l o a d i n g

ഗൾഫ്

ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി സെനറ്റ് സ്ഥാനാരോഹണം

Thumbnail

റിയാദ്: ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാര്‍ത്ഥി സെനറ്റ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സംഗീത അനൂപ് സത്യവാചകം ചൊല്ലിക്കൊടുത്തു. വിവിധ വിഭാഗങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് ബാഡ്ജുകള്‍ നല്‍കി ആദരിച്ചു. യാര ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആസിമ സലീം മുഖ്യാതിഥിയായിരുന്നു.

പ്രിന്‍സിപ്പല്‍ സംഗീത അനൂപ് വിശിഷ്ടാതിഥിയെ സ്വാഗതം ചെയ്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട നേതാക്കളെ അഭിനന്ദിച്ച മുഖ്യാതിഥി ആസിമ സലീം, നേതൃത്വം എന്നത് വെറുമൊരു പദവിയല്ല, മറിച്ച് ഒരു കൂട്ടുത്തരവാദിത്തമാണെന്ന് ഓര്‍മ്മിപ്പിച്ചു.

മുദീറ അബീര്‍ അല്‍ഗാംദി, വൈസ് പ്രിന്‍സിപ്പല്‍ സോജി എബ്രഹാം, മുര്‍സലാത്ത് വൈസ് പ്രിന്‍സിപ്പല്‍ വിദ്യ വിനോദ്, ദറത്തുസ്സലാം അഡ്മിനിസ്‌ട്രേറ്റീവ് ആന്‍ഡ് ഫിനാന്‍സ് ഡയറക്ടര്‍ ഷനോജ് അബ്ദുള്ള, കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് ഷാനിജ ഷനോജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പുതുതായി ചുമതലയേറ്റ വിദ്യാര്‍ത്ഥി സെനറ്റില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിന്ന് അന്‍വി സിനോജ് ഹെഡ് ഗേള്‍ ആയും, നബ ഷാന്‍ വൈസ് ഹെഡ് ഗേള്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഭരത് രാമമൂര്‍ത്തി ഹെഡ് ബോയ് ആയും, ഈഥന്‍ ജോസഫ് വൈസ് ഹെഡ് ബോയ് ആയും നിയമിതരായി. കായികം, അച്ചടക്കം, സാംസ്‌കാരികം, എഡിറ്റോറിയല്‍ തുടങ്ങിയ വിവിധ മേഖലകളില്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും ചുമതലകള്‍ നല്‍കി. വിദ്യാര്‍ത്ഥികളുടെ നൃത്താവിഷ്‌കാരം ചടങ്ങിന് മാറ്റുകൂട്ടി.

സത്യപ്രതിജ്ഞക്കും ബാഡ്ജ് അണിയിക്കല്‍ ചടങ്ങിനും ശേഷം തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥി നേതാക്കള്‍ ഔദ്യോഗികമായി ചുമതലകള്‍ ഏറ്റെടുത്തു. ഹെഡ് ബോയ് ഭരത് രാമമൂര്‍ത്തിയും ഹെഡ് ഗേള്‍ അന്‍വി സിനോജും നന്ദി രേഖപ്പെടുത്തി.

Photo

Latest News

ലോകത്തിലെ ഏറ്റവും വലിയ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രങ്ങളിലൊന്നായി 'അല്‍-ഉല ലൈറ്റ്ഹൗസ്'; മാതൃകാ രൂപരേഖക്ക് അംഗീകാരം
ലോകത്തിലെ ഏറ്റവും വലിയ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രങ്ങളിലൊന്നായി 'അല്‍-ഉല ലൈറ്റ്ഹൗസ്'; മാതൃകാ രൂപരേഖക്ക് അംഗീകാരം
June 18, 2026
സൗദി ശൂറ കൗണ്‍സില്‍ യോഗം: ഇലക്ട്രോണിക് ഗെയിമുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം
സൗദി ശൂറ കൗണ്‍സില്‍ യോഗം: ഇലക്ട്രോണിക് ഗെയിമുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം
June 18, 2026
 പിഎം ശ്രീ പദ്ധതി: തര്‍ക്കങ്ങളും യാഥാര്‍ത്ഥ്യങ്ങളും
പിഎം ശ്രീ പദ്ധതി: തര്‍ക്കങ്ങളും യാഥാര്‍ത്ഥ്യങ്ങളും
June 18, 2026
ലോകകപ്പിലേക്ക് മിന്നുന്ന തിരിച്ചുവരവുമായി കൊളംബിയ; ഉസ്‌ബെക്കിസ്ഥാനെതിരെ തകര്‍പ്പന്‍ ജയം
ലോകകപ്പിലേക്ക് മിന്നുന്ന തിരിച്ചുവരവുമായി കൊളംബിയ; ഉസ്‌ബെക്കിസ്ഥാനെതിരെ തകര്‍പ്പന്‍ ജയം
June 18, 2026
ലോകകപ്പില്‍ പനാമയ്ക്ക് കണ്ണീര്‍ തോല്‍വി; അവസാന നിമിഷത്തില്‍ ഘാനയ്ക്ക് ജയം
ലോകകപ്പില്‍ പനാമയ്ക്ക് കണ്ണീര്‍ തോല്‍വി; അവസാന നിമിഷത്തില്‍ ഘാനയ്ക്ക് ജയം
June 18, 2026
ലെബനനില്‍ 'കൂടുതല്‍ മൃദുവായ സമീപനം' സ്വീകരിക്കണമെന്ന് നെതന്യാഹുവിനോട് ട്രംപ്
ലെബനനില്‍ 'കൂടുതല്‍ മൃദുവായ സമീപനം' സ്വീകരിക്കണമെന്ന് നെതന്യാഹുവിനോട് ട്രംപ്
June 18, 2026
ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷത്തിന് വിരാമം: സുപ്രധാന കരാറില്‍ ഒപ്പുവെച്ചു
ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷത്തിന് വിരാമം: സുപ്രധാന കരാറില്‍ ഒപ്പുവെച്ചു
June 18, 2026
 പ്രവാസി പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കണം: മാറാക്കര പഞ്ചായത്ത് കെ.എം.സി.സി
പ്രവാസി പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കണം: മാറാക്കര പഞ്ചായത്ത് കെ.എം.സി.സി
June 17, 2026
ലോകകപ്പില്‍ പോര്‍ച്ചുഗലിനെ വിറപ്പിച്ച് ഡിആര്‍ കോംഗോ; സമനിലയില്‍ കുരുങ്ങി ക്രിസ്റ്റ്യാനോയും സംഘവും
ലോകകപ്പില്‍ പോര്‍ച്ചുഗലിനെ വിറപ്പിച്ച് ഡിആര്‍ കോംഗോ; സമനിലയില്‍ കുരുങ്ങി ക്രിസ്റ്റ്യാനോയും സംഘവും
June 17, 2026
ജിദ്ദയില്‍ വമ്പിച്ച ഫുട്ബോള്‍ മാമാങ്കത്തിന് നാളെ തുടക്കം
ജിദ്ദയില്‍ വമ്പിച്ച ഫുട്ബോള്‍ മാമാങ്കത്തിന് നാളെ തുടക്കം
June 17, 2026