l o a d i n g

ഗൾഫ്

ഹജ്ജ് സമാപന ശേഷം പുണ്യനഗരങ്ങളില്‍ വിപുലമായ ശുചീകരണ-നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് സൗദി അറേബ്യ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 31, 2026

റിയാദ്: 2026-ലെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ വിജയകരമായി പൂര്‍ത്തിയായതോടെ മക്ക, മിന, അറഫാത്ത്, മുസ്ദലിഫ എന്നീ പുണ്യസ്ഥലങ്ങളില്‍ വിപുലമായ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സൗദി ഭരണകൂടം തുടക്കം കുറിച്ചു. താല്‍ക്കാലിക സൗകര്യങ്ങള്‍ നീക്കം ചെയ്യുക, അടിസ്ഥാന സൗകര്യങ്ങള്‍ അടുത്ത വര്‍ഷത്തേക്ക് പാകത്തിന് നവീകരിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ബൃഹത്തായ പദ്ധതികളാണ് പുരോഗമിക്കുന്നത്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഈ വര്‍ഷം 17,07,301 തീര്‍ത്ഥാടകരാണ് ഹജ്ജ് അനുഷ്ഠിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ 2.04 ശതമാനം വര്‍ദ്ധനവുണ്ടായി. ഇതില്‍ 15,46,655 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. (14,85,729 പേര്‍ ആകാശമാര്‍ഗ്ഗമാണ് എത്തിയത്). 160,646 പേര്‍ സൗദി അറേബ്യയിലെ സ്വദേശികളും താമസക്കാരുമാണ്.

തീര്‍ത്ഥാടകര്‍ മടങ്ങിയതോടെ താല്‍ക്കാലികമായി ഒരുക്കിയ സൗകര്യങ്ങള്‍ പരിശോധിക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി സൗദി റെഡ് ക്രസന്റ് അതോറിറ്റി പ്രതിനിധി അറിയിച്ചു. 'ഹജ്ജ് സീസണ്‍ അവസാനിച്ചയുടന്‍ തന്നെ താല്‍ക്കാലിക അത്യാഹിത വിഭാഗങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും അവ അടുത്ത സീസണിലേക്ക് സജ്ജമാക്കുകയും ചെയ്യുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്,' - റെഡ് ക്രസന്റ് പ്രതിനിധി പറഞ്ഞു.

സ്ഥിരമായ സ്റ്റീല്‍ ഘടനയുള്ള കേന്ദ്രങ്ങള്‍ പൂട്ടി സുരക്ഷിതമാക്കുമ്പോള്‍, ടെന്റുകളും പോര്‍ട്ടബിള്‍ കാബിനുകളും ഉള്‍പ്പെടുന്ന താല്‍ക്കാലിക സംവിധാനങ്ങള്‍ അഴിച്ചുമാറ്റി വെയര്‍ഹൗസുകളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇവിടെ ഉപയോഗിച്ച അത്യാഹിത-വൈദ്യ ഉപകരണങ്ങള്‍ വിശദമായ സാങ്കേതിക പരിശോധനയ്ക്ക് ശേഷം വിവിധ പ്രാദേശിക കേന്ദ്രങ്ങളിലേക്ക് തിരിച്ചയക്കും.

റോഡുകള്‍, തുരങ്കങ്ങള്‍, ജലവിതരണ ശൃംഖലകള്‍, വൈദ്യുതി ശൃംഖലകള്‍, കൂളിംഗ് സിസ്റ്റങ്ങള്‍ എന്നിവയുടെ സമഗ്രമായ പരിശോധനയാണ് റോയല്‍ കമ്മീഷന്റെ കീഴിലുള്ള 'കിദാന ഡെവലപ്മെന്റ് കമ്പനി' നിര്‍വ്വഹിക്കുന്നത്. ഹജ്ജ് പ്രവര്‍ത്തനങ്ങള്‍, സീസണിന് ശേഷമുള്ള അറ്റകുറ്റപ്പണികള്‍, പ്രതിരോധ പരിപാലനം , അടുത്ത സീസണായുള്ള മുന്നൊരുക്കങ്ങള്‍ എന്നിങ്ങനെ നാല് ഘട്ടങ്ങളായാണ് കിദാന ഈ പ്രവര്‍ത്തനങ്ങളെ ക്രോഡീകരിക്കുന്നത്. കൂടാതെ, തീര്‍ത്ഥാടകര്‍ക്കായി ഉപയോഗിച്ച ബസുകളുടെ സര്‍വീസിംഗും അല്‍-മശാഇര്‍ അല്‍-മുഖദ്ദസ മെട്രോയുടെ സാങ്കേതിക പരിശോധനകളും പുരോഗമിക്കുകയാണ്. വിപുലമായ ക്രൗഡ് മാനേജ്മെന്റ് ഡാറ്റയും വരും വര്‍ഷങ്ങളിലെ ആസൂത്രണത്തിനായി അതോറിറ്റി വിലയിരുത്തുന്നുണ്ട്.

ഹജ്ജ് സീസണിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കുന്നുകൂടുന്ന ടണ്‍കണക്കിന് മാലിന്യങ്ങളുടെ സംസ്‌കരണമാണെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ വേസ്റ്റ് മാനേജ്മെന്റ് വക്താവ് സുല്‍ത്താന്‍ അല്‍ ഹാര്‍ത്തി വ്യക്തമാക്കി. നഗരമാലിന്യങ്ങള്‍, മെഡിക്കല്‍ മാലിന്യങ്ങള്‍, കശാപ്പുശാലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ (അദാഹി പ്രോജക്റ്റ്) എന്നിവ വെവ്വേറെ പാതകളിലൂടെയാണ് സുരക്ഷിതമായി സംസ്‌കരിക്കുന്നത്.

നഗരമാലിന്യങ്ങള്‍ അല്‍-അകൈഷിയ ലാന്‍ഡ്ഫില്ലിലേക്ക് മാറ്റുന്നു.മെഡിക്കല്‍ മാലിന്യങ്ങള്‍ മക്കയ്ക്ക് പുറത്തുള്ള പ്രത്യേക ട്രീറ്റ്മെന്റ് പ്ലാന്റുകളിലേക്കാണ്
മാറ്റുന്നത്. ബലിമൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ ഫജ്ജ് അല്‍-ഹറമാന്‍ ലാന്‍ഡ്ഫില്ലിലാണ് സംസ്‌കരിക്കുന്നത്.

ചുരുങ്ങിയ സമയത്തിനുള്ളില്‍ വന്‍തോതില്‍ മാലിന്യമുണ്ടാകുന്നതും ചില സേവനദാതാക്കളുടെ നിയമലംഘനങ്ങളുമാണ് പ്രധാന വെല്ലുവിളിയെന്നും, ഭാവിയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതല്‍ സുസ്ഥിരമായ പരിഹാരങ്ങള്‍ കണ്ടെത്തുമെന്നും അല്‍ ഹാര്‍ത്തി കൂട്ടിച്ചേര്‍ത്തു. സൗദി വിഷന്‍ 2030-ന്റെ ഭാഗമായി തീര്‍ത്ഥാടകരുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി വര്‍ഷം മുഴുവന്‍ നീളുന്ന വികസന പ്രവര്‍ത്തനങ്ങളാണ് പുണ്യഭൂമിയില്‍ ഇനി നടക്കുക.

Latest News

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026