l o a d i n g

ഗൾഫ്

'പ്രിയദര്‍ശിനി' സൗജന്യയാത്ര: ആഹ്ലാദം പങ്കുവെച്ച് ദമ്മാം ഒ.ഐ.സി.സി വനിതാവേദി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 19, 2026

ദമ്മാം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 'ഇന്ദിരാ ഗ്യാരന്റി'യിലൂടെ യു.ഡി.എഫ് ജനങ്ങള്‍ക്ക് നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായ കെ.എസ്.ആര്‍.ടി.സി ബസുകളിലെ സ്ത്രീകളുടെ സൗജന്യയാത്ര യാഥാര്‍ത്ഥ്യമായതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സൗദി ഒ.ഐ.സി.സി ഈസ്റ്റേണ്‍ പ്രോവിന്‍സ് വനിതാവേദി മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.

യു.ഡി.എഫ് മന്ത്രിസഭ അധികാരമേറ്റ് ഒരു മാസം തികയുന്നതിന് മുമ്പ് തന്നെ, സ്ത്രീശാക്തീകരണ രംഗത്ത് വലിയൊരു നാഴികക്കല്ലായ 'പ്രിയദര്‍ശിനി' പദ്ധതി നടപ്പിലാക്കിയ മുഖ്യമന്ത്രി വി.ഡി. സതീശനെയും ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിനെയും മന്ത്രിസഭയെയും ഒ.ഐ.സി.സി സൗദി ഈസ്റ്റേണ്‍ പ്രോവിന്‍സ് കമ്മിറ്റി പ്രസിഡന്റ് ലിബി പാപ്പച്ചന്‍ ജയിംസും, ജനറല്‍ സെക്രട്ടറി ഹുസ്‌നാ ആസിഫും അഭിനന്ദിച്ചു.

കേരളത്തിന്റെ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുന്ന 'പ്രിയദര്‍ശിനി' സൗജന്യ ബസ് യാത്രയുടെ ആദ്യഘട്ടം ഓര്‍ഡിനറി ബസുകളിലാണ് നടപ്പിലാക്കിയിരിക്കുന്നത്. പദ്ധതിക്കെതിരെ സി.പി.എമ്മും ബി.ജെ.പിയും ഉന്നയിക്കുന്ന ആരോപണങ്ങള്‍ തീര്‍ത്തും ബാലിശമാണ്. വി.ഡി. സതീശന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനകീയ പദ്ധതികളില്‍ അസൂയയുള്ളവര്‍ ഉന്നയിക്കുന്ന ഇത്തരം മുടന്തന്‍ ന്യായങ്ങളെ കേരളത്തിലെ സ്ത്രീസമൂഹം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് ഒ.ഐ.സി.സി വനിതാവേദി നേതാക്കള്‍ പറഞ്ഞു.

ഡോ. സിന്ധു ബിനു, രാധിക ശ്യാം പ്രകാശ്, അര്‍ച്ചന അഭിഷേക്, അഞ്ജു നിറാസ്, വിന്ദുജ, സൗമി നവാസ്, നിമ്മി സുരേഷ്, സിമി സഗീര്‍, ഷീജ സതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Latest News

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026