l o a d i n g

ഗൾഫ്

ഗതാഗത നിയമലംഘന പിഴകള്‍ക്കെതിരെ പരാതിപ്പെടാന്‍ ഇനി 15 ദിവസം മാത്രം ബാക്കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 17, 2026

റിയാദ്: 2024 നവംബര്‍ ഒന്നിന് മുമ്പ് സൗദി അറേബ്യയില്‍ ചുമത്തപ്പെട്ട ഗതാഗത നിയമലംഘന പിഴകള്‍ക്കെതിരെ പരാതി സമര്‍പ്പിക്കാന്‍ 15 ദിവസം കൂടി മാത്രമെ അവശേഷിക്കുന്നുള്ളൂവെന്ന് ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി (TGA) അറിയിച്ചു. നിശ്ചിത സമയപരിധിക്കുള്ളില്‍ പരാതികള്‍ സമര്‍പ്പിക്കാന്‍ വ്യക്തികളോടും സ്ഥാപനങ്ങളോടും അതോറിറ്റി അഭ്യര്‍ത്ഥിച്ചു.

ഗതാഗത മേഖലയിലെ പിഴ നടപടികളില്‍ സുതാര്യത ഉറപ്പാക്കുന്നതിനും നീതിയുക്തമായ പരിശോധനകള്‍ നടപ്പിലാക്കുന്നതിനുമായാണ് ഈ അവസരം നല്‍കുന്നത്. അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് തങ്ങളുടെ നിയമപരമായ അവകാശം വിനിയോഗിക്കാനും ഈ നടപടി സഹായിക്കും.

2024 നവംബര്‍ ഒന്നിന് മുമ്പ് രേഖപ്പെടുത്തിയ നിയമലംഘനങ്ങള്‍ക്ക് മാത്രമേ ഈ ഇളവ് ബാധകമാകൂ. ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമായിരിക്കണം പരാതികള്‍ സമര്‍പ്പിക്കേണ്ടത്. പരാതി ലഭിച്ച് എട്ട് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇതില്‍ തീര്‍പ്പുകല്‍പ്പിക്കുമെന്ന് അതോറിറ്റി അറിയിച്ചു.

ഹെവി ട്രാന്‍സ്പോര്‍ട്ട്, കാര്‍ റെന്റല്‍, ബസ്, ചരക്ക് ഗതാഗതം തുടങ്ങി വിവിധ മേഖലകളിലെ നിയമലംഘനങ്ങള്‍ക്ക് ചുമത്തപ്പെട്ട പിഴകള്‍ക്കെതിരെയാണ് പരാതി നല്‍കാനാവുക. പിഴകള്‍ക്ക് പുറമെ ലൈസന്‍സ് സസ്‌പെന്‍ഷന്‍, വാഹനം പിടിച്ചെടുക്കല്‍ തുടങ്ങിയ ശിക്ഷാനടപടികളും ചില ലംഘനങ്ങള്‍ക്ക് ബാധകമാണ്. നിശ്ചിത സമയപരിധിക്കുള്ളില്‍ തന്നെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു.

Latest News

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026