l o a d i n g

ഗൾഫ്

ജാമിഅ സഅദിയ്യ സൗദി നാഷണല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 2, 2026

ജിസാന്‍: അരനൂറ്റാണ്ടിലേറെയായി കേരളത്തിലും വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കാസര്‍ഗോഡ് ജാമിഅ സഅദിയ അറബിയയുടെ സൗദി നാഷണല്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. മത-ഭൗതിക വിദ്യാഭ്യാസ സമന്വയത്തിന്റെ
ശില്പിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരും സമസ്തയുടെ മുന്‍ പ്രസിഡണ്ട് താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളും യശശരീരനായ കല്ലട അബ്ദുല്‍ ഖാദര്‍ ഹാജിയും ചേര്‍ന്ന് സ്ഥാപിച്ച ജാമിഅ സഅദിയ അറബിയ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ജാമിഅയുടെ നേതൃത്വത്തില്‍ സ്‌കൂളുകള്‍, ലോ കോളേജ്, വിവിധ സര്‍വകലാശാലകളുടെ അഫിലിയേറ്റഡഡ് കോളേജുകള്‍, ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, അഗതി-അനാഥ മന്ദിരങ്ങള്‍, ശരീഅത്ത് കോളേജ്, തൊഴിലധിഷ്ഠിത കോഴ്‌സുകള്‍, റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, വനിതാ വിദ്യാഭ്യാസ ശാക്തീകരണ സ്ഥാപനങ്ങള്‍ തുടങ്ങി മുപ്പതോളം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ജാമിഅ സഅദിയ്യ അറബിയയുടെ സൗദി നാഷണല്‍ കമ്മിറ്റി യോഗം പുതിയ ഭാവാഹികളായി ഉസ്മാന്‍ സഅദി ഉളിയില്‍ (പ്രസിഡന്റ്), മുസ്തഫ സഅദി ക്ലാരി (ജനറല്‍ സെക്രട്ടറി), ഷാക്കിര്‍ ഹാജി കൂടാളി (ഫിനാന്‍സ് സെക്രട്ടറി), അബ്ബാസ് ഹാജി കുഞ്ചാര്‍, അബ്ദുല്‍ ഹമീദ് സഅദി, ബഷീര്‍ സഅദി ചെറൂണി, അബ്ദുല്‍അസീസ് സഅദി കുഡ്ത്തമുഗര്‍, അബ്ദുല്‍ ഖാദര്‍ സഅദി കൊറ്റുമ്പ (സപ്പോര്‍ട്ടീവ് പ്രസിഡണ്ടുമാര്‍), ഉനൈസ് എര്‍മാളം, ഷാഫി ഹാജി കുദിര്‍, അബ്ദുല്‍ കബീര്‍ മുസ്ലിയാര്‍ പടിയൂര്‍, ബഷീര്‍ നല്ലളം, ഷമീര്‍ സഅദി കല്പഞ്ചേരി (സപ്പോര്‍ടീവ് സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു. ഇസ്മായില്‍ സഅദി പാറപ്പള്ളി, തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. യൂസഫ് സഅദി ബമ്പ്രാണ, ഹനീഫ് ബേര്‍ക്ക എന്നിവര്‍ പങ്കെടുത്തു.

ഫോട്ടോ: ഉസ്മാന്‍ സഅദി ഉളിയില്‍ (പ്രസിഡന്റ്), മുസ്തഫ സഅദി ക്ലാരി (ജനറല്‍ സെക്രട്ടറി), ഷാക്കിര്‍ ഹാജി കൂടാളി (ഫിനാന്‍സ് സെക്രട്ടറി).

Latest News

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026