l o a d i n g

ഗൾഫ്

യുഎസ്-ഇറാന്‍ യുദ്ധം: ഒത്തുതീര്‍പ്പിനായി ഇറാന്‍ പുതിയ നിര്‍ദ്ദേശം സമര്‍പ്പിച്ചു; തൃപ്തനല്ലെന്ന് ട്രംപ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 1, 2026

ഇസ്ലാമാബാദ്/വാഷിംഗ്ടണ്‍്: മാസങ്ങളായി തുടരുന്ന ഇറാന്‍ യുദ്ധത്തിന് വിരാമമിടാന്‍ ലക്ഷ്യമിട്ടുള്ള പുതിയ സമാധാന നിര്‍ദ്ദേശം ഇറാന്‍ സമര്‍പ്പിച്ചു. പാകിസ്ഥാന്‍ മുഖേനയാണ് ഇറാന്‍ തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അമേരിക്കയ്ക്ക് കൈമാറിയത്. നിലവിലെ സ്തംഭനാവസ്ഥ പരിഹരിക്കാന്‍ ഈ നീക്കം സഹായകമാകുമെന്ന പ്രതീക്ഷ ഉയര്‍ന്നിട്ടുണ്ടെങ്കിലും, ഇറാന്റെ പുതിയ നിര്‍ദ്ദേശങ്ങളില്‍ താന്‍ തൃപ്തനല്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.

യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ചര്‍ച്ചകളില്‍ സജീവമായ പാകിസ്ഥാന് വ്യാഴാഴ്ച രാത്രിയാണ് ഇറാന്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ കൈമാറിയത്. പാക് ഉദ്യോഗസ്ഥര്‍ ഇത് ഉടന്‍ തന്നെ വാഷിംഗ്ടണിനെ അറിയിച്ചു. എന്നാല്‍ നിര്‍ദ്ദേശങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എയോ (IRNA) പാക് ഉദ്യോഗസ്ഥരോ തയ്യാറായിട്ടില്ല. വൈറ്റ് ഹൗസും ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ചര്‍ച്ചകള്‍ തുടരുകയാണെന്ന് വ്യക്തമാക്കി.

ഇറാന്റെ നീക്കത്തെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ കുറവുണ്ടായി. നിലവില്‍ ബാരലിന് 100 ഡോളറിന് മുകളിലാണ് എണ്ണവില. ലോകത്തെ എണ്ണ-വാതക വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഉപരോധിച്ചതോടെ ആഗോള ഊര്‍ജ്ജ വിപണി വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. കടലിടുക്ക് വഴിയുള്ള യാത്രയ്ക്ക് ഇറാനു ടോള്‍ നല്‍കുന്ന കപ്പലുകള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യുഎസ് ട്രഷറി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഏപ്രില്‍ 8 മുതല്‍ വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘര്‍ഷത്തിന് അയവുവന്നിട്ടില്ല. ഇറാനെ ചര്‍ച്ചയ്ക്ക് നിര്‍ബന്ധിതമാക്കാന്‍ പുതിയ സൈനികാക്രമണങ്ങള്‍ക്ക് ട്രംപ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. യുഎസ് ആക്രമണമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ സജ്ജമാണെന്നും, അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കും യുദ്ധക്കപ്പലുകള്‍ക്കും നേരെ ആക്രമണമുണ്ടാകുമെന്നും ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് അറിയിച്ചു.

പുതിയ സഖ്യം: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ 'മാരിടൈം ഫ്രീഡം കണ്‍സ്ട്രക്റ്റ്' (ങമൃശശോല എൃലലറീാ ഇീിേെൃൗര)േ എന്ന പേരില്‍ പുതിയ സഖ്യം രൂപീകരിക്കാന്‍ അമേരിക്ക നീക്കം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ യുദ്ധം അവസാനിച്ചാല്‍ മാത്രമേ ഇതില്‍ പങ്കാളികളാകൂ എന്ന് ഫ്രാന്‍സും ബ്രിട്ടനും അറിയിച്ചു.

നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി എണ്ണവില കുറയ്‌ക്കേണ്ടത് ട്രംപിന് അനിവാര്യമാണ്. യുദ്ധം അവസാനിച്ചാല്‍ ഇന്ധനവില കുത്തനെ കുറയുമെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സമാധാന ചര്‍ച്ചകളില്‍ നിന്ന് പെട്ടെന്ന് ഫലമുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് ഇസ്മായില്‍ ബഗായ് വ്യക്തമാക്കി.

Latest News

സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026