l o a d i n g

ഗൾഫ്

ജെ.ഡി.സി.സി. 'മഹബ്ബ 2.0' ഫാമിലി മീറ്റ്: 'റെഡ് ടീം' ജേതാക്കള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 30, 2026

ജിദ്ദ: അനസ് ബിന്‍ മാലിക് സെന്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജിദ്ദ ദഅവാ കോഡിനേഷന്‍ കമ്മിറ്റി (ജെ.ഡി.സി.സി.) വാദി മരീഖിലെ അല്‍ഖിമ്മ ഇസ്തിറാഹയില്‍ സംഘടിപ്പിച്ച 'മഹബ്ബ 2.0' ഫാമിലി മീറ്റ്, പരിപാടികളുടെ വൈവിധ്യം കൊണ്ടും പ്രവര്‍ത്തകരുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് ആരംഭിച്ച സംഗമം പുലരുവോളം നീണ്ടുനിന്നു. ഖുര്‍ആന്‍ പാരായണം, തജ്വീദ്, ഇസ്ലാമിക ഗാനം, നിമിഷപ്രസംഗം തുടങ്ങിയ ആര്‍ട്സ് ഇനങ്ങളും ക്രിക്കറ്റ്, ഫുട്‌ബോള്‍, കബഡി, സോളോ റണ്ണിംഗ്, റിലേ തുടങ്ങിയ കായിക ഇനങ്ങളും സംഗമത്തിന് മിഴിവേകി.

സംഗമത്തില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരെ ഗ്രീന്‍, റെഡ്, ബ്ലൂ, വൈറ്റ് എന്നിങ്ങനെ നാല് ടീമുകളായി തിരിച്ചു മത്സരങ്ങള്‍ സംഘടിപ്പിച്ചു. ജെ.ഡി.സി.സി. അംഗങ്ങളും അനുഭാവികളും അഭ്യുദയകാംക്ഷികളും അടങ്ങുന്ന ടീമുകള്‍ തമ്മില്‍ സൗഹൃദ മത്സരങ്ങളാണ് അരടേറിയതെങ്കിലും, കളിക്കളത്തില്‍ സ്വന്തം ടീമുകളുടെ വിജയത്തിനായി കളിക്കാര്‍ പൊരുതിയപ്പോള്‍ സംഗമത്തിന്റെ ആരവവും ആവേശവും വാനോളമുയര്‍ന്നു.

ഡോ. റിയാസ് മാഹി മാനേജരും റമീസ് ശ്രീകണ്ഠാപുരം ക്യാപ്റ്റനുമായ 'റെഡ് ടീം' 25 പോയിന്റുകളോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ക്രിക്കറ്റ്, സോളോ റണ്ണിംഗ്, റിലേ എന്നിവയില്‍ ഒന്നാം സ്ഥാനവും കബഡി, നിമിഷപ്രസംഗം എന്നിവയില്‍ രണ്ടാം സ്ഥാനവും ടീം റെഡ് നേടി. അബ്ദുല്‍ ഗഫൂര്‍ മാനേജരും റഷീദലി എലത്തൂര്‍ ക്യാപ്റ്റനുമായ 'ടീം ബ്ലൂ' 20 പോയിന്റുകളോടെ രണ്ടാം സ്ഥാനവും, 19 പോയിന്റുകള്‍ നേടി ഷാനിദ് നന്തി മാനേജരും അബ്ദുര്‍റഹീം എടക്കര ക്യാപ്റ്റനുമായ 'ടീം വൈറ്റ്' മൂന്നാം സ്ഥാനവും അബ്ദുല്‍ ഹഖ് മട്ടന്നൂര്‍ ക്യാപ്റ്റനും നൗഫല്‍ പീടിയേക്കല്‍ മാനേജറുമായ 'ഗ്രീന്‍ ടീം' 12 പോയിന്റുകളുമായി നാലാം സ്ഥാനവും കരസ്ഥമാക്കി. സംഗമത്തോടനുബന്ധിച്ച് ജെ.ഡി.സി.സി. വനിതാ വിംഗിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം കലാ-കായിക മത്സരങ്ങളും സംഘടിപ്പിച്ചു.

അനസ് ബിന്‍ മാലിക് സെന്റര്‍ പ്രബോധകന്‍ അബ്ദുര്‍റഊഫ് അല്‍ഹികമി ഉല്‍ബോധനം നിര്‍വഹിച്ചു. ജെ.ഡി.സി.സി. ജനറല്‍ സെക്രട്ടറി ഫൈസല്‍ വാഴക്കാട്, അനസ് ബിന്‍ മാലിക് മദ്രസാ പ്രിന്‍സിപ്പല്‍ മുഹമ്മദ് റഫീഖ് സുല്ലമി തുടങ്ങിയവര്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. ജിദ്ദ ജാലിയാത്ത് മലയാള വിഭാഗം മേധാവി ഉമര്‍കോയ മദീനി, വിസ്ഡം സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കുട്ടി ഐക്കരപ്പടി തുടങ്ങിയവര്‍ അതിഥികളായി പങ്കെടുത്തു.

അമീന്‍ മദീനി, ഹാഫിള് മിനന്‍ സിദ്ദീഖ്, ഹാഫിള് ജാസിം മുഹമ്മദ് തുടങ്ങിയവര്‍ കലാ-സാഹിത്യ മത്സരങ്ങളിലും, റാഫി വഴിക്കടവ്, എന്‍ജിനീയര്‍ അഹ്‌സാന്‍, അബ്ദുല്‍ ഗനി ചെമ്മനാട്, ഇഖ്ബാല്‍ തൃക്കരിപ്പൂര്‍, നിയാസ് വാഴക്കാട്, ഹാരിസ് തറയില്‍ തുടങ്ങിയവര്‍ കായിക മത്സരങ്ങളിലും വിധികര്‍ത്താക്കളായി.

ജെ.ഡി.സി.സി. ഭാരവാഹികളായ റൗനഖ് ഓടക്കല്‍, അബ്ദുറഷീദ് ചേരൂര്‍, നബീല്‍ പാലപ്പറ്റ, സല്‍മാനുല്‍ ഫാരിസ് ബാലുശ്ശേരി, റഫീഖ് ഇരിവേറ്റി എന്നിവരും വളണ്ടിയര്‍മാരായ അബ്ദുല്‍ ജബ്ബാര്‍ തിരൂരങ്ങാടി, റാഫി മുഴപ്പിലങ്ങാട്, ബദറുദ്ധീന്‍ കമ്പില്‍, റിയാസ് തുവ്വൂര്‍, റിയാസ് എടത്തനാട്ടുകര, അബ്ബാസ് പുല്‍പ്പറ്റ തുടങ്ങിയവരും പരിപാടികള്‍ നിയന്ത്രിച്ചു.

Latest News

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026