l o a d i n g

ഗൾഫ്

നാളെയുടെ ക്ലാസ് മുറികളിലേക്ക് പുതിയ ചുവടുവെപ്പ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 16, 2026

ജിദ്ദ: വിദ്യാഭ്യാസ രംഗത്തെ നൂതന ചിന്തകള്‍ക്കും ഭാവിയിലെ പഠന രീതികള്‍ക്കും പുതിയ ദിശ നല്‍കിക്കൊണ്ട്, ഫ്യൂച്ചര്‍ മൈന്‍ഡ്സ് എഡ്യൂക്കേഷണല്‍ ഫോറം സംഘടിപ്പിച്ച 'ടീച്ചേഴ്സ് എക്സലന്‍സ് സമ്മിറ്റ് 2026' ജിദ്ദയിലെ ഡബ്ല്യു.എ ഹോട്ടലില്‍ നടന്നു. ''ഭാവിയിലെ ക്ലാസ് മുറികള്‍ക്കായുള്ള ആധുനിക അധ്യാപന രീതികള്‍'' എന്ന ആശയത്തില്‍ നടന്ന സമ്മേളനത്തില്‍, ജിദ്ദയിലെ വിവിധ അമേരിക്കന്‍, ബ്രിട്ടീഷ് പാഠ്യപദ്ധതികള്‍ പിന്തുടരുന്ന സ്‌കൂളുകളില്‍ നിന്നുള്ള അധ്യാപകരും വിദ്യാഭ്യാസ പ്രവര്‍ത്തകരും പങ്കെടുത്തു.

കാലം മാറുന്നതിനനുസരിച്ച് വിദ്യാഭ്യാസത്തിന്റെ മുഖവും മാറുകയാണ്. ഇന്നത്തെ ക്ലാസ് മുറികള്‍ നാല് ചുവരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങുന്നില്ല. വെര്‍ച്വല്‍ ക്ലാസ് മുറികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അറിവുകളെ ഒരേ വേദിയില്‍ എത്തിക്കുന്നു. സാങ്കേതികവിദ്യ പഠനത്തിന് പുതിയ ചിറകുകള്‍ നല്‍കുമ്പോള്‍, അധ്യാപകന്റെ സ്‌നേഹവും മാര്‍ഗനിര്‍ദേശവും വിദ്യാര്‍ത്ഥികളുടെ ഭാവിയെ രൂപപ്പെടുത്തുന്ന പ്രധാന ശക്തിയായി മാറുന്നു.

അബീര്‍ മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിംഗ് മേധാവി ഡോ. മുഹമ്മദ് ഇമ്രാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഉടമയും വിദ്യാഭ്യാസ വിദഗ്ധയുമായ നൗഷീന്‍ വസീം മുഖ്യാതിഥിയായി പങ്കെടുത്തു. ''ഫ്യൂച്ചര്‍ മൈന്‍ഡ്സ്'' എന്ന വിഷയത്തില്‍ അവര്‍ നടത്തിയ സെഷന്‍, അധ്യാപകര്‍ക്ക് പുതിയ ഉള്‍ക്കാഴ്ചകളും വിദ്യാഭ്യാസ സാധ്യതകളും പരിചയപ്പെടുത്തി. സൃഷ്ടിപരമായ പഠന രീതികളും പുതിയ തലമുറയുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള അധ്യാപന സമീപനങ്ങളും അവര്‍ പങ്കുവെച്ചു.

അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് കോര്‍പ്പറേറ്റ് കമ്മ്യൂണിറ്റി കണക്റ്റ് ഓഫീസര്‍ അഖില ഹസന്‍ അവതരിപ്പിച്ച ''വിദ്യാഭ്യാസത്തിലെ സാങ്കേതികവിദ്യ, മാനസികാരോഗ്യം, വൈകാരിക ബുദ്ധി'' എന്ന വിഷയം ഏറെ ശ്രദ്ധേയമായി. സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്കൊപ്പം വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യത്തിനും വൈകാരിക വളര്‍ച്ചയ്ക്കും നല്‍കേണ്ട പ്രാധാന്യം അവര്‍ അവതരിപ്പിച്ചു. അധ്യാപകരുടെ പങ്കാളിത്തത്തോടെയുള്ള ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും സമ്മേളനത്തെ കൂടുതല്‍ സജീവമാക്കി. മെന്റര്‍ ക്രൂ അക്കാദമി ഡയറക്ടറും പരിശീലകനുമായ അന്‍വര്‍ ഷാജ വെങ്ങാശ്ശേരി, അധ്യാപകരുടെ പ്രൊഫഷണല്‍ വളര്‍ച്ച, തുടര്‍ച്ചയായ പഠനം, മികച്ച വിദ്യാഭ്യാസ രീതികള്‍ എന്നിവയെക്കുറിച്ച് ആശയങ്ങള്‍ പങ്കുവെച്ചു.

പരിപാടിയുടെ ഡയറക്ടറും കോര്‍ഡിനേറ്ററുമായ ബാദ്ഷായുടെ നേതൃത്വത്തില്‍ യൂസഫ് കോട്ട, കുബ്ര ലത്തീഫ്, ഷാഹിറ സവാദ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. അധ്യാപകരെ ഒരുമിപ്പിച്ച് അറിവിന്റെയും ആശയങ്ങളുടെയും ശക്തമായ ഒരു കൂട്ടായ്മ സൃഷ്ടിക്കുക എന്നതാണ് ഫ്യൂച്ചര്‍ മൈന്‍ഡ്സ് എഡ്യൂക്കേഷണല്‍ ഫോറത്തിന്റെ ലക്ഷ്യം.

Latest News

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026