ദോഹ: ഗള്‍ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ (GIFA) 2026ലെ സി.എസ്.ആര്‍. അവാര്‍ഡിന് ഖത്തറിലെ പ്രശസ്തമായ റേഡിയോ മലയാളം 98.6 എഫ്.എമ്മിനെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്യുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള നിരവധി പരിപാടികള്‍ പരിഗണിച്ചാണ് ഈ പുരസ്‌കാരം നല്‍കിയത്.
'വിജയമന്ത്രങ്ങള്‍' പരിപാടിയുടെ 500 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷച്ചടങ്ങില്‍, ഖത്തറിലെ സാമൂഹ്യ-സാംസ്‌കാരിക-വാണിജ്യ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ കേരള ബിസിനസ് ഫോറം പ്രസിഡന്റാണ് പുരസ്‌കാരം സമ്മാനിച്ചത്. റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
ഇതേ ചടങ്ങില്‍, 'വിജയമന്ത്രങ്ങള്‍' പരിപാടിയുടെ അവതാരകനായ റാഫി പാറക്കാട്ടിലിന് 'ഔട്ട്സ്റ്റാന്‍ഡിങ് പ്രസന്റര്‍' അവാര്‍ഡും ലഭിച്ചു. റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈന്‍ അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിച്ചു.
Related News