l o a d i n g

ഗൾഫ്

മാസപ്പടി കേസ്: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്; മകള്‍ വീണയെ ചോദ്യം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 27, 2026

ന്യൂഡല്‍ഹി/തിരുവനന്തപുരം: വന്‍ രാഷ്ട്രീയവിവാദമായ മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീട്ടിലും കണ്ണൂരിലെ വസതിയോട് അനുബന്ധിച്ച കേന്ദ്രങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. ബുധനാഴ്ച രാവിലെ ആറു മണിയോടെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പി.എം.എല്‍.എ) സംസ്ഥാനത്തെ 12 കേന്ദ്രങ്ങളില്‍ ഒരേസമയം ഇ.ഡി പരിശോധന ആരംഭിച്ചത്.

പിണറായി വിജയന്റെ മകള്‍ ടി. വീണയെ ഇ.ഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. വീണയുടെ ഭര്‍ത്താവും ബേപ്പൂര്‍ എം.എല്‍.എയുമായ പി.എ. മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട വീട്ടിലും പരിശോധന നടന്നു. ഇതിന് പുറമെ കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്തായുടെ മകനും കമ്പനി ബോര്‍ഡ് അംഗവുമായ ശരണ്‍ എസ്. കര്‍ത്തായെയും ഇ.ഡി ചോദ്യം ചെയ്തുവരികയാണ്.

കണ്ണൂരിലെയും തിരുവനന്തപുരത്തെയും പരിശോധനകളില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍, സാമ്പത്തിക രേഖകള്‍, ഇടപാട് വിവരങ്ങള്‍ എന്നിവ അന്വേഷണസംഘം വിശദമായി പരിശോധിച്ചു. ഇ.ഡി നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.എം.ആര്‍.എല്‍ നല്‍കിയ ഹര്‍ജി ചൊവ്വാഴ്ച കേരള ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് ഈ നിര്‍ണായക നീക്കം.

ടി. വീണയുടെ ഉടമസ്ഥതയിലുള്ള 'എക്‌സാലോജിക് സൊല്യൂഷന്‍സ്' എന്ന ഐ.ടി കമ്പനിക്ക് സി.എം.ആര്‍.എല്‍ 1.72 കോടി രൂപ നിയമവിരുദ്ധമായി നല്‍കിയെന്നാണ് പ്രധാന ആരോപണം. 2018-19 കാലയളവില്‍ ഈ തുക കൈമാറുമ്പോള്‍ എക്‌സാലോജിക് കമ്പനി സി.എം.ആര്‍.എല്ലിന് യാതൊരു സേവനവും നല്‍കിയിരുന്നില്ലെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. 2019-ല്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍, ചെലവുകള്‍ വ്യാജമായി കാണിച്ച് 132.82 കോടി രൂപയുടെ ക്രമക്കേട് നടത്തിയതായും കണ്ടെത്തി.

കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനായി 2024 ലാണ് ഇ.ഡി കേസെടുത്തത്. നിലവില്‍ ഈ കേസ് ഇ.ഡിക്ക് പുറമെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസും അന്വേഷിക്കുന്നുണ്ട്. എസ്.എഫ്.ഐ.ഒ കേസില്‍ വീണ പ്രതിയാണ്. വ്യാജ അക്കൗണ്ടുകള്‍ വഴി പണം വകമാറ്റി രാഷ്ട്രീയ നേതാക്കള്‍ക്കും മറ്റ് സ്വാധീനമുള്ളവര്‍ക്കും കൈമാറിയെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. റെയ്ഡിനെതിരെ സി.പി.എം പ്രവത്തകര്‍ ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്.

Latest News

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026