l o a d i n g

ഗൾഫ്

ജിദ്ദ അല്‍ ഫിത്‌റ വിദ്യാര്‍ഥികളുടെ 2023-2026 ഗ്രാജുവേഷന്‍ പരിപാടിക്ക് വര്‍ണ്ണാഭമായ സമാപനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 3, 2026

ജിദ്ദ: കുരുന്നുകളുടെ അഭിമാന നേട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് ജിദ്ദ അല്‍ ഫിത്‌റ ഇസ്ലാമിക് സ്‌കൂളിന്റെ നാലാമത് ബാച്ചിന്റെ ഗ്രാജുവേഷന്‍ ചടങ്ങ് ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. മുസ്ലിം വേള്‍ഡ് ലീഗ് ഡയറക്ടറും അറബ് ലോകത്തെ നിരവധി മത, സാമൂഹിക, സാംസ്‌കാരിക സംഘടനകളിലെ സജീവ സാന്നിധ്യവുമായ ഡോ. ഇസ്മായില്‍ അബ്ദുല്‍ സലാം അബു ത്വാലിബ് സനദ്ദാന വിതരണം നിര്‍വഹിച്ചു.

വൈകീട്ട് അഞ്ചുമണിയോടെ കുരുന്നുകളുടെ വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങള്‍ അരങ്ങേറി. കുട്ടികളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ തജ്വീദോട് കൂടിയുള്ള ഖുര്‍ആന്‍ പാരായണം, ഹിഫ്‌ള്, നിത്യജീവിതത്തില്‍ പാലിക്കേണ്ട പ്രാര്‍ത്ഥനകള്‍, ഹദീസ് പാരായണം, അറബി ഗാനം, പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍, ഇംഗ്ലീഷ് ആക്ഷന്‍ സോങ്, സ്റ്റോറി ടെല്ലിംഗ്, മലയാളം-അറബിക് നശീദുകള്‍, ഇംഗ്ലീഷ് റൈംസ്, ഒപ്പന, വട്ടപ്പാട്ട് എന്നിവയും ഹിന്ദി പ്രതിഭകളുടെ പ്രകടനങ്ങളും വേദിക്ക് മാറ്റുകൂട്ടി.

കുട്ടികള്‍ക്കായി നടന്ന കായിക മത്സരങ്ങളില്‍ ഫര്‍ദാന്‍ ഫഹദ് ഇസ്മായില്‍ (ബിഗിനര്‍ ലെവല്‍), ആദം സാദ് (ലെവല്‍ വണ്‍), അയ്‌സാന്‍ കമര്‍ (ലെവല്‍ ടു) എന്നിവരും, കലാമത്സരങ്ങളില്‍ ഖദീജ തുഫൈല്‍ (ബിഗിനര്‍ ലെവല്‍), ബിലാല്‍ ഹസന്‍ (ലെവല്‍ വണ്‍), മുഹമ്മദ് റാമി (ലെവല്‍ ടു) എന്നിവരും വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.

കഴിഞ്ഞ ഏഴു വര്‍ഷക്കാലമായി ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ മേല്‍നോട്ടത്തില്‍, ഔദ്യോഗിക അംഗീകാരത്തോടെ ജിദ്ദയിലെ മലയാളി സമൂഹത്തിനിടയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് അല്‍ ഫിത്‌റ. കോഴിക്കോട് നല്ലളത്തുള്ള അഞ്ചുമാന്‍ തഅ്‌ലീമുല്‍ ഖുര്‍ആന്‍ സൊസൈറ്റിക്ക് കീഴില്‍ 2019 സെപ്റ്റംബറിലാണ് അല്‍ ഫിത്‌റ ഇസ്ലാമിക് സ്‌കൂളിന്റെ സൗദിയിലെ ആദ്യ ബാച്ച് ജിദ്ദയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

ബിഗിനര്‍ (പ്രീ-കെ.ജി), ലെവല്‍ വണ്‍ (എല്‍.കെ.ജി), ലെവല്‍ ടു (യു.കെ.ജി) എന്നിങ്ങനെ തുടര്‍ച്ചയായ മൂന്നു വര്‍ഷത്തെ പാഠ്യപദ്ധതിയാണ് അല്‍ ഫിത്‌റയിലുള്ളത്. പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകര്‍ക്ക് കീഴില്‍ പഠനം പൂര്‍ത്തിയാക്കുമ്പോള്‍ കുട്ടികള്‍ക്ക് ഖുര്‍ആന്‍ മുഴുവനായി നിയമങ്ങള്‍ പാലിച്ചുതന്നെ പാരായണം ചെയ്യാന്‍ സാധിക്കും. ഖുര്‍ആനിലെ അവസാന രണ്ട് ഭാഗങ്ങള്‍ മനപ്പാഠമാക്കിക്കൊണ്ട് സൗദി മന്ത്രാലയത്തിന്റെ ഔദ്യോഗിക പരീക്ഷകള്‍ എഴുതി 'ഖൈറുകും' സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക, നിത്യജീവിതത്തിലെ ദിക്‌റുകളും പ്രാര്‍ത്ഥനകളും ആശയമടക്കം ഗ്രഹിക്കുക, ഇസ്ലാമിക മര്യാദകള്‍ ശീലിക്കുക എന്നിങ്ങനെയുള്ള സവിശേഷമായ പഠനരീതിയാണ് ഇവിടെ നടപ്പാക്കിയിട്ടുള്ളത്. അതോടൊപ്പം തന്നെ അറബി, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സയന്‍സ്, മാത്തമാറ്റിക്‌സ് തുടങ്ങിയ വിഷയങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസവും നല്‍കി വരുന്നു.

പത്ത് തവണ ഖുര്‍ആന്‍ പൂര്‍ണ്ണമായും പാരായണം ചെയ്ത ആയിഷ അഹമ്മദ് അടക്കം വിശുദ്ധ ഖുര്‍ആന്‍ പലയാവര്‍ത്തി പാരായണം ചെയ്തവര്‍ക്കുള്ള മെമെന്റോകളും ചടങ്ങില്‍ വിതരണം ചെയ്തു. വിദ്യാര്‍ത്ഥികളുടെ മാതാക്കള്‍ക്കായി സംഘടിപ്പിച്ച ഓറിയന്റേഷന്‍ കോഴ്‌സില്‍ മുഴുവന്‍ മാര്‍ക്കും നേടിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും ഇതോടൊപ്പം നല്‍കി.

സെന്ററിന്റെ കീഴില്‍ നടന്നു വരുന്ന തഹ്ഫീള് വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ പാരലല്‍ എഡ്യൂക്കേഷന്‍ സൂപ്പര്‍വിഷന്‍ സെന്റര്‍ ഡയറക്ടര്‍ ശൈഖ് അബ്ദുള്ള ബുറയ്യ, ഖൈറുകും സൂപ്പര്‍വൈസര്‍ ശൈഖ് ഖാലിദ് അല്‍ ബൈളാനി എന്നിവര്‍ വിതരണം ചെയ്തു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ബാസ് ചെമ്പന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ നൂരിഷാ വള്ളിക്കുന്ന് സ്വാഗതവും ഷാഫി ആലപ്പുഴ നന്ദിയും പറഞ്ഞു.

Latest News

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026