l o a d i n g

ഗൾഫ്

മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ മെഹന്ദി ഫെസ്റ്റ് 2026 സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 26, 2026

റിയാദ്: ഏറെ വൈവിധ്യമാര്‍ന്ന കലാപരിപാടികളും മൈലാഞ്ചി മത്സരവും മലപ്പുറം ചന്തയും ഒരുക്കിക്കൊണ്ട് അല്‍ വഫ ശോഭ മാളില്‍ സംഘടിപ്പിച്ച മൈലാഞ്ചി രാവ് ഉത്സവപ്പറമ്പിന്റെ പ്രതീതി ജനിപ്പിച്ചു. വ്യത്യസ്ത പ്രായക്കാരുടെ ഒപ്പന, സൂഫി ഡാന്‍സ്, മാപ്പിളപ്പാട്ടുകള്‍, മലയാളി സംരംഭകരായ വീട്ടമ്മമാരുടെ വൈവിധ്യമാര്‍ന്ന സ്റ്റാളുകള്‍ എന്നിവ മൈലാഞ്ചിരാവിന് വ്യത്യസ്തമായ അനുഭൂതി പകര്‍ന്നു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ പങ്കെടുത്ത മൈലാഞ്ചിയിടല്‍ മത്സരം (മെഹന്ദി ഫെസ്റ്റ് സീസണ്‍ - 3) ആയിരുന്നു ആഘോഷങ്ങളിലെ പ്രധാന ആകര്‍ഷണം. മത്സരത്തില്‍ സീനത്ത്, സന കെ., മുന്‍ഷിദ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

അബ്ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്ത സാംസ്‌കാരിക ചടങ്ങില്‍ പത്താം ക്ലാസിലും പ്ലസ് ടുവിനും ഉയര്‍ന്ന മാര്‍ക്ക് നേടിയ കുട്ടികളെ മെമന്റോ നല്‍കി ആദരിച്ചു. കൂടാതെ, കരുതലിലൂടെ ജീവന്‍ രക്ഷിച്ച മഹത്തായ ആതുരസേവനത്തെ മുന്‍നിര്‍ത്തി നഴ്‌സുമാരായ രഞ്ജു പാടത്ത്, അമ്പിളി രഞ്ജു എന്നിവരെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു.

മിഅ ഭാരവാഹികളായ ആക്ടിങ് പ്രസിഡന്റ് ഉമറലി, സെക്രട്ടറി സഫീറലി തലാപ്പില്‍, ട്രഷറര്‍ അബ്ദുല്‍ കരീം, പ്രോഗ്രാം കണ്‍വീനര്‍ ഷമീര്‍ കല്ലിങ്ങല്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശിഹാബുദ്ധീന്‍ കരുവാരക്കുണ്ട്, മീഡിയ കണ്‍വീനര്‍ സുനില്‍ ബാബു, കോര്‍ഡിനേറ്റര്‍ വിനീഷ്, നിസാം പൂളക്കല്‍, സ്റ്റേജ് നിയന്ത്രണം നിര്‍വഹിച്ച ഷെബി മന്‍സൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

നൗഷാദ് ആലുവ (WMF), അനസ് വള്ളിക്കുന്ന് (RT), ജയന്‍ കൊടുങ്ങല്ലൂര്‍ (മീഡിയ ഫോറം), സലീം കളക്കര, ബാബു പട്ടാമ്പി (സ്‌നേഹതീരം), റഷീദ് (PMF), സലീം ബത്തേരി (WJPA), അസ്ലം പാലത്ത് (KJPK), കബീര്‍ പട്ടാമ്പി (PJPA), ഷാനവാസ് മൂന്നാംപീടിക (MK Foods), ജാസിര്‍ (Rozais), ഇര്‍ഷാദ് (Best Gallery), മിഷാല്‍ ചെറുപ്ലശ്ശേരി (Media One) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അബ്ദുല്‍ കരീം മാസ്റ്റര്‍ നന്ദി പറഞ്ഞു.

Photo

Latest News

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026