l o a d i n g

ഗൾഫ്

മലപ്പുറം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കളത്തില്‍ കുഞ്ഞാപ്പു ഹാജിക്ക് ജിദ്ദയില്‍ സ്വീകരണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 11, 2026

ജിദ്ദ: വിശുദ്ധ ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കളത്തില്‍ കുഞ്ഞാപ്പു ഹാജിക്ക് ജിദ്ദ വണ്ടൂര്‍ മണ്ഡലം കെഎംസിസി കമ്മിറ്റി ഉജ്ജ്വല സ്വീകരണം നല്‍കി. ഷറഫിയ കെഎംസിസി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ശറഫുദ്ദീന്‍ ചോക്കാടിന്റെ ഖിറാഅത്തോടെ ആരംഭിച്ചു. വണ്ടൂര്‍ മണ്ഡലം കെഎംസിസി ട്രഷറര്‍ ശംസു ഇല്ലിക്കുത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍, മണ്ഡലം വൈസ് ചെയര്‍മാന്‍ മുഹ്‌ളാര്‍ തങ്ങള്‍ സ്വാഗതം ആശംസിച്ചു. ജിദ്ദ സെന്‍ട്രല്‍ കെഎംസിസി കമ്മിറ്റി സെക്രട്ടറി സാബില്‍ മമ്പാട് പരിപാടി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ്, ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് മുല്ലപ്പള്ളി, ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് സലീം മമ്പാട്, ജില്ലാ വൈസ് പ്രസിഡന്റ് അബൂട്ടി നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലം കെഎംസിസി വൈസ് ചെയര്‍മാന്‍ യൂസുഫ് കൂരിക്കല്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു.

മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് ഹസ്സന്‍ (കരുവാരകുണ്ട് വൈസ് പ്രസിഡന്റ്), റഫീഖ് (തുവ്വൂര്‍ വൈസ് പ്രസിഡന്റ്), അനസ് (കാളികാവ് ഓര്‍ഗനൈസിങ് സെക്രട്ടറി), റാഫി (വണ്ടൂര്‍ ജനറല്‍ സെക്രട്ടറി), ശറഫു (ചോക്കാട് ജോയിന്റ് സെക്രട്ടറി), അബ്ദുല്‍ ഇലാഹ് (മമ്പാട് വൈസ് പ്രസിഡന്റ്), ഗഫാര്‍ മട്ടുമ്മല്‍ (കരുവാരകുണ്ട് ഓര്‍ഗനൈസിങ് സെക്രട്ടറി) എന്നിവര്‍ സംസാരിച്ചു. വണ്ടൂര്‍ മണ്ഡലം കെഎംസിസി ഭാരവാഹികള്‍ ചേര്‍ന്ന് ചെയര്‍മാന്‍ യൂസുഫ് കൂരിക്കല്‍ മുഖേന കളത്തില്‍ കുഞ്ഞാപ്പു ഹാജിക്ക് പൊന്നാട അണിയിച്ച് ആദരിച്ചു.

സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് കളത്തില്‍ കുഞ്ഞാപ്പു ഹാജി മറുപടി പ്രസംഗം നടത്തി. പ്രവാസ ലോകത്ത് കെഎംസിസി നടത്തുന്ന കാരുണ്യപ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയിലും വണ്ടൂര്‍ മണ്ഡലത്തിലും യു.ഡി.എഫ് കൈവരിച്ച ഉജ്ജ്വല വിജയം പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് അദ്ദേഹം അനുസ്മരിു. വണ്ടൂര്‍ മണ്ഡലത്തിലെ വികസന ആവശ്യങ്ങളും ജനങ്ങളുടെ പ്രശ്‌നങ്ങളും എം.എല്‍.എയുടെ ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും വികസന കാര്യങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം പ്രവാസികള്‍ക്ക് ഉറപ്പുനല്‍കി. വണ്ടൂര്‍ മണ്ഡലം കെഎംസിസി ഭാരവാഹി ഹാരിസ് ബാബു നന്ദി രേഖപ്പെടുത്തി.

Photo

Latest News

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026