അബുദാബി: ഇറാനിലേക്ക് മൂന്ന് ബില്യണ്‍ ഡോളര്‍ കൈമാറിയെന്ന തരത്തില്‍ ചില അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ യുഎഇ ശക്തമായി നിഷേധിച്ചു. ഇത്തരം വാര്‍ത്തകള്‍ പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
മരവിപ്പിക്കപ്പെട്ട ഇറാനിയന്‍ ഫണ്ടുകള്‍ യുഎഇ വഴി കൈമാറുകയോ, അതിന് സൗകര്യമൊരുക്കുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും യാതൊരുവിധ സത്യസന്ധതയുമില്ലാത്തതാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് കൃത്യത ഉറപ്പുവരുത്തണമെന്നും, ഔദ്യോഗിക വൃത്തങ്ങളെ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചു. സ്ഥിരീകരിക്കാത്ത വിവരങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
Related News