റിയാദ്: റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തീര്‍ത്ഥാടകര്‍ക്ക് നേരെ ഹൂതി മിലിഷ്യ നടത്തിയ ക്രൂരമായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ അല്‍ അറബിയ ചാനല്‍ പുറത്തുവിട്ടു.
ആക്രമണത്തിന് തൊട്ടുമുമ്പ് തീര്‍ത്ഥാടകരും യാത്രക്കാരും വിമാനത്താവളത്തിനുള്ളില്‍ സ്വതന്ത്രമായി സഞ്ചരിക്കുന്നതും, വിമാനത്തില്‍ കയറാന്‍ തയ്യാറെടുക്കുന്നതുമായ ദൃശ്യങ്ങളാണ് ആദ്യഭാഗത്തുള്ളത്. തുടര്‍ന്ന് പെട്ടെന്നുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് ആളുകള്‍ ഭയന്നോടുന്നതും, പരിഭ്രാന്തിക്കിടയില്‍ ചിലര്‍ നിലത്തുവീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. ആക്രമണത്തില്‍ വിമാനത്താവളത്തിലെ കെട്ടിടങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും പുക ഉയരുകയും ചെയ്യുന്നത് റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 309 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ സ്ഥിരീകരിച്ചു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായി തുടരുകയാണ്.
കൊല്ലപ്പെട്ടവരില്‍ 4 സൗദി പൗരന്മാരും, 2 ബംഗ്ലാദേശികള്‍, ഒരു അമേരിക്കന്‍ പൗരനും ഒരു ഇന്ത്യക്കാരനും ഉള്‍പ്പെടുന്നു. ആക്രമണം മൂലമുണ്ടായ സാമ്പത്തിക-ഭൗതിക നഷ്ടങ്ങള്‍ അധികൃതര്‍ വിലയിരുത്തി വരികയാണ്.
Related News