാല്‍ മേലാറ്റൂര്‍, ജാഫര്‍ അത്താണിക്കല്‍, ഫൈസല്‍ കരിപ്പൂര്‍, നൗഫല്‍ ഉള്ളടന്‍, മുജീബ് പാങ്ങ്, മുസ്തഫ അല്‍കുംറ, ഒ.പി. സലാം, നൗഷാദ് ചപ്പാരപ്പടവ്, അലി പാങ്ങാട്ട്, സാലിഹ് പൊയില്‍തൊടിക, ഷിഹാബ് ഒഴുകൂര്‍, ഗഫൂര്‍ ചേലേമ്പ്ര, അഷ്റഫ് ടി.ടി., ഫതഹ് താനൂര്‍, ഉസ്മാന്‍ പി.കെ., സൈദ് ചൊക്ലി, മുസ്തഫ കോഴിശ്ശേരി, അബ്ദുറഹ്‌മാന്‍ കുറ്റിപാല, ജലീല്‍ ആലുവ, ഖാലിദ് പാളയാട്ട്, നൗഷാദ് വെങ്കിട്ട, കോയ കോഴിക്കോട്, ഹാരിസ് പൂക്കോട്ടൂര്‍, ആരിഫ് പഴയകത്ത്, റിയാസ് പുത്തൂര്‍മഠം, അബ്ബാസ് കടവ്, മുജീബ് സി.പി., സൈതലവി കെ.വി., മൊയീന്‍കുട്ടി ഏറനാട്, ഹമീദ് അല്‍ ഫളീല, ഷാജിദ് മൂന്നിയൂര്‍, മജീദ് കള്ളിയില്‍, കബീര്‍ മോങ്ങം, അബ്ദുല്‍ ഖാദര്‍ ചെങ്കള, സലിം മുണ്ടേരി, ഹാരിസ് കല്ലത്താന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

Latest News

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026