l o a d i n g

ഗൾഫ്

ലോകകപ്പ് ആവേശം പകരാന്‍ റിയാദില്‍ പൊതു പ്രദര്‍ശന കേന്ദ്രങ്ങള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 21, 2026

റിയാദ്- 2026 ഫിഫ ലോകകപ്പ് മത്സരങ്ങള്‍ നേരിട്ട് കാണുന്നതിനുള്ള ആവേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി റിയാദ് റീജിയണ്‍ മുന്‍സിപ്പാലിറ്റി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുന്നു. 'വേള്‍ഡ് കപ്പ് ഈസ് ക്ലോസര്‍ ടു യു' (ലോകകപ്പ് നിങ്ങളിലേക്ക് കൂടുതല്‍ അരികില്‍) എന്ന പ്രത്യേക കാമ്പയിന്റെ ഭാഗമായി തലസ്ഥാന നഗരിയില്‍ 12 പ്രധാന കേന്ദ്രങ്ങളും, റിയാദിന് കീഴിലുള്ള മറ്റ് ഗവര്‍ണറേറ്റുകളിലും സെന്ററുകളിലുമായി 52-ലധികം സ്ഥലങ്ങളും മുനിസിപ്പാലിറ്റി സജ്ജീകരിച്ചിട്ടുണ്ട്. സ്വദേശികള്‍ക്കും സന്ദര്‍ശകര്‍ക്കും തങ്ങളുടെ താമസസ്ഥലങ്ങള്‍ക്ക് തൊട്ടടുത്ത് ഇരുന്ന് തന്നെ ലോകകപ്പ് മത്സരങ്ങള്‍ തത്സമയം ആസ്വദിക്കാനുള്ള അവസരമൊരുക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

തലസ്ഥാന നഗരമായ റിയാദില്‍ അഞ്ച് ഭൂമിശാസ്ത്രപരമായ മേഖലകളെ കേന്ദ്രീകരിച്ച് 'മദീനത്തി' ഓഫീസുകള്‍ വഴിയാണ് 12 കേന്ദ്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. നഗരമധ്യത്തിലെ അല്‍-മന്‍സൂറ, അല്‍-മഗ്രാസത്, അല്‍-മഅ്തര്‍ എന്നിവയും വടക്കന്‍ റിയാദിലെ അല്‍-നഫല്‍, അല്‍-അഖീഖ് എന്നിവയും കിഴക്കന്‍ മേഖലയിലെ ഖുര്‍തുബ, അല്‍-ഖലീജ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ പടിഞ്ഞാറന്‍ റിയാദിലെ ലബാന്‍, തുവൈഖ് എന്നീ പ്രദേശങ്ങളിലും തെക്കന്‍ മേഖലയിലെ ഉക്കാസ്, അസ്സലാം, അല്‍-ഹാഇര്‍ എന്നിവിടങ്ങളിലും മത്സരങ്ങള്‍ തത്സമയം പ്രദര്‍ശിപ്പിക്കുന്നതിനുള്ള വലിയ സ്‌ക്രീനുകളും മറ്റ് ആധുനിക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

തലസ്ഥാനത്തിന് പുറത്തുള്ള വിവിധ ഗവര്‍ണറേറ്റുകളിലും സെന്ററുകളിലുമായി മുനിസിപ്പാലിറ്റികള്‍ക്ക് കീഴില്‍ 52-ലധികം പൊതു ഇടങ്ങളാണ് മത്സരങ്ങള്‍ക്കായി ഒരുങ്ങുന്നത്. പബ്ലിക് പാര്‍ക്കുകള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, വലിയ സ്‌ക്വയറുകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍, തുറസ്സായ സ്ഥലങ്ങള്‍ എന്നിവയാണ് ഇതിനായി തിരഞ്ഞെടിത്തിട്ടുള്ളത്. കളിയാരാധകര്‍ക്ക് ഒത്തുചേരാനും ആവേശം പങ്കിടാനും അനുയോജ്യമായ ഒരു സംവേദനാത്മക അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കേന്ദ്രങ്ങളെല്ലാം മനോഹരമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഹൗത ബനി തമീം, അല്‍-ദിലം, അല്‍-ഹയാനിയ, ബിര്‍ക്ക്, അല്‍-ബാദിഅ്, റൗദത് സുദൈര്‍, അല്‍-ഹില്‍വ, അല്‍-ഹസ, അല്‍-ദവാദ്മി, അല്‍-ഖുവൈഇയ്യ, അല്‍-ബജാദിയ, അല്‍-റൈന്‍, അല്‍-ഹദര്‍, അഫീഫ്, മറാത്ത്, നാഫി, അല്‍-സുല്‍ഫി, തമീര്‍, അല്‍-അര്‍താവിയ, ഥാദിഖ്, ഹുറൈമല, അല്‍-മജ്മഅ്, അല്‍-ജല്ല, തബ്രാക്ക്, അല്‍-ഹരീഖ്, അല്‍-അഫ്‌ലാജ്, അല്‍-ഹൈഥം, അല്‍-ഖര്‍ജ് തുടങ്ങി റിയാദ് പ്രവിശ്യയിലെ നിരവധി ഗവര്‍ണറേറ്റുകളില്‍ ഈ സേവനം ലഭ്യമാണ്.

Latest News

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026