l o a d i n g

ഗൾഫ്

പ്രവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തി ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ പാലക്കാട് ജില്ലാ കമ്മിറ്റി നിലവില്‍ വന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 13, 2026

പാലക്കാട്: ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ (GKPA) പാലക്കാട് ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും, ജില്ലാ സമ്മേളന വരവ്-ചെലവ് കണക്കുകളുടെ അവതരണവും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനായുള്ള ജില്ലാ അഡ്മിന്‍ സമ്മേളനവും ചെര്‍പ്പുളശ്ശേരി ശബരി ഹാളില്‍ നടന്നു.

സംഘടനയുടെ ജില്ലാതല പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തില്‍ ജില്ലയിലെ വിവിധ താലൂക്കുകളില്‍ നിന്നുള്ള അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് കെ.കെ.എം. ബഷീര്‍ കാറല്‍മണ്ണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷൈഫുദീന്‍ മങ്കര വരവ്-ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു.

കെ.കെ.എം. ബഷീര്‍ കാറല്‍മണ്ണ (പ്രസിഡന്റ്), ഷൈഫുദീന്‍ മങ്കര (സെക്രട്ടറി), ബാലകൃഷ്ണന്‍ കല്‍പ്പാത്തി (ട്രഷറര്‍), വി.കെ. ഉണ്ണിക്കമ്മു കല്ലടി, സാദിഖ് മൂപ്പന്‍ ആലത്തൂര്‍, സുധീര്‍ പട്ടാമ്പി (വൈസ് പ്രസിഡന്റുമാര്‍), സൈഫുദ്ദീന്‍ കുഴല്‍മന്നം, കുഞ്ഞു മരക്കാര്‍ പടിഞ്ഞാറങ്ങാടി, മധു തെങ്കര (ജോയിന്റ് സെക്രട്ടറിമാര്‍), സുബ്രമണ്യന്‍ തരേക്കാട് (മെമ്പര്‍ഷിപ്പ് സെക്രട്ടറി), കബീര്‍ പാലക്കാട് (മീഡിയ കോ-ഓര്‍ഡിനേറ്റര്‍), ഷക്കീര്‍ മങ്കര (പ്രോജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍) എന്നിവരെ പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളായി തിരഞ്ഞെടുത്തു. ശങ്കരനാരായണന്‍ കൂറ്റനാട്, ഹബീബ് റഹ്‌മാന്‍ കൂടല്ലൂര്‍ എന്നിവരാണ് സംസ്ഥാന പ്രതിനിധികള്‍.

പ്രവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും, പെന്‍ഷന്‍ അടക്കമുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പുതിയ കമ്മിറ്റി മുന്‍ഗണന നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രവാസികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കുന്നതുള്‍പ്പെടെയുള്ള കര്‍മ്മപദ്ധതികള്‍ക്കും യോഗം രൂപം നല്‍കി.

സംസ്ഥാന ജനറല്‍ സെക്രട്ടറി ശങ്കരനാരായണന്‍ കൂറ്റനാട്, സംസ്ഥാന വൈസ് പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍ കൂടല്ലൂര്‍ എന്നിവര്‍ യോഗം നിയന്ത്രിച്ചു. വിവിധ താലൂക്ക് തല ഭാരവാഹികള്‍ സംസാരിച്ചു. പുതിയ ട്രഷറര്‍ ബാലകൃഷ്ണന്‍ കല്‍പ്പാത്തി നന്ദി രേഖപ്പെടുത്തി.

സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാനും അംഗത്വമെടുക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് 81568 73266 (സെക്രട്ടറി), 81569 89045 (പ്രസിഡന്റ്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Latest News

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026