l o a d i n g

ഗൾഫ്

ജെടിഎ അര്‍ദ്ധവാര്‍ഷിക പൊതുയോഗവും കലാസന്ധ്യയും വര്‍ണ്ണാഭമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 15, 2026

ജിദ്ദ: തിരുവിതാംകൂറിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതി ജെടിഎ അര്‍ദ്ധവാര്‍ഷിക പൊതുയോഗം 2026 പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. 'നന്മയ്ക്കായി കൈകോര്‍ക്കാം' എന്ന ശീര്‍ഷകത്തില്‍ അരങ്ങേറിയ പൊതുയോഗത്തില്‍ ജെടിഎ പ്രസിഡണ്ട് നൗഷാദ് ജമാല്‍ പന്മന അധ്യക്ഷത വഹിച്ചു. സംഘടനയുടെ ജനാധിപത്യ-മതനിരപേക്ഷ പ്രവര്‍ത്തനരീതികളും ലക്ഷ്യങ്ങളും വീക്ഷണങ്ങളും ഭാവി പരിപാടികളും അദ്ദേഹം തന്റെ അധ്യക്ഷ പ്രസംഗത്തില്‍ വിശദീകരിച്ചു.

കഴിഞ്ഞ ആറുമാസത്തെ വൈവിധ്യമാര്‍ന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍, സാമൂഹ്യ-സാംസ്‌കാരിക ഇടപെടലുകള്‍, മലയാളികള്‍ പൊതുവില്‍ ആഘോഷിക്കുന്ന പരിപാടികളുടെ സംഘാടനം തുടങ്ങിയവ പ്രവാസി മലയാളി സമൂഹത്തിന്റെ മുക്തകണ്ഠം പ്രശംസ നേടിയെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു കൊണ്ട് ജെടിഎ ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഷീദ് ഓയൂര്‍ പറഞ്ഞു. വൈസ് പ്രസിഡണ്ട് മാജാ സാഹിബ് 'വിഷനും മിഷനും' അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഇര്‍ഷാദ്, ശ്രീജിത്ത്, നജ്മുദ്ദീന്‍ കെ. പി, രാജലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു.

പൊതുയോഗത്തിന് നൗഷാദ് ജമാല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ഓയൂര്‍ സ്വാഗതവും രക്ഷാധികാരി അലി തേക്കുതോട് ഉദ്ഘാടനവും നിര്‍വ്വഹിച്ചു. ട്രഷറര്‍ രഞ്ജിത്ത് വള്ളികുന്നം നന്ദി രേഖപ്പെടുത്തി. ദിലീപ് താമരക്കുളം, ജ്യോതി ബാബുകുമാര്‍, ഷെഫിന്‍ഷാ, നവാസ് ബീമാപ്പള്ളി, ഡോ. ഷിബു തിരുവനന്തപുരം, വാസുദേവന്‍ വെള്ളേടത്ത്, ആതിര കുഞ്ഞുമോന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

തുടര്‍ന്ന് നടന്ന കലാസന്ധ്യയില്‍ പ്രമുഖ മെന്റലിസ്റ്റ് അഫ്‌സല്‍ നാറാണത്ത് അവതരിപ്പിച്ച 'മനസ്സിന്റെ ബോസ് നിങ്ങളാണോ?' എന്ന പരിപാടി സദസ്സിനെ വിസ്മയിപ്പിച്ചു. ജെടിഎയിലെ കലാകാരന്‍മാര്‍ അവതരിപ്പിച്ച ഗാനാലാപനങ്ങളും കുട്ടികളുടെ നൃത്തനൃത്യങ്ങളും കലാസന്ധ്യയ്ക്ക് മിഴിവേകി.

കലാപരിപാടികള്‍ക്ക് കള്‍ച്ചറല്‍ കണ്‍വീനര്‍ ശിഹാബ് താമരക്കുളം, ജോയിന്റ് കണ്‍വീനര്‍ ഷറഫുദ്ധീന്‍ പത്തനംതിട്ട എന്നിവര്‍ നേതൃത്വം നല്‍കി. അയ്യൂബ് ഖാന്‍ പന്തളം, ആഷിര്‍ കൊല്ലം, നവാസ് ചിറ്റാര്‍, മസൂദ് ബാലരാമപുരം, മുജീബ് കന്യാകുമാരി, നൂഹ് ബീമാപ്പള്ളി, അല്‍ അമീന്‍ പന്തളം, ഷാനവാസ് കോന്നി, രജികുമാര്‍, ഡെന്‍സണ്‍, വിന്‍സെന്റ്, നിസാര്‍ കരുനാഗപ്പള്ളി, സിത്താര നൗഷാദ്, അന്നാമ്മ വര്‍ഗീസ്, ആശ അബി, പ്രീത എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Photo Photo

Latest News

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026