l o a d i n g

ഗൾഫ്

ഹജ്ജ് സേവനത്തിനെത്തിയ കേരള ഗവൺമെന്റ് ഫാർമസിസ്റ്റുകൾക്ക് എസ്.കെ.പി.എഫ് ൻ്റെ അനുമോദനം

Thumbnail

മക്ക: ഹജ്ജ് തീർത്ഥാടകർക്ക് മികച്ച ആരോഗ്യസേവനങ്ങൾ ഉറപ്പാക്കുന്നതിന് കേരളത്തിൽ നിന്ന് ഡെപ്യൂട്ടേഷനിൽ മക്കയിലെത്തിയ ഗവൺമെന്റ് ഫാർമസിസ്റ്റുകൾക്ക് സൗദി കേരള ഫാർമസിസ്റ്റ്സ് ഫോറം (SKPF) ത്തിന്റെ നേതൃത്വത്തിൽ സ്വീകരണവും അനുമോദനവും നൽകി.

മക്കയിൽ സംഘടിപ്പിച്ച ചടങ്ങിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നെത്തിയ ഫാർമസിസ്റ്റുകളും എസ്.കെ.പി.എഫ് പ്രവർത്തകരും പങ്കെടുത്തു. ഹജ്ജ് തീർത്ഥാടകരുടെ ആരോഗ്യപരിപാലന രംഗത്ത് ഫാർമസിസ്റ്റുമാർ വഹിക്കുന്ന സേവനങ്ങൾ അതീവ പ്രാധാന്യമുള്ളതാണെന്നും, ഈ അസുലഭാവസരം വഴി തീർത്ഥാടകർക്ക് സുരക്ഷിതവും ഫലപ്രദവുമായ മരുന്ന് സേവനത്തിൽ പങ്ക് വഹിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യവും സംതൃപ്തിയുമുണ്ടെന്നും ഫാർമസിസ്സുകൾ അഭിപ്രായപ്പെട്ടു.

എസ്.കെ.പി.എഫ് മക്ക റീജിയൻ ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഡോ. അബൂബക്കർ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ഹനീഫ പാറക്കല്ലിൽ സ്വാഗതം ആശംസിച്ചു. ഹജ്ജ് സേവന രംഗത്ത് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ പ്രതിബദ്ധതയും സേവന മനോഭാവവും ചടങ്ങിൽ പ്രത്യേകം അനുമോദിക്കപ്പെട്ടു.

ഫാർമസിസ്റ്റുകൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും എസ്.കെ.പി.എഫിന്റെ ആദരവിന് നന്ദി അറിയിക്കുകയും ചെയ്തു.

എസ്.കെ.പി.എഫ് ചാരിറ്റി വിംഗ് കോഡിനേറ്റർ മുഹമ്മദ് ശിഹാബ് പരിപാടി നിയന്ത്രിച്ചു. ഷിബിലി, ഹിദായത്തുള്ള, സഫീർ മഞ്ചേരിയിൽ, അഹമ്മദ് കബീർ, അസറുദ്ദീൻ എന്നിവർ ആശംസ നേർന്നു. ഫോറം ട്രഷറർ യാസിർ കെ.പി നന്ദി പറഞ്ഞു.

Latest News

ഹജ്ജ് സേവനത്തിനെത്തിയ കേരള ഗവൺമെന്റ് ഫാർമസിസ്റ്റുകൾക്ക് എസ്.കെ.പി.എഫ് ൻ്റെ  അനുമോദനം
ഹജ്ജ് സേവനത്തിനെത്തിയ കേരള ഗവൺമെന്റ് ഫാർമസിസ്റ്റുകൾക്ക് എസ്.കെ.പി.എഫ് ൻ്റെ അനുമോദനം
June 13, 2026
സൗദിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ക്ക് നിയമപരമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം, അപകടമുണ്ടായാല്‍ ഉടമ ഉത്തരവാദി

ലഹരി മാഫിയക്കെതിരെ സൗദിയുടെ ശക്തമായ ഇടപെടല്‍; ലബനനിലും അതിര്‍ത്തിയിലുമായി ദശലക്ഷക്കണക്കിന് ആംഫെറ്റാമൈന്‍ ഗുളികകള്‍ പിടികൂടി

സലിം കുമാറിനെ അനുസ്മരിച്ച് ജിദ്ദ വായനക്കൂട്ടം; ചിരിയുടെയും നിലപാടുകളുടെയും നിത്യവിസ്മയമെന്ന് അനുസ്മരണം

  തിരുവനന്തപുരത്ത് 'പ്രവാസി സീനിയര്‍ കെയര്‍ ഹോം': സാമൂഹ്യനീതി ഡയറക്ടറുമായി ് പ്രവാസി ലീഗല്‍ സെല്‍ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി

ഒരു യുഗത്തിന്റെ സന്ധ്യ, പുതിയ നക്ഷത്രങ്ങളുടെ ഉദയവും

പ്രവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തി ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ പാലക്കാട് ജില്ലാ കമ്മിറ്റി നിലവില്‍ വന്നു

ഇറാന് മൂന്ന് ബില്യണ്‍ ഡോളര്‍ കൈമാറിയെന്ന ആരോപണം നിഷേധിച്ച് യുഎഇ

അമേരിക്ക-ഇറാന്‍ യുദ്ധം അവസാനത്തിലേക്ക്; സമാധാന ഉടമ്പടിക്ക്  ധാരണ

 2026 ലോകകപ്പ് വേദിയില്‍ ചരിത്രം കുറിച്ച് അറബ് താരങ്ങള്‍; ഉദ്ഘാടനച്ചടങ്ങില്‍ തിളങ്ങി നോറ ഫത്തേഹിയും എലിയാനയും

Related News