l o a d i n g

ഗൾഫ്

കല്യാണി നായരുടെ ‘ആംബിവലൻസ്’ പ്രകാശനം ചെയ്തു.

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 20, 2026

ദമ്മാം: സൗദി യിലെ പ്രമുഖ ഗായിക കല്യാണി നായർ എഴുതിയ ഇംഗ്ലീഷ് കവിതാ സമാഹാരം
'ആംബിവലൻസ്' ദമ്മാമിൽ പ്രകാശനം ചെയ്തു.

സൗദി മലയാളീ സമാജം സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷനായിരുന്നു. ചലച്ചിത്ര നിർമ്മാതാവും എഴുത്തുകാരനുമായ ജോളി ലോനപ്പൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാഹിത്യപ്രവർത്തന രംഗത്ത് സൗദി മലയാളീ സമാജം നടത്തുന്ന നിസ്തുലമായ സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു.

പ്രശസ്ത ഗാനരചയിതാവും, തിരകഥാകൃത്തുമായ ഷിബു ചക്രവർത്തി ജനനിബിഢമായ സദസ്സിനെ സാക്ഷിനിർത്തിയാണ് പുസ്തകത്തിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചത്. വ്യവസായിയും കെ.പി.സി.സി മുൻ നിർവ്വാഹക സമിതി അംഗവുമായ അഹമ്മദ് പുളിക്കൽ (വല്ല്യാപ്പുക്ക) പുസ്തകം ഏറ്റുവാങ്ങി.
അധ്യാപികയും എഴുത്തുകാരിയുമായ മഞ്ജുഷ ലജിത്ത് പുസ്തകപരിചയം നടത്തി.

ഡെസ്റ്റിനി ബുക്ക്സ് കോഴിക്കോട് പ്രസിദ്ധീകരിച്ച ഈ പുസ്തകം കേവലം അനുഭവങ്ങളോ ചിന്തകളോ ഓർമ്മകളോ മാത്രമല്ല ജീവിതം തുടിക്കുന്ന വിചാരങ്ങളുടെ അടയാളപ്പെടുത്തൽ കൂടിയാണ്. ഇതിലെ, ഓരോ സൃഷ്ടിയും, ഓരോ കവിതയും, ജീവിതത്തിന്റെ സത്യസന്ധമായ തുറന്നുകാട്ടലാണ്. തന്റെ കവിതകളുടെ ഹൃദയസ്പന്ദനങ്ങളെ പ്രതിധ്വനിപ്പിക്കുന്ന പുസ്തകത്തിലെ ചിത്രങ്ങളും കല്യാണി തന്നെയാണ് നെയ്തെടുത്തത് എന്നത് പുസ്തകത്തെ ഏറെ വ്യത്യസ്തമാക്കുന്നു.

ഡെസ്റ്റിനി ബുക്ക്സ് ചെയർമാനും സമാജം ദേശീയ പ്രസിഡന്റുമായ മാലിക് മഖ്ബൂൽ പ്രസാധക ഭാഷണം നിർവ്വഹിച്ചു.
പ്രവിശ്യയിലെ സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരായ ബിജു കല്ലുമല, ആലിക്കുട്ടി ഒളവട്ടൂർ, രഞ്ജിത്ത് വടകര, ഷാജി മതിലകം, ടി.പി മുഹമ്മദ്, സോഫിയ ഷാജഹാൻ, അപർണ്ണ ശ്രീരാജ്, നജ്മുസമാൻ കുളങ്ങരതൊടി, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

മുഖ്യാതിഥി ഷിബു ചക്രവർത്തിക്കുള്ള സമാജത്തിന്റെ ആദരവ് സമാജം അംഗവും വ്യവസായ പ്രമുഖനുമായ മുരളി ഊട്ടുകളം സമർപ്പിച്ചു. ഗ്രന്ഥകാരിക്കുള്ള സ്നേഹാദരവ് അതിഥി ഷിബു ചക്രവർത്തിയും സമ്മാനിച്ചു. പ്രസാധകരായ ഡെസ്റ്റിനി ബുക്ക്സിനുള്ള സ്നേഹാദരം ഷിബു ചക്രവർത്തിയിൽ നിന്നും ചെയർമാൻ മാലിക് മഖ്ബൂൽ ഏറ്റുവാങ്ങി.
സാംസ്‌കാരിക രംഗത്തെ പ്രമുഖവ്യക്തിത്വങ്ങളായ നാസ് വക്കം, അബ്ദുൽ ഹമീദ്, നിയാസ് ഇ കുട്ടി, ഇ.കെ സലിം, പ്രദീപ്‌ കൊട്ടിയം, മുഹമ്മദ് നജാത്തി, ആൽബിൻ ജോസഫ്, സുനിൽ മുഹമ്മദ്, ഷബ്‌ന നജീബ്, അഡ്വക്കേറ്റ് ആർ ഷഹിന, മാത്തുക്കുട്ടി പള്ളിപ്പാട്, സയ്ദ് ഹമദാനി, ലതിക പ്രസാദ്, രശ്മി രാമചന്ദ്രൻ, സുബൈർ ഉദിനൂർ, റഫീഖ് കൂട്ടിലങ്ങാടി തുടങ്ങി ഒട്ടനവധിപേർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സമാജം കുടുംബത്തിലെ ഗായകർ മുഖ്യാതിഥി ഷിബു ചക്രവർത്തിയുടെ ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിച്ച ഗാനമാലിക കാണികൾ കയ്യടിയോടെ സ്വീകരിച്ചു.

ചടങ്ങിന് മുന്നോടിയായി നടന്ന കലാസന്ധ്യയിൽ, ഗൗരിനന്ദ, നിഖിൽ മുരളീധരൻ, സിദ്ദിഖ് കായംകുളം, ശ്രീലക്ഷ്മി എന്നിവർ അവതരിപ്പിച്ച ഗാനങ്ങളും, അൻഹാർ ആസിഫും അനുപമ ഷിബുവും അവതരിപ്പിച്ച നൃത്തവും ശ്രദ്ധേയമായി. വിസ്മയ സജീഷ് അവതരിപ്പിച്ച മലയാളി സമാജം അവതരണഗാനത്തിന്റെ മനോഹരമായ നൃത്താവിഷ്കാരം ചടങ്ങിന് മാറ്റുകൂട്ടി. കല്യാണി നായർ മറുപടി പ്രസംഗം നടത്തി. മലയാളീ സമാജം ഭാരവാഹികളായ ജേക്കബ് ഉതുപ്പ്, മുരളീധരൻ, ആസിഫ് താനൂർ, മുഷാൽ തഞ്ചേരി, ഫെബിനാ നജ്മുസമാൻ, ലീന ഉണ്ണികൃഷ്ണൻ, വിനോദ് കുഞ്ഞ്, ബിനു പുരുഷോത്തമൻ, ഷാജു അഞ്ചേരി, ഹമീദ് കാണിച്ചാട്ടിൽ, ഉണ്ണികൃഷ്ണൻ, ഹുസ്ന ആസിഫ്, സരള ജേക്കബ്, ജോയ് തോമസ്, ശ്രീജിത്ത്‌, ഷിനോജ്, രമാ മുരളി, ചൈതന്യ മാത്യൂ റോക്കി, മുഹമ്മദ് നജീബ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

സമാജം നിർവഹകസമിതിയംഗം ഹുസൈൻ ചമ്പോളിൽ സ്വാഗതവും, ഓർഗനൈസിംഗ് സെക്രട്ടറി ഷനീബ് അബൂബക്കർ നന്ദിയും പറഞ്ഞു. ഡോ. അമിത ബഷീർ ചടങ്ങിന് അവതാരകയായിരുന്നു.

Latest News

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026